Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Samanwaya State Nodal Office

Samanwaya State Nodal Office   Mob: 8606524908   Email: samanwayasno@gmail.com

Wednesday, January 28, 2026

Samanwaya-RPWD Appointment-New Update



നിലവിൽ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാനമൊട്ടാകെ ഉദ്യോഗാ‍ത്ഥികൾക്ക് അഡ്വൈസ് (നിയമന ശിപാ‍ര്‍ശ ) നൽകിയിട്ടുണ്ട്. ആയത് ലഭിച്ച് ഉദ്യോഗാര്‍ത്ഥി ഹാജരാകുന്ന പക്ഷം മാനേജ‍ര്‍ നിയമനം നടത്തി സമന്വയ മുഖേന നിയമന പ്രൊപ്പോസൽ അയക്കേണ്ടതുണ്ട്. ആയത് എപ്രകാരം ചെയ്യുമെന്ന് നോക്കാം.

മാനേജരുടെ ലോഗിനിൽ നിലവിലുള്ള അപ്പോയ്ന്റ്മെന്റ് ഭാഗത്ത് പുതുതായി RPWD Appointment എന്ന ലിങ്ക് വന്നിട്ടുണ്ട്.


ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

മാനേജ‍ര്‍ക്ക്  അഡ്വൈസ് കാണാവുന്നതാണ്. അതിനടുത്തായി ഒരു ആക്ഷൻ ബട്ടൻ കാണാം.





ഇത് ക്ലിക്ക് ചെയ്താൽ മറ്റേതൊരു നിയമന ഫയലും പോലെ വരുന്നതും ഉദ്യോഗാര്‍ത്ഥിക്ക് നൽകിയ അഡ്വൈസ് കാണാനും തുടര്‍ന്ന് ആക്ഷൻ ബട്ടൺ ക്ലിക്ക് ചെയ്താൽ മറ്റേതൊരു നിയമന ഫയലും പോലെ നിയമന പ്രൊപ്പോസലും കാണാവുന്നതാണ്.


ഉദ്യോഗാ‍ര്‍ത്ഥിയുടെ ലഭ്യമായ വിവരങ്ങൾ പൂരിപ്പിക്കപ്പെട്ടിരിക്കും. മറ്റ് വിവരങ്ങൾ മാത്രം ചേര്‍ത്താൽ മതിയാകും.






ഇവിടെ നിയമനഫയലിന്റെ ആദ്യ ഭാഗത്ത് Appointment Category എന്ന ഭാഗത്ത് RPWD Appointment എന്നത് സെലക്റ്റ് ചെയ്യേണ്ടതാണ്.

യോഗ്യത സ‍ര്‍ട്ടിഫിക്കറ്റുകൾ പ്രത്യേകമായി അപ് ലോഡ് ചെയ്യേണ്ടതില്ല. അതുപോലെ തന്നെ മെഡിക്കൽ സ‍ര്‍ട്ടിഫിക്കറ്റ്, ജോബ് ഓറിയന്റഡ് ഫിസിക്കൽ ആൻഡ് ഫങ്ഷണാലിറ്റി സ‍ര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യേണ്ടതില്ല. മറ്റ് ആവശ്യമായ ഡിക്ലറേഷനുകൾ അറ്റാച്ച് ചെയ്ത് ഫയൽ സബ്മിറ്റ് ചെയ്യേണ്ടതാണ്.
അധികമായി സ്വഭാവ സർട്ടിഫിക്കറ്റും പി.എസ്.സി വിലക്കിയിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഉദ്യോഗാ‍ര്‍ത്ഥി ഹാജരാക്കണം.
ഈ ഫോമുകൾ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

(നിലവിൽ ഫോം 27 ലെ നിയമന ഉത്തരവും ജോയിനിങ്ങ് റിപ്പോര്‍ട്ടും ഓട്ടോമാറ്റിക്ക് ആയി പ്രിന്റ് വരുന്നതല്ല. ഉടനെ അപ്ഡേഷൻ നടക്കുന്നതാണ്. അതിന് കാക്കേണ്ടതില്ല. ഇപ്പോൾ മറ്റ് നിയമനം പോലെ ഫോം മാന്വലായി ഒപ്പിട്ട് അപ് ലോഡ് ചെയ്യേണ്ടതാണ്.)



