Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, October 27, 2020

Samanwaya-Updations 27/10/2020

 Updates

1.പുതിയ സര്‍ക്കുലര്‍ പ്രകാരം ബോണ്ട് (J2/21/2020/G.Edn.Dt.09/10/2020) വെച്ച കേസുകളില്‍ അതാത് എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളില്‍ തന്നെ മുമ്പ് തീരുമാനമെടുത്ത ഫയലുകള്‍ റീ സബ്മിറ്റ് ചെയ്യുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ റീ ഓപന്‍ ചെയ്യേണ്ട ഫയലുകളില്‍ ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഹോം പേജിലെ അപ്പോയിന്റ്മെന്റ് അപ്രൂവല്‍ ഡാഷ് ബോര്‍ഡില്‍ റീ-സബ്മിറ്റ് ചെയ്യുന്നതിനുള്ള മെനു ലഭ്യമാകുന്നതാണ്. ഈ മെനു ഉപയോഗിക്കുമ്പോള്‍ ക്ലോസ് ചെയ്ത നിയമന ഫയലുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷന്‍ ലഭ്യമാകുന്നതാണ്. ക്ലോസ് ചെയ്ത ഫയലുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ആക്ഷന്‍ എടുക്കാത്ത ഫയലുകള്‍ ഉണ്ടെങ്കില്‍ ആയത് നിലവിലുള്ള രീതീയില്‍ തന്നെ പരിഗണിക്കാവുന്നതാണ്.ക്ലോസ് ചെയ്ത ഫയലുകള്‍ ഇത്തരത്തില്‍ റീ സബ്മിറ്റ് ചെയ്യുമ്പോള്‍ നമ്പറിടാതെ പുതിയ ഫയലായി ഓഫീസറുടെ ഇന്‍ബോക്സില്‍ ലഭ്യമാകുകയും ആയത് സെക്ഷനിലേക്ക് അയക്കുകയും ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ റീ സബ്മിറ്റ് ചെയ്യുമ്പോള്‍ മുന്‍പ് ക്ലോസ് ചെയ്ത ഫയലിന്റെ അതേ പകര്‍പ്പ് പുതിയ നമ്പറായി പുതിയ നിയമനാംഗീകാര അപേക്ഷ സെക്ഷനിലേക്ക് എത്തുന്നതാണ്.ഇതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലതാമസം ബാധകമായിരിക്കില്ല. (ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനാംഗീകാര അപേക്ഷ മടക്കിയത് പുനഃസമര്‍പ്പിച്ചത് പോലെ)ഇത്തരത്തില്‍ പുതിയ ഫയല്‍ വരുമ്പോള്‍ അതില്‍ മുന്‍ ഫയല്‍ ടാഗ് ചെയ്തിട്ടുണ്ടായിരിക്കും. ആയതില്‍ നടപടി എടുക്കേണ്ടതാണ്.

എ.ഇ.ഒ/ഡി.ഇ.ഒ അപ്രൂവല്‍ ഡാഷ് ബോര്‍ഡില്‍


 വലതു ഭാഗത്തായി Re-Submit എന്ന് കാണാവുന്നതാണ്. അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ക്ലോസ് ചെയ്ത ഫയലുകളില്‍ സര്‍ക്കുലര്‍ പ്രകാരം റീ- ഓപന്‍ ചെയ്യേണ്ടത് തെരഞ്ഞെടുക്കണം.
തുടര്‍ന്ന് ഗോ ക്ലിക്ക് ചെയ്താല്‍ ഇത് ഒരു പുതിയ അപേക്ഷയായി വരും.
ഇതിനടിയിലെ ഡിക്ലറേഷന്‍ ടിക്ക് ചെയ്ത് സബ്മിറ്റ് ചെയ്താല്‍ പുതിയ നിയമന ഫയലായി എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനില്‍ വരികയും അവിടെനിന്ന് അതാത് സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യുകയും ചെയ്യാവുന്നതാണ്.

 
2.നിയമനാംഗീകാര ഫയലുകളുടെ റിവിഷന്‍ അപ്പീലില്‍ റിമാര്‍ക്സ് നല്‍കുമ്പോള്‍ എ.ഇ.ഒ.കളില്‍ ഡി.ഇ.ഒ.യിലെ അപ്പീല്‍ ഉത്തരവും ഡി.ഇ.ഒ.കളില്‍ ഡി.ഡി.ഇ.യിലെ അപ്പീല്‍ ഉത്തരവും ലഭ്യമല്ലായിരുന്നു. ആയത് ഇപ്പോള്‍ ലഭ്യമാണ്


