ആന്‍ഡ്രോയ്ഡ് മൊബൈലില്‍ ഗൂഗിള്‍ ഹാന്‍ഡ് റൈറ്റിങ്ങ് ഇന്‍പുട്ട് ,വോയ്സ് ടൈപ്പിങ്ങ് എന്നിവ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ഈ എഴുതുന്നത് തല്‍സയമയം തന്നെ കമ്പ്യൂട്ടറിലേക്ക് എങ്ങനെ മാറ്റാം എന്ന് നോക്കാം.
ഇതിന് വേണ്ടത് എന്തൊക്കെയാണ്.
1.ആന്‍ഡ്രോയ്ഡ് ഫോണ്‍
2.ഗൂഗിള്‍ മെയില്‍ ഐ.ഡി.
ഇനി ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
ആദ്യം കമ്പ്യൂട്ടറും മൊബൈലും നെറ്റ് കണക്റ്റ് ചെയ്യുക
കമ്പ്യൂട്ടറില്‍ ഗൂഗിള്‍ ക്രോം അഥവാ ഫയര്‍ ഫോക്സ് ലേറ്റസ്റ്റ് വേര്‍ഷന്‍ ആയിരിക്കണം.
കമ്പ്യൂട്ടറില്‍ ജി-മെയില്‍ തുറക്കുക
ഏറ്റവും വലതു ഭാഗത്ത് 9 കുത്തുകള്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ ഡ്രൈവ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ ന്യൂ + എന്ന മെനു എടുക്കുക
ഇപ്പോള്‍ വരുന്ന മെനുവില്‍ ഗൂഗിള്‍ ഡോക്സ് എടുക്കുക
ന്യൂ ഡോക്യുമെന്റ് വന്നിട്ടുണ്ടാകും.
ഇത് ശരിക്കും കമ്പ്യൂട്ടറില്‍ ഉള്ള മൈക്രോസോഫ്റ്റ് വേഡ്, റൈറ്റര്‍(ലിനക്സ്) തുല്യമായ പേജാണ്.
ഇനി മൊബൈലിലേക്ക്
മൊബൈലില്‍ ഗൂഗിള്‍ ഡ്രൈവ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
അവിടെ ഒരു പ്ലസ് ചിഹ്നമുണ്ട് +
അതില്‍ ക്ലിക്ക് ചെയ്യുക.
ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിള്‍ ഡോക്സ് എന്ന ഐക്കണ്‍ കാണാം.
ഇതില്‍ ക്ലിക്ക് ചെയ്യുക.
ഗൂഗിള്‍ ഡോക്സ് സിസ്റ്റത്തില്‍ ഇല്ലെങ്കില്‍ അത് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള വിന്‍ഡോ വരും.(പ്ലേ സ്റ്റോറില്‍)
ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ മൊബൈലില്‍ ഗൂഗിള്‍ ഡോക്സ് ഐക്കണ്‍ വരും
ഇനി നമുക്ക് പ്ലേ സ്റ്റോറില്‍ നിന്നും ജി-ബോര്‍ഡ് കൂടി ഡൗണ്‍ലോഡ് ചെയ്യണം.
ജി ബോര്‍ഡ് ഡൗണ്‍ലോഡ് ചെയ്താല്‍ അത് ഓപന്‍ ചെയ്യുക.പെര്‍മിഷന്‍ എല്ലാം യെസ് കൊടുക്കണം.(ചോദിച്ചാല്‍)
മൊബൈല്‍ കീബോര്‍ഡ് സെറ്റിങ്സിലേക്ക് പോകും.അവിടെയും എനാബിള്‍ ചെയ്യണം.മറ്റുള്ള കീ ബോര്‍ഡുകള്‍ ഡിസാബിള്‍ ചെയ്യാം.
ഇനി ഭാഷ സെറ്റ് ചെയ്യണം.
ഏറ്റവും മുകളിലെ ലാംഗ്വേജസ് എന്നത് ക്ലിക്ക് ചെയ്യുക.
നിലവില്‍ ഇംഗ്ലീഷ് മാത്രമേ കാണൂ.മലയാളം ചേര്‍ക്കാന്‍ ആഡ് കീ ബോര്‍ഡ് ക്ലിക്ക് ചെയ്യുക.
കുറച്ച് താഴെയായി മലയാളം കാണാം.
അത് സെലക്റ്റ് ചെയ്യുക.
അതില്‍ കാണുന്ന 3 കീ ബോര്‍ഡുകളും ആഡ് ചെയ്യുക.
ഇനി വോയ്സ് ടൈപ്പിങ്ങ് കൂടി ശരിയാക്കണം.
ഇതിനായി മൊബൈലില്‍ സെറ്റിങ്സ് എടുക്കുക
ഇനിയുള്ള ഭാഗം ഓരോ ഫോണിനും വത്യാസമുണ്ടാകാം. കിട്ടുന്നില്ലെങ്കില്‍ ഗൂഗിളില്‍ മൊബൈല്‍ പേര് കൊടുത്ത് ഇന്‍പുട്ട് സെറ്റിങ്സ് എന്ന് സെര്‍ച്ച് ചെയ്താല്‍ മതിയാകും.അതിനുള്ള വഴി കിട്ടും.
ഇവിടെ അഡീഷണല്‍ സെറ്റിങ്സിലാണ് പോകേണ്ടത്.
കീ ബോര്‍ഡ് ആന്‍ഡ് ഇന്‍പുട്ട് മെതേഡ് എന്ന മെനു എടുക്കുക
ഇതില്‍ വോയ്സ് ടൈപ്പിങ്ങ് കാണാം.
ഇതില്‍ ക്ലിക്ക് ചെയ്യുക.
ഡിഫാള്‍ട്ട് ലാംഗ്വേജ് ഇംഗ്ലീഷ് ആയിരിക്കും.
ഇത് മാറ്റണം.
ഇതിനായി ഇതില്‍ ക്ലിക്ക് ചെയ്യുക.
ഇംഗ്ലീഷ് ടിക്ക് ഒഴിവാക്കുക
മലയാളം (കുറച്ച് താഴെ) ടിക് ചേര്‍ക്കുക
ഇനി നേരത്തേ എടുത്ത ഗൂഗിള്‍ ഡോക്സ് എടുക്കുക.
അതേ ഡോക്യുമെന്റ് കമ്പ്യൂട്ടറിലും എടുക്കുക.
ഏറ്റവു താഴെയുള്ള പെന്‍ ക്ലിക്ക് ചെയ്യുക( എഡിറ്റിങ്ങിന്).
കീ ബോര്‍ഡില്‍ മലയാളം സെലക്റ്റ് ചെയ്യണം. ഭൂമി ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.
തുടര്‍ന്ന് മുകളിലെ മൈക്കില്‍ ക്ലിക്ക് ചെയ്യുക.എടുതാനുള്ളത് ഫോണില്‍ പറയുക.കമ്പ്യൂട്ടറില്‍ അതേ സമയം വരും.