ഓഫീസുകളിൽ ഇത്തരം ഫയൽ പ്രത്യേകമായി കാണാൻ കഴിയുന്നതാണ്
മറ്റ് നടപടികളെല്ലാം മറ്റ് നിയമന ഫയൽ പോലെത്തന്നെയാണ്


ഓഫീസിൽ നിയമന ഫയൽ നോക്കുമ്പോൾ


ഇത്തരം ഫയൽ പ്രത്യേകം കാണിക്കും

Monday, January 26, 2026

RPWD ADVICE -FAQ

1. അഡ്വൈസ് ലഭിച്ചു. ഇനി എന്താണ് ചെയ്യേണ്ടത്? കെ.ഇ.ആർ പ്രകാരം അദ്ധ്യാപകനെ / അദ്ധ്യാപികയെ നിയമിക്കേണ്ടത് മാനേജരാണ്. ലഭിച്ച അഡ്വൈസുമായി മാനേജരെ സമീപിച്ചാൽ നിയമന ഉത്തരവ് (ഫോം 27) ഒപ്പിട്ട് നൽകും. ആയതിൽ ഉദ്യോഗാർത്ഥിയും ഒപ്പിടേണ്ടതുണ്ട്.
2. ഒന്നിലധികം അഡ്വൈസ് ലഭിച്ചു. എന്ത് ചെയ്യണം? ഒന്നിൽ കൂടുതൽ Advice ലഭിച്ച Candidate തൽക്കാലം ഏത് Advice സ്വീകരിക്കണമെന്നത് തീരുമാനിച്ച് ആ മാനേജരെ ബന്ധപ്പെട്ട് Appointment Order കൈപ്പറ്റി സ്കൂളിൽ ജോയിൻ ചെയ്താൽ മതി. തുടർന്ന് മാനേജർ സമന്വയ മുഖേന Proposal അയക്കണം. ഒരു Proposal അയച്ചാൽ മറ്റ് Adviceകൾ Cancel ആകും.
3. നിയമന പ്രൊപ്പോസൽ എപ്പോൾ സമർപ്പിക്കണം? പ്രൊപ്പോസൽ സമർപ്പിക്കുന്നത് മാനേജരാണ്. സമന്വയ പോർട്ടൽ മുഖേന നിയമിച്ച് കഴിഞ്ഞ് 15 ദിവസത്തിനകം മാനേജർ പ്രൊപ്പോസൽ സമർപ്പിക്കേണ്ടതാണ്.
4. ഉദ്യോഗാർത്ഥി അധിക രേഖകൾ സമർപ്പിക്കേണ്ടതുണ്ടോ? ഉദ്യോഗാർത്ഥിയുടെ സർട്ടിഫിക്കറ്റുകളെല്ലാം അഡ്വൈസിനൊപ്പം മാനേജരുടെ സമന്വയ പോർട്ടലിൽ ലഭ്യമാകുന്നതാണ്. അധികമായി സ്വഭാവ സർട്ടിഫിക്കറ്റും പി.എസ്.സി വിലക്കിയിട്ടില്ല എന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.

