Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Monday, July 29, 2019

സമന്വയയില്‍ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വിധം

സമന്വയയിലൂടെ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആദ്യം ഒന്ന് വായിക്കണം .
GO 95/2019
DPI CIRCULAR
ഇപ്പോള്‍ ​എല്ലാ എ.ഇ.ഒ മാരും ഡി.ഇ.ഒ.മാരും ബാങ്കിലുള്‍പ്പെടുത്തേണ്ട അദ്ധ്യാപകരുടെ ലിസ്റ്റ് ഡി.ഡി.ഇക്ക് നല്‍കുകയും അതില്‍ നിന്നും ഡിപ്ലോയ്മെന്റ് നടത്തുകയും ചെയ്തിട്ടുണ്ട്.എന്നാല്‍ ഈ പ്രകിയ സമന്വയയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.അതിനായി എ.ഇ.ഒ.മാരും ഡി.ഇ.ഒമാരും അവരവരുടെ ഓഫീസിനു കീഴിലെ  എക്സസ് ലിസ്റ്റ് കണ്‍ഫേം ചെയ്ത് ഡി.ഡി.ഇ ക്ക് വെരിഫൈ ചെയ്ത് അയക്കേണ്ടതുണ്ട്.ഇതിനായി മാനുവലായി തസ്തിക നിര്‍ണ്ണയം നടത്തിയത് മുഴുവനായി സമന്വയയിലൂടെ ചെയ്യുന് നതിനായി കാത്തിരിക്കേണ്ടതില്ല.ആരെ വേണമെങ്കിലും ആഡ് ചെയ്യാവുന്നതാണ്.
ഇതിനായി ആദ്യം എ.ഇ.ഒ അഥവാ ഡി.ഇ.ഒ.യുടെ ലോഗിനില്‍ കയറണം.
ഇവിടെ അദ്ധ്യാപക ബാങ്ക് എന്ന ഓപ്ഷന്‍ കാണാം.
ഇതില്‍ ക്ലിക്ക് ചെയ്യുക
ക്രിയേറ്റ് ലിസ്റ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ലിസ്റ്റ് ടൈപ്പ് ടു ബി ഡിപ്ലോയ്ഡ് എന്ന് സെലക്റ്റ് ചെയ്യുക(ഡിഫാള്‍ട്ട് അതാണ്)
അവിടെ ലിസ്റ്റ് പേര് നല്‍കണം..ലിസ്റ്റ് 1 എന്ന് ആദ്യ ലിസ്റ്റിന് കൊടുക്കാം.
തുടര്‍ന്ന് ക്രിയേറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക
ഒരു ലിസ്റ്റ് വരും.To be deployed, Already deployed,All List,Add staff
എന്നീ ഓപ്ഷനുകള്‍ കാണാം.ടു ബി ഡിപ്ലോയ്ഡ് എന്നതില്‍ ഈ വര്‍ഷം ആദ്യമായി ബാങ്കില്‍ വരുന്നവര്‍,തുടര്‍ന്ന് നിലവില്‍ ബാങ്കിലുള്ളവര്‍,എല്ലാം(രണ്ടും കൂടി),പുതിയ സ്റ്റാഫിനെ ചേര്‍ക്കല്‍ ( മാനുവലായി ചെയ്ത സ്റ്റാഫ് ഫിക്സേഷനിലുള്ളവര്‍,വിട്ടുപോയവര്‍ എന്നിവരെ ആഡ് ചെയ്യാന്‍) എന്നീ ഓപ്ഷനുകള്‍ കാണാം.
ഇതില്‍ ആരെയെങ്കിലും ഒഴിവാക്കാനുണ്ടെങ്കില്‍ പേരിനു നേരെയുള്ള ഡിലീറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഒഴിവാക്കുക.
തുടര്‍ന്ന് ആള്‍ ലിസ്റ്റ് എടുത്ത്ചെക്ക് ചെയ്തു നോക്കി റിമാര്‍ക്ക്സ് ചെര്‍ത്ത് ആരെങ്കിലും വിട്ടുപോയത് ചേര്‍ക്കുക.


ആഡ് ലിസ്റ്റ് എടുക്കുക

ചേര്‍ക്കേണ്ട ആളുടെ പെന്‍ നമ്പര്‍ എന്റര്‍ ചെയ്ത് ആ ആളെ ചേര്‍ക്കുക.
ഇത്രയും കഴിഞ്ഞ് ലിസ്റ്റ് വെരിഫൈ ചെയ്യുക.(കണ്‍ഫെം).

