2023-24 ലെ അധിക തസ്തികകൾ അനുവദിച്ചു വന്നിട്ടുണ്ട്.ആയതിനനുസരിച്ച് 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഫയലുകൾ റിവൈസ് ചെയ്തുവരുന്നു.24-25 ഉം റിവൈസ് ചെയ്യേണ്ടതുണ്ട്.എന്നാൽ 23-24 വര്‍ഷം ശിപാര്‍ശ ചെയ്ത അധിക തസ്തികകൾ 24-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ സമയത്ത് അനുവദിച്ച് കിട്ടാത്തതിനാൽ 23-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തിക തന്നെ 24-25 വര്‍ഷവും ശിപാര്‍ശ ചെയ്തവയുണ്ട്.ഇപ്പോൾ 24-25 വര്‍ഷത്തെ അധിക തസ്തിക ശിപാര്‍ശകളിൻമേൽ ഡി.ജി.ഇ വിസിറ്റ് എന്ന ടാബിൽ എ.ഇ.ഒ.മാരുടേത് ഡി.ഇ.ഒ.യിലും ഡി.ഇ.ഒ.മാരുടെത് ഡി.ഡി.ഇ.യിലും വന്നിട്ടുണ്ടാവും.
എ.ഇ.ഒ./ഡി.ഇ.ഒ.തലത്തിൽ 23-24 വര്‍ഷം അനുവദിച്ച അധിക തസ്തികകൾ ഡി.ഡി.ഇ.ഓഫീസിൽ എങ്ങനെ കാണാം എന്ന് നോക്കാം
അവിടെ വര്‍ഷം തെരഞ്ഞെടുത്തതിന് ശേഷം എ.ഇ.ഒ/ഡി.ഇ.ഒ വൈസും ആൾ എ.ഇ.ഒ/ആൾ ഡി.ഇ.ഒ എന്ന തരത്തിലും തസ്തിക പ്രകാരവും സര്‍ക്കാര്‍ അനുവദിച്ചതും ഡി.ജി.ഇ.തലത്തിൽ ഡിസ്പോസ് ചെയ്തതുമായ വിവരങ്ങൾ കാണാം.