👉 ഫോമുകൾ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം
5. അലോട്ട്മെന്റ് നടത്തുന്നത് എങ്ങനെയാണ്? ഇവിടെ അലോട്ട്മെന്റ് 8 പോയിന്റ് റൊട്ടേഷൻ അനുസരിച്ചാണ് നടത്തുന്നത്. ഓരോ തസ്തികയും മുൻകൂട്ടി നിശ്ചയിച്ച ക്രമത്തിൽ വിവിധ വിഭാഗങ്ങൾക്ക് നൽകപ്പെടുന്നു.
6. എൽ.പി.എസ്.ടി. ആകെ 10 തസ്തികകൾ ഉണ്ടെങ്കിൽ അലോട്ട്മെന്റ് എങ്ങനെയാകും? 1 → VI
2 → HI
3 → LD
4 → MI
5 → VI
6 → HI
7 → LD
8 → MD
9 → VI
10 → HI
7.മുകളിലെ ഉദാഹരണത്തിൽ ഓരോ വിഭാഗത്തിനും ലഭിക്കുന്ന തസ്തികകൾ എത്ര? VI – 3
HI – 3
LD – 2
MI – 1
MD – 1
8. നൽകിയ ഓപ്ഷനുകൾ ആദ്യ റാങ്കുകാർക്ക് നൽകിയതിനാൽ അവസരം നഷ്ടപ്പെട്ടാൽ, അല്ലെങ്കിൽ ഉദ്യോഗാർത്ഥി ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ എന്താണ് പരിഗണിക്കുന്നത്?? നൽകിയ ഓപ്ഷനുകൾ ആദ്യ റാങ്കുകാർക്ക് അനുവദിച്ചതിനാൽ അവസരം നഷ്ടപ്പെട്ടാലോ, അല്ലെങ്കിൽ ഉദ്യോഗാർത്ഥി ഓപ്ഷൻ സമർപ്പിച്ചിട്ടില്ലായിരിക്കയോ ചെയ്താൽ, മാനേജർ റിപ്പോർട്ട് ചെയ്ത സീനിയോറിറ്റിയാണ് തുടർ അലോട്ട്മെന്റിനായി പരിഗണിക്കുന്നത്.
9.മാനേജർ നിയമിക്കാൻ വിസമ്മതിച്ചാൽ എന്ത് ചെയ്യണം? മാനേജർ നിയമിക്കാൻ വിസമ്മതിക്കുന്ന സാഹചര്യമുണ്ടെങ്കിൽ ആ വിവരം ജില്ലാ സമിതി കൺവീനറായ ഡി.ഡി.ഇ. (Deputy Director of Education)യെ ഉടൻ അറിയിക്കേണ്ടതാണ്.
10.ഇപ്പോൾ നിയമനം ലഭിക്കാത്തവർ എന്തു ചെയ്യണം ഇനിയും ഒഴിവുകൾ ഉണ്ട്. ഈ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതാണ്. രണ്ടാം ഘട്ടം ഉടനെ ആരംഭിക്കുന്നതാണ്.
11.ഒരു വിഭാഗത്തിൽ ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ ഈ ഒഴിവ് മറ്റൊരു വിഭാഗത്തിന് പരിഗണിക്കുമോ നിലവിലില്ല.

Friday, January 2, 2026

കെ ടെറ്റ് വിധിയും ഉത്തരവുകളും

1. Judgement TET Judgement of Hon'ble Supreme Court

2.സ.ഉ.(കൈ) നം.1/2026/GEDN തീയതി 01-01-2026

ഈ ഉത്തരവ് മരവിപ്പിച്ച ഉത്തരവ്

3.G.O(MS) 5/2026/GEDN Dt.13/01/2026

-----------------------------------------------------------------------------------------

ആദ്യ ഉത്തരവിൽ പരാമ‍ശിക്കുന്ന ഉത്തരവുകൾ

1.25.7.2012-െല സ.ഉ(പി)നം.244/2012 /പൊവിവ

2.30.08.2016-െല സ.ഉ(പി)നം.145/2016/പൊവിവ

3.08.12.2016-െല സ.ഉ(പി)നം.206/2016/പൊവിവ

4.31.10.2017-െല സ.ഉ(ൈക)നം.134/2017/പൊവിവ

5.09.03.2018-െല 1866829/J3/2017/പൊ.വിവ നം സ‍ര്‍ക്കുല‍ര്‍

6.10.05.2018-െല സ.ഉ(സാധാ)നം.1750/2018/പൊ.വിവ

7.15.11.2019-െല സ.ഉ(കൈ)നം.194/2019/പൊവിവ

8.09.10.2020-െല സ.ഉ(പി)നം.15/2020/പൊവിവ.