കണ്‍ഫേം ചെയ്യുമ്പോള്‍ ഉറപ്പ് വരുത്തേണ്ടതാണ്.

ഇതോടു കൂടി എ.ഇ.ഒ അഥവാ ഡി.ഇ.ഒയിലെ ജോലി കഴിഞ്ഞു.
ലിസ്റ്റ് നല്‍കി കഴിഞ്ഞാല്‍ 
കണ്‍ഫേം ചെയ്ത ലിസ്റ്റ് നല്‍കാം.
എന്നാല്‍ ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്ത( കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ അദ്ധ്യാപകനുണ്ടെങ്കില്‍) ആ ലിസ്റ്റ് വീണ്ടും ആഡ് ചെയ്ത് ഡി.ഡി.ഇ.ക്ക് അയക്കാം.
ഇനി ഡി.ഡി.ഇ.യില്‍ ചെയ്യേണ്ടത്.
ഡി.ഡി.ഇയുടെ ലോഗിനില്‍ അദ്ധ്യാപക ബാങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ എ.ഇ.ഒ ,ഡി.ഇ.ഒയില്‍ നിന്നും വന്ന ലിസ്റ്റുകള്‍ കാണാം.
ഇനി ഇവയെ ഒന്നാക്കണം.ഇതിനായി Merged List View എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ എ.ഇ.ഒ.,ഡി.ഇ.ഒ.യില്‍ നിന്നും വെരിഫൈ ചെയ്യാതെ ലിസ്റ്റ് അയച്ചാല്‍ ഡി.ഡി.ഇ.യില്‍ നിന്നും റീസെറ്റ് ചെയ്താല്‍ ആ ലിസ്റ്റ് തിരികെ ഡി.ഇ.ഒ,എ.ഇ.ഒയിലേക്ക് പോകും.അവിടെനിന്നും ലിസ്റ്റ് എഡിറ്റ് ചെയ്ത് വീണ്ടും ഡി.ഡി.ക്ക് അയക്കാം.
ഇനി ഈ ലിസ്റ്റില്‍ Deployed in last year പച്ച ക്കളറിലും  Excess in current year മഞ്ഞക്കളറിലും കാണിക്കും
ഇവരെ ഡിപ്ലോയ് ചെയ്യുന്നതിനായി പേരിനു നേരെയുള്ള ഡിപ്ലോയ്മെന്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.

 ഓരോ തസ്തികയിലുമുള്ളവരെ സോര്‍ട്ട് ചെയ്തെടുക്കാന്‍ കഴിയും.അവര്‍ക്ക് ഒരു സീനിയോറിട്ടി നല്‍കണം.പുതിയ ലിസ്റ്റ് വരുമ്പോള്‍ ഈ സീനിയോറിറ്റി എഡിറ്റ് ചെയ്യാന്‍ കഴിയും.ഡിപ്ലോയ്മെന്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ 
 അവരെ ഡിപ്ലോയ് ചെയ്യാനുള്ള വിന്‍ഡോ വരും.
ഇവിടെ ഡിപ്ലോയ്മെന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം.
 ഏത് ഒഴിവിലേക്കാണ് ഡിപ്ലോയ് ചെയ്യുന്നതെന്ന് കാണിക്കണം.

 റിമാര്‍ക്സ് എഴുതി ഡിപ്ലോയ്മെന്റ് ഡേറ്റ് കൂടി നല്‍കി സേവ് ചെയ്യണം.
 ഓരോ ലിസ്റ്റിനും ആവശ്യമുള്ള സ്റ്റാഫിനെ മാത്രം check box ൽ tick ചെയ്യുക. തുടർന്ന് Preview ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം വരുന്ന Publish എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ലിസ്റ്റ് ആകും .
 ഇങ്ങനെ ക്രിയേറ്റ് ലിസ്റ്റ് നല്‍കിയാല്‍ ഒരു ലിസ്റ്റ് പബ്ലിഷ് ആകും. ഈ ലിസ്റ്റ് ഒരു ഉത്തരവോടു കൂടി പബ്ലിഷ് ചെയ്യേണ്ടതാണ്.ഇതില്‍ ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ഡി.ജി.ഇക്ക് ലഭിക്കും.ഇനി ജില്ലയില്‍ പുനര്‍വിന്യസിക്കപ്പെട്ട അദ്ധ്യാപകനെ പിന്നീട് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടതായി വന്നാല്‍ ആ അദ്ധ്യാപകനെ Cancel Deployment ചെയ്ത് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
 

