Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, July 14, 2020

വോയ്സ് ടൈപ്പിങ്ങ് ഇനി കമ്പ്യൂട്ടറിലും

മൊബൈല്‍ ഉപയോഗിച്ച് മലയാളത്തില്‍ വോയ്സ് ടൈപ്പ് ചെയ്യുന്നത് എല്ലാവര്‍ക്കും പരിചിതമാണല്ലോ. ഇപ്പോള്‍ മലയാളം ടൈപ്പ് ചെയ്യുന്നതിന് കമ്പ്യൂട്ടറിലും പറ്റും. ലാപ്‌ടോപ്പാണെങ്കില്‍ അധിക ഉപകരണങ്ങള്‍ ഒന്നും തന്നെ അവശ്യമില്ല. ഡെസ്ക്‌ടോപ്പാണെങ്കില്‍ മൈക്ക്(ഹെഡ്ഫോണിലെയാണെങ്കിലും മതി).
ഈ ആവശ്യത്തിന് നാം ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോം ആണ്. ഗൂഗിള്‍ ക്രോമിന്റെ ലേറ്റസ്റ്റ് വേര്‍ഷന്‍ ആയിരിക്കണം.ഗൂഗിള്‍ ക്രോമിന്റെ ഒരു ആഡ് ഓണ്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്.ഇത് ക്രമീകരിക്കുന്ന വിധം താഴെ കൊടുക്കുന്നു.
1.ഗൂഗിള്‍ ക്രോം എടുക്കുക.
2.Voice typing എന്ന് സേര്‍ച്ച് ചെയ്യുക.

Voice In Voice Typing - Google Chrome എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്യുക.

3.മുമ്പ് ഇന്‍പുട്ട് ടൂള്‍സ് ആഡ് ചെയ്ത പോലെ ഇതും ആഡ് ചെയ്യണം.

4.

5.ആഡ് എക്സ്റ്റന്‍ഷന്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.
6.ഇപ്പോള്‍ മുകളില്‍ ഒരു മൈക്ക് വന്നിട്ടുണ്ടാകും.
7.
8.ഇനി ഈ മൈക്കില്‍ റൈറ്റ് ക്ലിക്ക് ചെയ്യണം.
9.Manage Extension ല്‍ ക്ലിക്ക് ചെയ്യുക.
10.ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ കുറച്ച് താഴെയായി Extension options കാണാം.
11.ഇവിടെ ഭാഷ സെലക്റ്റ് ചെയ്യണം.
12.ഇനി നമുക്ക് വോയ്സ് ടൈപ്പിങ്ങ് നേരിട്ട് ചെയ്യാം. . സമന്വയയില്‍ ഡയറക്റ്റായി ഉപയോഗിക്കാം

No comments:

Post a Comment