3.എല്ലാ യൂസര്‍മാര്‍ക്കും ഐ.ഓ.സി.ഇനി ഫയലില്‍ ടാഗ് ചെയ്യാവുന്നതാണ്.
4.അപ്പീല്‍ ഫയലില്‍ ഡി.ഇ.ഒ/ഡി.ഡി.ഇ.അനുവദിച്ച് ഉത്തരവായി നടപടിക്രമം അംഗീകരിച്ചാല്‍ എ.ഇ.ഒ/ഡി.ഇ.ഒ.യിലെ നിയമനഫയല്‍ റീ-ഓപന്‍ ആകും. ഇങ്ങനെ റീ-ഓപന്‍ ആകുന്ന ഫയലുകളുടെ സ്റ്റാറ്റസ് അപ്പലേറ്റ് അതോറിറ്റി ഓഫീസില്‍ Pending in AEO/DEO എന്നാക്കിയിട്ടുണ്ട്. ആയത്  AEO/DEO യില്‍ നടപടി കഴിഞ്ഞാല്‍ വീണ്ടും Ready to Despatch ആയി മാറും. താഴെ ഓഫീസിലെ ഫയലിലെ ആക്ഷന്‍ കഴിഞ്ഞോ എന്ന് ഓരോ ഫയലും എടുത്ത് നോക്കേണ്ടതില്ല.
5.ഒരു പുതിയ നിയമന ഫയല്‍ സെക്ഷനിലേക്ക് വരുമ്പോള്‍ അതിലെ അറ്റാച്ച്മെന്റ് എടുത്താല്‍ 

അവിടെ റഫറന്‍സ് ഫയല്‍ എന്ന ടാബ് കാണാം. ഇതില്‍ ക്ലിക്ക് ചെയ്ത് മുമ്പ് തീരുമാനമെടുത്ത ഫയല്‍ ഈ ഫയലുമായി ടാഗ് ചെയ്യാവുന്നതാണ്. 
ഇതിനായി ടാഗ് എ ഫയല്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

താഴെ സെര്‍ച്ച് ചെയ്ത് ഫയല്‍ ടാഗ് ചെയ്യാവുന്നതാണ്.
6.Staff Fixation റിവിഷന്‍ അപ്പീല്‍ ഇന്‍വാലിഡേറ്റ് ചെയ്യുന്നതിന് ഓപ്ഷന്‍ വന്നിട്ടുണ്ട്.
7.Approval Register:ഹോം പേജില്‍ അപ്രൂവല്‍ രജിസ്റ്റര്‍ എന്ന മെനു എടുക്കുമ്പോള്‍ അപ്രൂവല്‍ രജിസ്റ്ററും ഇന്‍വേഡ് രജിസ്റ്ററും ലഭ്യമാണ്.


ഇതില്‍ ഇന്‍വേഡ് രജിസ്റ്റര്‍ എന്നതില്‍ സമന്വയയില്‍ ഇതുവരെ വന്ന എല്ലാ അപേക്ഷകളും കാണാവുന്നതാണ്.

എല്ലാ തരത്തിലുള്ള ആക്ഷനും എടുത്തവ ഫില്‍ട്ടര്‍ ചെയ്ത് ലിസ്റ്റ് എടുക്കാനും കഴിയുന്നതാണ്.
അപ്രൂവല്‍ രജിസ്റ്റര്‍
അപ്രൂവല്‍ രജിസ്റ്ററില്‍ വത്യാസമില്ല.

എന്നാല്‍ അപ്പീല്‍ മോഡിഫിക്കേഷന്‍ നടത്തിയ ഫയലുകള്‍ ഇവിടെ കാണാവുന്നതാണ്. ഇതിന്റെ സ്റ്റാറ്റസ് കൂടി ചേര്‍ത്ത് അപ്രൂവല്‍ രജിസ്റ്റര്‍ അപ്ഡേറ്റ് ചെയ്യണം. 

ഇത്തരം ഫയലുകള്‍ കൂടി അപ്രൂവല്‍ രജിസ്റ്ററില്‍ വരുന്നതാണ്.
8.അപ്രൂവല്‍ ഡാഷ് ബോര്‍ഡില്‍ എ.എ.അപ്പീലിനും അപ്പീല്‍ റിമാര്‍ക്സിനും കൗണ്ട് വന്നിട്ടുണ്ട്.

9.സ്റ്റാഫ് ഫിക്സേഷന്‍ മെനുവില്‍ മോഡിഫിക്കേഷന്‍ സബ് മെനു വന്നിട്ടുണ്ട്. 

ഇതില്‍
മോഡിഫിക്കേഷന്‍ ഡാഷ് ബോര്‍ഡ് എന്ന രീതിയില്‍ സജ്ജമാക്കിയിട്ടുണ്ട്.

മോഡിഫിക്കേഷന്‍ ഹിസ്റ്ററി,



റീ-ഓപന്‍ഡ് ഏതൊക്കെ എന്ന് അറിയാം.
നിയമന ഫയലിലെ ഫിക്സേഷന്‍ ടാബിലും മോഡിഫിക്കേഷന്‍ എന്ന മെനു ഉണ്ട്. ഇവിടെ മോഡിഫിക്കേഷന്‍ കാണാവുന്നതാണ്.
 
 10.ഓഡിറ്റ് ,പേഴ്സണല്‍ ഓഡിറ്റ് മെനുകള്‍ വെവ്വേറെ ആക്കിയിട്ടുണ്ട്.ഇത് സംബന്ധിച്ച് ഓഡിറ്റ് രണ്ടാം ഘട്ടം പരിശീലനം ഉടനെ ഉണ്ടാകുന്നതാണ്. അപ്പോള്‍ അറിയിക്കുന്നതായിരിക്കും.

 

No comments:

Post a Comment