Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, November 10, 2020

സമന്വയ - പേഴ്സണല്‍ ഓഡിറ്റ്

സമന്വയ ഓഡിറ്റ് ആദ്യമായി അവതരിപ്പിക്കുമ്പോള്‍ പേഴ്സണല്‍ ഓഡിറ്റ് എന്ന ഒരു കാര്യം പറഞ്ഞിരുന്നു. ഒരു ഉദ്യോഗസ്ഥന്‍ വിരമിക്കുകയോ സ്ഥലംമാറ്റം കിട്ടി പോകുകയോ ചെയ്താല്‍ ആ ഉദ്യോഗസ്ഥന് താന്‍ കൈകാര്യം ചെയ്ത ഫയലുകളില്‍ ഓഡിറ്റ് നടത്തുന്നതിന് അപേക്ഷ നല്‍കുന്നതിനും  ആയത് ഡി.ഡി.ഇ.യില്‍ വേഗം ഫോര്‍വേഡ് ചെയ്യുന്നതിനുമായിരുന്നു ഇത് അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

1.ഓഡിറ്റും പേഴ്സണല്‍ ഓഡിറ്റും രണ്ട് മെനു ആക്കിയിട്ടുണ്ട്.

ഇനി ഓഡിറ്റ് മെനുവില്‍ എന്തൊക്കെ കാണാം എന്ന് നോക്കാം
ഓഡിറ്റ് മെനുവില്‍ നിന്നും പേഴ്സണല്‍ ഓഡിറ്റ് ഇന്‍ബോക്സിലേക്ക് പോകാവുന്നതാണ്.

വലതു ഭാഗത്ത് പേഴ്സണല്‍ ഓഡിറ്റ് ഇന്‍ബോക്സിലേക്ക് പോകുന്നതിനുള്ള മെനു ലഭ്യമാണ്.
ഇനി എന്താണ് പോഴ്സണല്‍  ഓഡിറ്റ് എന്ന് നോക്കാം.
ഇതാണ് പേഴ്സണല്‍ ഓഡിറ്റ് ഇന്‍ബോക്സ്. ഇവിടെ ആദ്യം കാണുന്നത് ആരെയൊക്കെ പേഴ്സണല്‍ ഓഡിറ്റിലേക്ക് ആഡ് ചെയ്തു എന്നാണ്. ഇനി ഒരാളെ ആഡ് ചെയ്യാനാണ് അടുത്ത ഭാഗം.
ഇനി ഏറ്റവും വലതുഭാഗത്ത് ആഡ് ചെയ്യപ്പെട്ടവരെ കാണാം. ആ പേരില്‍ ക്ലിക്ക് ചെയ്താല്‍ അവര്‍ കൈകാര്യം ചെയ്ത ഫയലുകള്‍ കാണാവുന്നതാണ്.
ഒരാളുടെ പേരില്‍ ക്ലിക്ക് ചെയ്താല്‍ ഫയലുകള്‍ കാണാം. ഈ ഫയലുകളെ ഓഡിറ്റിന് ഫോര്‍വേഡ് ചെയ്യാവുന്നതാണ്. പിന്നെ ആ ഫയലുകളെല്ലാം ഓഡിറ്റ് മെനുവിലാണ് കാണുക.

 ഇനി ഒരു ആളെ ആഡ് ചെയ്യുന്നത് നോക്കാം
അതിനായി വിരമിച്ച ആളുടെ പെന്‍ സെര്‍ച്ച് ബോക്സില്‍ നല്‍കുക
ഇങ്ങനെ സേര്‍ച്ച് ചെയ്താല്‍ കിട്ടുന്ന ആളെ ചേര്‍ക്കണം.

