26/09/2024 ലെ സര്‍ക്കാര്‍ ഉത്തരവ് നം.സ.ഉ.(കൈ) /120/2024/പൊ.വി.വ.,03/10/2024 ലെ ഡി.ജി.ഇ.സര്‍ക്കുലര്‍ നം.ഡി.ജി.ഇ/9011/2021-എച്ച് 2 പ്രകാരം ഇംഗ്ലീഷ് തസ്തിക പുനഃക്രമീകരണവും അദ്ധ്യാപകരുടെ പുനര്‍വിന്യാസവും സംബന്ധിച്ച് നിര്‍ദ്ദേശങ്ങൾ പ്രകാരം സമന്വയയിൽ മോഡിഫിക്കേഷൻ നടത്തുന്നത് എങ്ങനെ എന്ന് നോക്കാം.
സര്‍ക്കുലര്‍ ഇവിടെ
ആദ്യം 2024-25 വര്‍ഷം ഹൈസ്കൂൾ ക്ലാസുകളിൽ അനുവദിക്കപ്പെട്ട ഡിവിഷന്റെ എണ്ണം പരിശോധിക്കുക
ഇംഗ്ലീഷ് തസ്തിക എത്ര ലഭിക്കുമെന്ന് കണക്കാക്കണം.അത് ഇവിടെ നോക്കാം
തസ്തിക നിര്‍ണ്ണയം പൂര്‍ത്തിയായ സ്കൂളുകളുടെ കാര്യത്തിൽ മോഡിഫിക്കേഷൻ മാത്രമാണ് ചെയ്യേണ്ടത്.
ഇനി മോഡിഫിക്കേഷൻ ആവശ്യമായവ ഓഫീസര്‍/പി.എ/സൂപ്രണ്ട് ലോഗിനിൽ ഹോം പേജിലെ Staff Fixation എന്ന മെനുവിലെ മോഡിഫിക്കേഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക
റീസൺ എന്നിടത്ത്
26/09/2024 ലെ സര്‍ക്കാര്‍ ഉത്തരവ് നം.സ.ഉ.(കൈ) /120/2024/പൊ.വി.വ.,03/10/2024 ലെ ഡി.ജി.ഇ.സര്‍ക്കുലര്‍ നം.ഡി.ജി.ഇ/9011/2021-എച്ച് 2 എന്ന് നൽകി, സെക്ഷനെ സെലക്റ്റ് ചെയ്ത് താഴെയുള്ള ടിക് നൽകുക
ഫോര്‍വേഡ് ചെയ്യുക.ഫയൽ സെക്ഷനിലേക്ക് എത്തുന്നതാണ്.
സെക്ഷനിൽ ഈ സര്‍ക്കുലര്‍ സമന്വയയിൽ അറ്റാച്ച് ചെയ്യാം
ഇതിനായി ഡൗൺലോഡ് ചെയ്ത് അറ്റാച്ച് ചെയ്യേണ്ടതില്ല
അറ്റാച്ച്മെന്റ് എന്ന ടൈലിൽ ക്ലിക്ക് ചെയ്ത് ന്യൂ അറ്റാച്ച്മെന്റ് ക്ലിക്ക് ചെയ്യുക
Tag an attachment from the repository ? യെസ് എന്ന് സെലക്റ്റ് ചെയ്യുക
താഴെ സ്റ്റേറ്റ് എന്നത് സെലക്റ്റ് ചെയ്യുക
താഴെ സെര്‍ച്ച് ബോക്സിൽ English Cicular എന്ന് ടൈപ്പ് ചെയ്യുക
സേവ് ചെയ്യുകസെക്ഷനിൽ മോഡിഫിക്കേഷൻ എന്ന ഭാഗത്ത് മോഡിഫിക്കേഷൻ നടത്തുക
ഓഫീസര്‍ക്ക് സൂപ്രണ്ട് വഴി നോട്ട് സഹിതം അയക്കുക.മോഡിഫിക്കേഷൻ അംഗീകരിച്ചാൽ ഡ്രാഫ്റ്റ് തയ്യാറാക്കുക.
മോഡൽ ഇവിടെ ലഭ്യമാണ് .എങ്ങനെയും മാറ്റാം
ഡ്രാഫ്റ്റ് അംഗീകരിക്കുക.ഫയൽ ക്ലോസ് ചെയ്യുക