Friday, July 26, 2019

സമന്വയ 1: 40 അനുപാതത്തില്‍ ക്രമീകരിക്കുന്ന പുതിയ അപ്ഡേറ്റ്

23/7/19 ന് ഇറങ്ങിയിട്ടുള്ള ഉത്തരവ് പ്രകാരം (95/19 ) തസ്തിക നിർണയ ഉത്തരവിൽ മാറ്റം വരുത്തുക എന്നതാണ്. ഈ വർഷത്തെ  ഒരു പ്രത്യേകത   മുൻവർഷങ്ങളിൽ ചെയ്തത് പോലെയല്ല ഈ വർഷം ചെയ്യുന്നത്. സംരക്ഷണ ആനുകൂല്യം ഉള്ള  ജീവനക്കാരെ അധ്യാപക ബാങ്കിൽ ഉൾപ്പെടുത്തിയാണ് മാതൃ സ്കൂളിൽ അനുപാതം കുറച്ച് സംരക്ഷിക്കുന്നത്. 
ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ .
ഇതിനായി  അധികം വരുന്ന സംരക്ഷിത അധ്യാപകരുടെ വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നൽകി കഴിഞ്ഞതാണ് .അപ്പോൾ അനുപാതം കുറച്ച് മാതൃ സ്കൂളിലേക്ക് തന്നെ മാറ്റേണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും വിവരങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ മാരെ അറിയേണ്ടതും വിദ്യാഭ്യാസ ഉപഡയറക്ടർ മാർ ഇവരെ ബാങ്കിൽ തന്നെ ഉൾപ്പെടുത്തി മാതൃ സ്കൂളിലേക്ക് തസ്തിക ലഭ്യമാണെന്ന  വിദ്യാഭ്യാസ ഓഫീസർമാർ അറിയിച്ച പ്രകാരം മാതൃ സ്കൂളിലേക്ക് തന്നെ നിലനിർത്തി   ഉത്തരവാക്കേണ്ടതാണ്. അപ്പോൾ പ്രധാനപ്പെട്ട ഒരു കാര്യം അനുപാതം കുറച്ച് ഡിവിഷനുകളോ തസ്തികകളോ അധികമായി അനുവദിക്കുന്നില്ല . ഇതിനായി   തസ്തിക നിർണയം  പുനക്രമീകരിക്കുന്ന സ്കൂളുകളിലെ  തസ്തിക നിർണയം സമന്വയയിൽ പുന ക്രമീകരിക്കുന്നതിന് അതാത് AEO/DEO ലോഗിനിൽ Reset Staff fixation എന്ന ഭാഗത്ത് റിവിഷൻ  റീസെറ്റ് എന്ന ഓപ്ഷൻ ഉണ്ട് 

 സ്റ്റാഫ് ഫിക്സേഷന്‍ ഫയല്‍ റീ സെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക.ഏത് സ്കൂളാണ് വേണ്ടത് എന്ന് സെലക്റ്റ് ചെയ്യുക.

 റിവിഷന്‍ റീസെറ്റ് എന്ന ഓപ്ഷന്‍ എടുക്കുക
 അവിടെ കാണുന്ന നോട്ടില്‍ പുതിയ ഉത്തരവ് നമ്പര്‍ നല്‍കിയാല്‍ മതി.
ഇങ്ങനെ റീസെറ്റ് ചെയ്താല്‍ ആയത് സെക്ഷനിലേക്ക് വരും.

  ഇതുവരെ ചെയ്തിട്ടുള്ള എല്ലാ കാര്യങ്ങളും അവിടെ നിൽക്കുകയും ആദ്യം കൊടുത്ത ഉത്തരവിന്റെ  അനുബന്ധത്തിൽ ഈ പുതിയ ഉത്തരവനുസരിച്ച്  ഡിവിഷനുകളും പോസ്റ്റുകളും ലഭ്യമാണെന്ന് കാര്യം മാത്രം കാണിച്ച് അധ്യാപകനെ തിരിച്ച് സ്കൂളിൽ തന്നെ നിലനിർത്താൻ കഴിയും എന്നുള്ള കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് പുതിയ തീയതിയിൽ ചെയ്യാവുന്നതാണ്.