ആഡ് ബട്ടണ്‍ ക്ലിക്ക് ചെയ്താലേ പേഴ്സണല്‍ ഓഡിറ്റിലേക്ക് ഈ ആള്‍ ആഡ് ആവുകയുള്ളൂ.
ഇങ്ങനെ ചെയ്യുന്നതോടെ അദ്ദേഹം കൈകാര്യം ചെയ്ത ഫയലുകള്‍ ഓഡിറ്റിലേക്ക് അയക്കുന്നതിന് കഴിയുന്നതാണ്.
ഇങ്ങനെ ചെയ്യുന്നതോടെ ഇദ്ദേഹത്തിന്റെ പേഴ്സണല്‍ ഓഡിറ്റിനായി ഒരു ഫയല്‍ ജനറേറ്റ് ആകുന്നതാണ്. ശ്രദ്ധിക്കുക, ഇത് ഒരു ഓഡിറ്റ് ഫയലല്ല.(നിയമനം, അപ്പീല്‍ അല്ല). പേഴ്സണല്‍ ഓഡിറ്റിന് ഒരു ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കുകയും ആയത് കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഫയലാണ്.
ഈ ഫയല്‍ ഇനി സെക്ഷനിലേക്ക് അയക്കണം.അയച്ചുകഴിഞ്ഞാല്‍ ഫയലിന് നമ്പര്‍ വരുന്നതാണ്. 

ഇതില്‍ ആദ്യ ഫയല്‍ ഇത്തരത്തില്‍ നമ്പര്‍ വന്നതാണ്. താഴെയുള്ളവ സെക്ഷനിലേക്ക് അയക്കാനുള്ളതും.
സെക്ഷനിലേക്ക് മറ്റ് ഫയലുകള്‍ അയക്കുന്നതുപോലെത്തന്നെയാണ് ഈ ഫയലും അയക്കുന്നത്.


ഈ ഫയലില്‍ ടൈലുകള്‍ ഇവയാണ്.



1.സെറ്റിങ്സ്

2.ഫയല്‍സ്

3.അറ്റാച്ച്മെന്റ്സ്

4.മൂവ്മെന്റ്സ്

5.പ്രൊസീഡിങ്സ്

6.എല്‍.സി/എന്‍.എല്‍.സി

7.ഡ്രാഫ്റ്റ്സ്

8.നോട്സ്

9.ഫോര്‍വേഡ്

ഇതില്‍ സെറ്റിങ്സ് ടൈലില്‍ യൂസറെ ബ്ലോക്ക് ചെയ്യുന്നതിനും ലോഗിന്‍ അനുവദിക്കുന്നതിനും കഴിയും


3 സെറ്റിങ്സാണ് ഉള്ളത്.

1.ബ്ലോക്ക് ലോഗിന്‍-ലോഗിന്‍ അനുവദിക്കാതിരിക്കല്‍

2.ഫുള്‍ ആക്സസ് ലോഗിന്‍-അതായത് വിരമിക്കാത്ത ഉദ്യോഗസ്ഥന്‍ പേഴ്സണല്‍ ഓഡിറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് സമന്വയയില്‍ എല്ലാ കാര്യങ്ങളും ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള സെറ്റിങ്സ്

3.പേഴ്സണല്‍ ഓഡിറ്റ് ഓണ്‍ലി-വിരമിച്ച ഉദ്യോഗസ്ഥന്‍ സമന്വയയില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഓഡിറ്റ് സംബന്ധിച്ചും ബാദ്ധ്യത സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മാത്രം അറിയുന്നതിന്.

ഇങ്ങനെ സെറ്റിങ്സ് നല്‍കാം

അടുത്തതായി ഫയല്‍സ് എന്ന ടൈലാണ്. ഈ ടൈലുപയോഗിച്ച് ഈ ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്ത ഫയലുകള്‍ സെക്ഷനിലേക്ക് അയക്കുന്നതിനും ആയതിന്റെ അവസ്ഥ അറിയുന്നതിനും കഴിയും.

