Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, November 5, 2020

സ്പാര്‍ക്കില്‍ ലീവ് എക്കൗണ്ട് ലോക്ക് ചെയ്യുന്ന വിധം

ഓണ്‍ലൈൻ ട്രാന്‍സ്ഫര്‍ അപേക്ഷയുമായി ബന്ധപ്പെട്ട് കുറേ പേരുടെ ലീവ് എക്കൗണ്ട് സ്പാര്‍ക്കില്‍ ലോക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നുവല്ലോ. എന്നാല്‍ സ്പാര്‍ക്കില്‍ ലോക്ക് ചെയ്യുന്ന ഭാഗത്ത് ലീവ് എക്കൗണ്ട് എന്ന ഓപ്ഷന്‍ ഇല്ല. അപ്പോള്‍ ഇത് എങ്ങനെ ചെയ്യുമെന്ന് നോക്കാം.

1.ഡി.ഡി.ഒ.സ്പാര്‍ക്കില്‍ ലോഗിന്‍ ചെയ്യുക.

2.അഡ്മിനിസ്ട്രേഷന്‍ മെനുവില്‍ ലോക്ക്ഡ് /അണ്‍ലോക്ക്ഡ് ഡീറ്റെയില്‍സില്‍ ക്ലിക്ക് ചെയ്യുക.


3.ഓഫീസിന്റെ പേര് വരും.

4.ഒരു പി.ഡി.എഫ് ഫയല്‍ വരും. അതില്‍ ലോക്ക്ഡ് ഉം അണ്‍ലോക്ക്ഡും ആയ എല്ലാ വിവരങ്ങളും കാണിക്കും.


5.ആരുടെയെല്ലാം എന്തെല്ലാം വിവരങ്ങളാണ് ലോക്ക് ചെയ്യേണ്ടത് എന്ന് എഴുതി വെക്കുക.

6.ഇനി അഡ്മിനിസ്ട്രേഷന്‍ മെനുവില്‍ ലോക്ക് എംപ്ലോയീ റെക്കോര്‍ഡ് എടുക്കുക.


7.അതില്‍ ലീവ് എക്കൗണ്ട് എന്നത് കാണില്ല.ലീവ് അവൈല്‍ഡ് കാണാം.

8.വീണ്ടും അണ്‍ലോക്ക് എംപ്ലോയീ റെക്കോര്‍ഡ് എടുത്ത് ലീവ് അവൈല്‍ഡ് അണ്‍ലോക്ക് ചെയ്യുക.

9.തുടര്‍ന്ന് വീണ്ടും ലീവ് അവൈല്‍ഡ് ലോക്ക് ചെയ്യുക.


ഇപ്പോള്‍  അഡ്മിനിസ്ട്രേഷന്‍ മെനുവില്‍ ലോക്ക്ഡ് /അണ്‍ലോക്ക്ഡ് ഡീറ്റെയില്‍സില്‍ ക്ലിക്ക് ചെയ്താല്‍ ഈ എംപ്ലോയിയുടെ ലീവ് എക്കൗണ്ട് അണ്‍ലോക്ക്ഡ് കാണില്ല.

No comments:

Post a Comment