9.12.02.2021-െല സ.ഉ(കൈ)നം.58/2021/പൊവിവ.

10.19.02.2021-െല സ.ഉ(കൈ)നം.104/2021/പൊവിവ.

11.24.06.2022-െല സ.ഉ(കൈ)നം.109/2022/പൊവിവ.

12.24.06.2022-െല സ.ഉ(കൈ)നം.110/2022/പൊവിവ.

13.17.02.2023-െല സ.ഉ(കൈ)നം.15/2023/പൊവിവ.

14.24.08.2024-െല സ.ഉ(കൈ)നം.107/2024/പൊവിവ.

15.05.11.2024-െല സ.ഉ(കൈ)നം.133/2024/പൊവിവ.

16.01.01.2025-െല സ.ഉ(കൈ)നം.1/2025/പൊവിവ.

17.01.09.2025 തീയതിയിലെ വിധിന്യായം

18.സർക്കാരിന്റെ 16.12.2025 ലെ ജെ ആർ1/262/2024/പൊ.വി.വ. നമ്പ‍ര്‍ കത്ത്

19.ഡി.ജി.ഇ/13618/2025-H2-Part(1) തീയതി : 17-12-2025

കോടതി ഉത്തരവ് – സംഗ്രഹം

1. ന്യൂനപക്ഷ സ്കൂളുകളും RTE നിയമവും

  • Pramati Educational and Cultural Trust v. Union of India കേസിൽ,
    ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (എയ്ഡഡ് / അൺഎയ്ഡഡ്)
    Right of Children to Free and Compulsory Education Act (RTE) ബാധകമാണോ എന്ന വിഷയം വിശാല ഭരണഘടന ബഞ്ചിലേക്ക് റഫർ ചെയ്തു.

  • റഫറൻസ് ചെയ്ത പ്രധാന ചോദ്യങ്ങൾ:

    • ആർട്ടിക്കിൾ 30(1) പ്രകാരം സംരക്ഷിക്കപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളെ RTE നിയമത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കിയ Pramati വിധി പുനഃപരിശോധിക്കണമോ?

    • RTE നിയമം, പ്രത്യേകിച്ച് Section 12(1)(c), ന്യൂനപക്ഷങ്ങളുടെ മത/ഭാഷാ അവകാശങ്ങളെ ലംഘിക്കുന്നുണ്ടോ?

    • Article 29(2) പരിഗണിക്കാത്തതിന്റെ നിയമപരമായ പ്രതിഫലമെന്ത്?

    • Section 12(1)(c) ഒഴികെയുള്ള RTE വ്യവസ്ഥകൾ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാണോ എന്ന വിഷയത്തിൽ Pramati കേസിൽ വ്യക്തമായ പരിശോധന ഇല്ലാത്തതിനാൽ, മുഴുവൻ നിയമവും Article 30-നു അതീതമാണെന്ന് പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നോ?

➡️ അന്തിമ തീരുമാനം: ഈ എല്ലാ വിഷയങ്ങളും ഇപ്പോൾ Constitution Bench തീരുമാനത്തിന് വിധേയമാണ്.


2. സേവനത്തിലുള്ള അധ്യാപകരുടെ TET യോഗ്യത

  • ന്യൂനപക്ഷ സ്കൂളുകൾ ഒഴികെ, RTE നിയമത്തിലെ Section 2(n) പ്രകാരം വരുന്ന എല്ലാ സ്കൂളുകളിലെയും സേവനത്തിലുള്ള എല്ലാ അധ്യാപകർക്കും (സേവനകാലം നോക്കാതെ) TET യോഗ്യത നിർബന്ധമാണ്.