 ഇവിടെ പ്രധാനപ്പെട്ട ഒരു കാര്യം  മുൻപ് ഉണ്ടാക്കിയ ഉത്തരവ് ഫയലിന്റെ  അറ്റാച്ച് മെൻറ് ൽ സേവ് ചെയ്യുകയും  തുടർന്ന് പുതിയ നോട്ട് എഴുതി പുതിയ സർക്കാർ ഉത്തരവ് പ്രകാരം തസ്തിക മാനുവലായി ലഭ്യമാണോ എന്ന് പരിശോധിച്ച് നോക്കി വേണം ചെയ്യാൻ . പുതിയ ഉത്തരവ് അനുസരിച്ചുള്ള മാറ്റങ്ങൾ ലഭ്യമാണോ എന്ന് മാനുവലായി പരിശോധിച്ചു നോക്കി മാനുവലായി ലഭ്യമാകും എങ്കിൽ മാത്രം തസ്തിക നിർണയം  പുന ക്രമീകരിക്കാവുന്നതാണ് എന്നെഴുതി  അനുബന്ധം 2 ഈ പുതിയ ഉത്തരവ് പ്രകാരം   ഏതെല്ലാം അധ്യാപകരെ നിലനിർത്തുന്നു എന്ന കാര്യം മാത്രം കാണിച്ച പുതിയ ഉത്തരവ് നൽകേണ്ടതാണ്. 

 അനുബന്ധം രണ്ടിൽ മാത്രം ഏതെങ്കിലും തരത്തിലുള്ള കുറിപ്പുകൾ ചേർക്കാൻ വിട്ടു പോയിട്ടുള്ള ഓഫീസുകൾക്കും ഈ പ്രൊവിഷൻ ഉപയോഗിക്കാവുന്നതാണ് . എല്ലാതരം റിസെറ്റുകളും 30 /7 /2019 5 മണിക്ക് നിർത്തലാക്കും എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

Tuesday, July 16, 2019

സമന്വയ-1: 40 പ്രശനമുള്ള കേസുകള്‍ ശരിയാക്കുന്ന വിധം

സമന്വയയില്‍ ചില ഹൈസ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം ചെയ്യുമ്പോള്‍ 1:40 അനുപാതത്തില്‍ അനുവദിക്കാവുന്ന തസ്തികകളുടെ എണ്ണം വരുന്നുണ്ട് എന്ന കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇത് പരിഹരിക്കുന്നതിനായി ഒരു പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.ഡി.ഇ.ഒ.ലോഗിനില്‍ ഫയല്‍ റീസെറ്റ് എന്ന ഓപ്ഷനില്‍ റിവേര്‍ട്ട് ടു 1:40 എന്ന ഓപ്ഷന്‍ വന്നിട്ടുണ്ട്.അതില്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ് റീസെറ്റ് ചെയ്യുന്നതുപോലെ മുന്നോട്ടുപോയാല്‍ മതി.ഫയല്‍ സെക്ഷനിലേക്ക് തന്നെ പോകും.ഡിവിഷനുകളുടെ എണ്ണം ആദ്യം എന്‍റര്‍ ചെയ്യേണ്ടതായുണ്ട്.

