സമന്വയയിൽ റോസ്റ്ററിൽ എൻട്രികൾ വരുത്തുന്നത് എപ്രകാരമാണെന്നും ആയത് ഓഫീസ് തലത്തിൽ കൺഫേം ചെയ്യുന്നതെങ്ങനെയെന്നും ഈ ലിങ്കുകളിൽ മുമ്പ് വ്യക്തമാക്കിയിരുന്നു.
1. റോസ്റ്റർ എൻട്രി
2. റോസ്റ്റർ വെരിഫിക്കേഷൻ
എന്നാൽ ആദ്യ ഘട്ടത്തിൽ റോസ്റ്റർ ഒരു തവണ മാനേജർ കൺഫേം ചെയ്ത് ഓഫീസിൽ നിന്നും വെരിഫിക്കേഷൻ നടത്തിയാൽ പിന്നീട് തുടർന്നുള്ള നിയമനങ്ങളുടെ വിവരം മാനേജർക്ക് അപ്ഡേറ്റ് ചെയ്യാനോ ആയത് വെരിഫിക്കേഷനോ കഴിഞ്ഞിരുന്നില്ല.
നിലവിൽ ഇതിനു സാദ്ധ്യമാകുന്ന രീതിയിൽ സമന്വയയിൽ അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ആയത് എന്തെല്ലാമാണെന്ന് പരിശോധിക്കാം.
മാനേജരുടെ ലോഗിനിൽ നിലവിൽ മാനേജർ കൺഫേം ചെയ്ത റോസ്റ്റർ വിവരങ്ങൾ കാണാൻ കഴിയുന്നതാണ്.
പുതുതായി Confirmation List, New Entry എന്നിങ്ങനെ 2 ഓപ്ഷൻ ലഭ്യമാണ്.
ആദ്യത്തേതിൽ നിലവിൽ കൺഫേം ചെയ്ത വിവരങ്ങളാണ് കാണാൻ കഴിയുന്നത്.
New Entry എന്നതിൽ ക്ലിക്ക് ചെയ്താൽ മാനേജർക്ക് ആദ്യം നൽകിയ വിവരങ്ങൾക്ക് ശേഷമുള്ള നിയമന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
എന്നാൽ ആദ്യം നൽകിയ വിവരങ്ങൾ ഓഫീസിൽ നിന്നും വെരിഫൈ ചെയ്ത് കഴിഞ്ഞതിനുശേഷം മാത്രമേ ഇത്തരത്തിൽ പുതിയത് രേഖപ്പെടുത്താൻ കഴിയൂ.
ഇനി ഓഫീസിൽ വന്ന മാറ്റങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം
ഓഫീസ് തലത്തിൽ മുമ്പ് മാനേജ്മെന്റ് വൈസ് റീസെറ്റ് ആണ് കിടന്നിരുന്നത്. എന്നാൽ ഇപ്പോൾ ഓരോ സ്കൂളിന്റെയും വിവരങ്ങൾ റീസെറ്റ് ചെയ്യാനാണ് ഓപ്ഷനുള്ളത്.
ഇനി നമുക്ക് ഓഫീസ് തലത്തിൽ മുമ്പത്തേതുപോലെ കൺഫേം ചെയ്യാം.
ഇത്തരത്തിൽ കൺഫേം ചെയ്തുകഴിഞ്ഞാൽ അതിനുശേഷമുള്ള എൻട്രി രേഖപ്പെടുത്തുന്നതിന് മാനേജർ ലോഗിനിൽ കഴിയുന്നതാണ്.
മാനേജർ ലോഗിനിൽ Create List ൽ ക്ലിക്ക് ചെയ്ത് പുതിയ എൻട്രി രേഖപ്പെടുത്തേണ്ടതാണ്.
ഇത്തരത്തിൽ ചെയ്ത എൻട്രി മാനേജർ കൺഫേം ചെയ്യണം.
ഇപ്പോൾ ഓഫീസിൽ പുതിയ ലിസ്റ്റ് വന്നതായി കാണാം.
ഈ പുതിയ ലിസ്റ്റ് കൺഫേം ചെയ്യുകയോ, അവശ്യമെങ്കിൽ റീസെറ്റ് ചെയ്യുകയോ ചെയ്യാവുന്നതാണ്. ഇപ്രകാരം ഓരോ തവണയും മാനേജർ രേഖപ്പെടുത്തുന്ന തീയ്യതിവരെയുള്ള നിയമനവിവരമാണ് രേഖപ്പെടുത്തേണ്ടത്. അത് പ്രകാരം അതുവരെയുള്ളവ കൺഫേം ചെയ്തുകഴിഞ്ഞാൽ ആ റിപ്പോർട്ട് അനുസരിച്ച് ഭിന്നശേഷി സംവരണം പാലിക്കാനുണ്ടോ എന്ന് പരിശോധിക്കാൻ കഴിയുന്നതാണ്.