Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Thursday, October 29, 2020

ഗൂഗിള്‍ മീറ്റിലെ അറ്റന്‍ഡന്‍സ് എങ്ങനെ എടുക്കാം

 ഇപ്പോള്‍ ഹിയറിങ്ങ് ഉള്‍പ്പെടെ എല്ലാം ഗൂഗിള്‍ മീറ്റ് ഉപയോഗിച്ചാണല്ലോ നടക്കുന്നത്. ഇതില്‍ പങ്കെടുക്കുന്നവരുടെ ഹാജര്‍ എങ്ങനെ എടുക്കാം എന്ന് നോക്കാം.

ഇതിന് കമ്പ്യൂട്ടര്‍/ലാപ്ടോപ്പിലാണ് മീറ്റിങ്ങ് നടത്തേണ്ടത്. പങ്കെടുക്കുന്നവര്‍ക്ക് മൊബൈലിലും പങ്കെടുക്കാം.സിസ്റ്റത്തില്‍ ഗൂഗിള്‍ ക്രോം ആണ് ഉപയോഗിക്കേണ്ടത്.

Google Meet Attendance Extension എന്ന് ഗൂഗിളില്‍ തിരയുക.


കുറെയധികം എക്സ്റ്റന‍്ഷനുകള്‍ ലഭ്യമാണ്. ഞാന്‍ ഉപയോഗിക്കുന്നത്

ഈ എക്സ്റ്റന്‍ഷന്‍ ആണ്. ഇത് ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് ആഡ് ടു ക്രോം ക്ലിക്ക് ചെയ്യുക



ആഡ് എക്സ്റ്റന്‍ഷന്‍ ക്ലിക്ക് ചെയ്യുക.

മുകളില്‍ വലതുഭാഗത്ത് ഇത് വന്നതായി കാണാം.


ഇത് കാണുന്നില്ലെങ്കില്‍ തൊട്ടടുത്ത് കാണുന്ന


ഐക്കണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ എല്ലാ എക്സ്റ്റന‍ുകളും കാണാം.

വേണ്ടത് ( Google Meet Attendance)പിന്‍ ചെയ്യുക.

ഇനി നമുക്ക് മീറ്റിങ്ങ് ആരംഭിക്കാം.

മീറ്റില്‍ ടിക്ക് മാര്‍ക്ക് കാണാം.


ഇടത് ഭാഗത്ത് മീറ്റിങ്ങില്‍ പങ്കെടുക്കുന്നവരെ കാണാം.


തുടര്‍ന്ന് തൊട്ടുമുകളിലെ സേവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.


ഒരു ഫയല്‍ ഡൗണ്‍ലോ‍ാകും. ആയത് തുറക്കുക.


ഒരു സി.എസ്.വി ഫയല്‍ ഓപന്‍ ആകും. എക്സലില്‍.

മുഴുവന്‍ വിവരവും കാണാം.


 



No comments:

Post a Comment