  • ന്യൂനപക്ഷ സ്കൂളുകളിലെ (മത/ഭാഷ) അധ്യാപകരുടെ കാര്യത്തിൽ, ഇത് റഫറൻസ് വിധിയുടെ അന്തിമ തീരുമാനത്തിന് വിധേയമാണ്.


3. നിലവിൽ സേവനത്തിലുള്ള അധ്യാപകർക്കുള്ള ഇളവുകൾ (Article 142 പ്രകാരം)

  • സൂപ്പർആനുവേഷനിലേക്ക് 5 വർഷത്തിൽ താഴെ മാത്രം ശേഷിക്കുന്ന അധ്യാപകർ
    TET ഇല്ലാതെ തന്നെ വിരമിക്കൽ വരെ സേവനത്തിൽ തുടരാം.
    → എന്നാൽ സ്ഥാനക്കയറ്റം വേണമെങ്കിൽ TET നിർബന്ധം.

  • RTE നടപ്പാക്കുന്നതിന് മുമ്പ് നിയമിതരായതും,
    വിരമിക്കാൻ 5 വർഷത്തിലധികം ബാക്കിയുള്ള അധ്യാപകർ
    → ഈ ഉത്തരവിന്റെ തീയതി മുതൽ 2 വർഷത്തിനുള്ളിൽ TET നേടണം.
    → പരാജയപ്പെട്ടാൽ സേവനം ഉപേക്ഷിക്കേണ്ടി വരും / നിർബന്ധിത വിരമിക്കൽ.
    → അർഹതയുള്ള അന്തിമ ആനുകൂല്യങ്ങൾ നൽകും (യോഗ്യതാ സേവനം പൂർത്തിയാക്കിയിരിക്കണം).

  • യോഗ്യതാ സേവനത്തിൽ കുറവുണ്ടെങ്കിൽ, അപേക്ഷ നൽകിയാൽ സർക്കാർ പരിഗണിക്കാം.


4. ഭാവിയിലെ നിയമനവും സ്ഥാനക്കയറ്റവും

  • പുതിയ നിയമനങ്ങൾക്കും

  • സ്ഥാനക്കയറ്റം വഴി നിയമനം ആഗ്രഹിക്കുന്ന ഇൻ-സർവീസ് അധ്യാപകർക്കും
    TET യോഗ്യത നിർബന്ധം.
    ➜ ഇല്ലെങ്കിൽ, അപേക്ഷ പരിഗണിക്കപ്പെടുകയില്ല.


സാരാംശം

  • ന്യൂനപക്ഷ സ്കൂളുകളിലെ RTE ബാധകത ഇനിയും അന്തിമമായി തീരുമാനിച്ചിട്ടില്ല.

  • Non-minority സ്കൂളുകളിൽ TET കർശനമായി ബാധകം.

  • പഴയ സേവനമുള്ള അധ്യാപകർക്കായി പരിമിതവും മനുഷ്യാവകാശപരവുമായ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.


ഈ കുറിപ്പ് തികച്ചും അനൊദ്യോഗികവും AI ഉപയോഗിച്ചും  വെബ് സൈറ്റിൽ നിന്നും ലഭിച്ച രേഖകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ്. ആധികാരിതയ്ക്ക് ഔദ്യോഗിക രേഖകൾ പരിശോധിക്കുക. നിയമപരമായ വിഷയങ്ങൾ അതാത് നിയമ അധികാരിയിൽ നിന്നും ഉറപ്പുവരുത്തിയും സർക്കാറിൽ നിന്നും വ്യക്തത തേടിയും മാത്രം നടപടി സ്വീകരിക്കുക.