എ.എ.ഫയല്‍സ് എന്ന മെനു എടുത്താലാണ് ഫയല്‍ അയക്കാന്‍ കഴിയുക

ഇനി ഇതില്‍ മറ്റൊരു ടൈല്‍ ഉള്ളത് എല്‍.സി/എന്‍.എല്‍.സി.ആണ്. ഈ ഉദ്യോഗസ്ഥന്റെ ഓഡിറ്റ് മുഴുവന്‍ കഴിഞ്ഞ് ബാദ്ധ്യത/ബാദ്ധ്യതാരഹിത പത്രം നല്‍കുന്നതിനാണ് ഈ ടൈല്‍.
മറ്റെല്ലാ ടൈലും മറ്റ് ഫയലുകളിലെ അതേ പോലെയാണ്.
ഉദ്യോഗസ്ഥന്റെ വിവരങ്ങളും ഇതുവരെ തിട്ടപ്പെടുത്തിയ ബാദ്ധ്യതയും ഇവിടെ കാണാം.
ഒരു ഉദ്യോഗസ്ഥന് എല്‍.സി/എന്‍.എല്‍.സി നല്‍കുന്നതിനായി സെക്ഷനില്‍ നിന്നും ഓഡിറ്റ് വിവരങ്ങള്‍ പരിശോധിച്ച് ഡ്രാഫ്റ്റ് ആണ് എടുക്കേണ്ടത്.
ന്യൂ ഡ്രാഫ്റ്റ് എടുക്കുക.


ടെമ്പ്ലേറ്റ് എല്‍.സി/എന്‍.എല്‍.സി ആണ് എന്ന് ഉറപ്പുവരുത്തണം.

തുടര്‍ന്ന് ഡ്രാഫ്റ്റ് എഡിറ്റ് ചെയ്ത് നോട്ടെഴുതി സെക്ഷന്‍ എ.ഒ/ഡി.ഡി.ക്ക് അയക്കണം.

 എ.ഒ/ഡി.ഡി. ഈ ഡ്രാഫ്റ്റ് അംഗീകരിക്കണം.

അപ്രൂവ് ചെയ്യണം. 

ഇപ്പോള്‍ ഫയല്‍ സെക്ഷനിലേക്ക് എത്തുകയും എല്‍.സി/എല്‍.എല്‍.സി. ടൈലില്‍ ഈ എല്‍സി കാണുകയും ചെയ്യും


ഇനി ഈ ഫയലില്‍ താല്‍ക്കാലികമായി നടപടിയില്ലെങ്കില്‍ ക്ലോസ് ചെയ്യുന്നതിനായി എ.ഒ.ക്ക് അയക്കാം

ഇപ്പോള്‍ ഈ ഫയല്‍ ക്ലോസ് ചെയ്യാവുന്നതാണ്


ഇപ്പോള്‍ ഈ ഫയല്‍ ആര്‍ക്കൈവ്സില്‍ കാണാം.

ഇത് തുറന്ന് എപ്പോഴും റീ ഓപന്‍ ചെയ്യാവുന്നതും വീണ്ടും നടപടികള്‍ എടുക്കാവുന്നതുമാണ്.

റീ-ഓപന്‍ കൊടുത്താല്‍ വീണ്ടും ഇന്‍ബോക്സിലെത്തും.
പേഴ്സണല്‍ ഓഡിറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥന്‍ ലോഗിന് ചെയ്യുമ്പോള്‍
വിരമിച്ച ഓഫീസറാണെങ്കില്‍ പേഴ്സണല്‍ ഓഡിറ്റ് മെനു മാത്രമേ ഉണ്ടാകൂ.
സേവനത്തില്‍ ഉള്ള ഓഫീസറാണെങ്കില്‍ പേഴ്സണല്‍ ഓഡിറ്റ് മെനു എടുക്കുമ്പോള്‍ 




അദ്ദേഹം കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്ഥിതി അറിയാവുന്നതാണ്. ബാദ്ധ്യത, സെറ്റില്‍മെന്റ്, എല്‍.സി/എന്‍.എല്‍.സി എന്നിവയും കാണാം.



No comments:

Post a Comment