Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, October 13, 2020

സമന്വയ അപ്ഡേറ്റസ് 12/10/2020

 1.ഫയലുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ പ്രയോറിറ്റി എന്ന പുതിയ ഓപ്ഷന്‍ വന്നിട്ടുണ്ട്. Normal, Urgent, Very Urgent എന്ന തരത്തില്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് വേണം ഫോര്‍വേഡ് ചെയ്യാന്‍. ഇതുവരെ (ഈ ഓപ്ഷന്‍ വരുന്നതുവരെ ഫോര്‍വേഡ് ചെയ്ത ഫയലുകളുടെ പ്രയോറിറ്റി നോര്‍മലായിരിക്കും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ആള്‍ക്ക് ഇന്‍ബോക്സിലെ കളര്‍ കോഡ് നോക്കി പ്രയോറിറ്റിക്ക് അനുസരിച്ച് ആദ്യം എടുക്കേണ്ടവ ആദ്യം എടുത്ത് നടപടി സ്വീകരിക്കാവുന്നതാണ്.

ലഭിക്കുന്ന ആള്‍ക്ക് ഇന്‍ബോക്സില്‍ ഇങ്ങനെ കാണാം. മഞ്ഞ കാണുന്നത് രേഖകള്‍ അപ്‍ലോഡ് ചെയ്യുന്നതിനായി മാനേജര്‍ക്ക് തുറന്ന് നല്‍കിയതാണ്.

2.തസ്തിക നിര്‍ണ്ണയ ഫയലുകളില്‍ മോഡിഫിക്കേഷന്‍ നടത്തി ഉത്തരവ് നല്‍കുമ്പോള്‍ ഫെയര്‍ ആക്കാതെ പ്രൊസീഡിങ്സ് ആക്കുമ്പോള്‍ എറര്‍ വന്നത് ശരിയാക്കിയിട്ടുണ്ട്.

3.ഇന്‍ ആക്റ്റീവായ(സ്ഥലംമാറ്റം, പ്രമോഷന്‍ , സെക്ഷന്‍ മാറ്റം തുടങ്ങിയ കാരണങ്ങളാല്‍ ) യൂസേഴ്സിന്റെ ലോഗിനിലുള്ള ഫയലുകള്‍ ഓഫീസര്‍ക്ക് ടേക്ക് ഓവര്‍ നടത്താവുന്നതാണ്.

എ.ഇ.ഒ./ഡി.ഇ.ഒ ഹോം പേജില്‍


താഴെ വലതുഭാഗത്ത് 


 ഓഫീസ് സ്റ്റാറ്റിറ്റിക്സ് എന്നതില്‍ ക്ലിക്ക് ചെയ്യണം.


ആക്റ്റീവ്/ഇനാക്റ്റീവ് യൂസേഴ്സിനെ സെലക്റ്റ് ചെയ്യാം. എല്ലാവരെയും സെലക്റ്റ് ചെയ്യാവുന്നതുമാണ്. അതില്‍ ആരുടെയൊണോ വേണ്ടത് അതില്‍ കാണുന്ന ഫയലില്‍ ക്ലിക്ക് ചെയ്യുക..


അപ്പോള്‍ ടേക്ക് ഓവര്‍ വരും.


ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഈ ഫയല്‍ ഓഫീസറുടെ ലോഗിനില്‍ ഇന്‍ബോക്സിലേക്ക് വരുന്നതാണ്.

4.അപ്രൂവല്‍ രജിസ്റ്റര്‍

ഇതില്‍ കൂടുതല്‍ ഫില്‍ട്ടര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. മാത്രമല്ല, എതൊക്കെ കോളങ്ങള്‍ വേണം എന്ന് തീരുമാനിക്കാം. അതുപോലത്തന്നെ എക്സിലിലേക്കും പിഡിഎഫ് ആയും പ്രിന്റ് ചെയ്യുകയുമാകാം



No comments:

Post a Comment