Sunday, July 7, 2019

Enable Malayalam In Computer

നമ്മുടെ ഓഫീസുകളിലൊക്കെ ഇന്ന് കമ്പ്യൂട്ടര്‍ ആയിക്കഴിഞ്ഞു.ഇ ഓഫീസും സമന്വയയും വന്നു കഴിഞ്ഞു.ഇതിലെല്ലാം മലയാളത്തില്‍ വേണം എഴുതാന്‍ .എങ്ങിനെയാണ് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതെന്ന് പലരും പേടിക്കുന്നു.
മലയാളം ഉപയോഗിക്കുന്നതിന് ഒരു പാട് വഴികളുണ്ട്.ഗൂഗിള്‍ ഇന്‍പുട് ടൂള്‍സ് എന്ന് ഗൂഗുളില്‍ സെര്‍ച്ച് ചെയ്തെടുത്ത് മലയാളം ടൈപ്പ് ചെയ്യാനാകും.എന്നാല്‍ ഇവിടെ കോപ്പി,പേസ്റ്റ് വേണ്ടിവരും.ഇതെങ്ങനെ മറികടക്കാം  എന്ന് നോക്കാം.
ആദ്യം സിസ്റ്റത്തില്‍ വേണ്ടത് ഗൂഗിള്‍ ക്രോം അപ്ഡേറ്റഡ് വേര്‍ഷനാണ്.
ഇനി വേണ്ടത് ഗൂഗിള്‍ ഇന്‍പുട്ട് ടൂള്‍സ് സിസ്റ്റത്തില്‍ ചേര്‍ക്കുക എന്നതാണ്.
അതിനായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുക
ഇനി മുകളിലെ ആദ്യ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതില്‍ Chrome എന്ന ലിങ്കില്‍ (നീലനിറത്തില്‍ കാണുന്ന മൂന്നാമത്തെ ടാബ്)ക്ലിക്ക് ചെയ്യുക
വലതുഭാഗത്ത് കാണുന്ന ഡൗണ്‍ലോഡ് ചെയ്യുക എന്നതില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് ആഡ് ടു ക്രോം എന്നതില്‍ ക്ലിക്ക് ചെയ്യുക
ക്രോമില്‍ ഈ ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ആയാല്‍ മുകളില്‍ ചെറിയ ഒരു ബട്ടണ്‍ വന്നിട്ടുണ്ടാകും
ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഏത് ഭാഷയിലെ ഇന്‍പുട്ട് ആണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത് എന്ന് ചോദിക്കും
ഇങ്ങനെ സെലക്റ്റ് ചെയ്ത് ആരോയില്‍ ക്ലിക്ക് ചെയ്യുക.ഇനി അടുത്ത ഒരു വിന്‍ഡോയില്‍ സമന്വയ എടുക്കുന്നു.
നോട്ട് എടുക്കുന്ന സമയത്ത് മുകളിലെ ബട്ടണില്‍ ക്ലിക്ക് ചെയ്ത് മലയാളം എന്നത് സെലക്റ്റ് ചെയ്യുക.ഇനി മംഗ്ലീഷ് അടിച്ചാല്‍ മലയാളം വരും.
ഇത് സമന്വയയില്‍ മാത്രമല്ല,എവിടേയും ഉപയോഗിക്കാം.വിന്‍ഡോസിലും ഉബുണ്ടുവിലും പ്രവര്‍ത്തിക്കും

Saturday, July 6, 2019

SAMANWAYA UPDATE

സമന്വയയുടെ നിയമനാംഗീകാര മൊഡ്യൂളില്‍ ഒരു പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.നിയമനാംഗീകാര ഫയല്‍ എടുത്താല്‍ മുകളില്‍ ഫിക്സേഷന്‍ എന്ന ഒരു ബട്ടണ്‍ വന്നിട്ടുണ്ട്.അതില്‍ ക്ലിക്ക് ചെയ്താല്‍ ഈ വര്‍ഷം തസ്തിക നിര്‍ണ്ണയം ഉത്തരവായാല്‍ ആ ഉത്തരവിനനുസരിച്ച് അനുവദിച്ച തസ്തികകളുടെയും പോസ്റ്റുകളുടേയും വിവരങ്ങള്‍ കാണാം.

3 Forms related to Samanwaya


Wednesday, July 3, 2019

Samanwaya-Staff list-Latest Updation

സമന്വയയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രശ്നം സമന്വയ ഉപയോഗിക്കാത്ത സ്കൂളുകളില്‍ നിന്നും സമന്വയ ഉപയോഗിക്കുന്ന സ്കൂളുകളിലേക്ക് സ്ഥലം മാറ്റം കിട്ടിയ അദ്ധ്യാപകരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റാത്ത കാര്യമാണ്. ഇതിന് പരിഹാരമായിട്ടുണ്ട്.സ്റ്റാഫ് ലിസ്റ്റില്‍ പുതിയ ഒരു ഓപ്ഷന്‍ വന്നിട്ടുണ്ട്.
മുകളിലെ ടാബില്‍ Add Sampoorna Staff Using PEN എന്നതാണ് ഓപ്ഷന്‍.ഇതില്‍ ക്ലിക്ക് ചെയ്യുക

അപ്പേള്‍ പെന്‍ നമ്പര്‍ എന്റര്‍ ചെയ്യാനുള്ള ബോക്സ് വരും.
അവിടെ സ്കൂളിലേക്ക് വരേണ്ട സ്റ്റാഫിന്റെ പെന്‍ നമ്പര്‍ അടിക്കുക.സെര്‍ച്ച് ചെയ്യുക.ആഡ് ചെയ്യുക.എഡിറ്റ് ചെയ്ത് ലിസ്റ്റ് കണ്‍ഫേം ചെയ്ത് അപേക്ഷ സമര്‍പ്പിക്കുക