1.മുമ്പൊക്കെ ഏതൊക്കെ എ.ഇ.ഒ/ഡി.ഇ.ഒ മാർ എത്ര നിയമനങ്ങൾ അംഗീകരിച്ചു എന്നും ആയതിൽ എത്ര എണ്ണം ഓഡിറ്റ് കഴിഞ്ഞു എന്നും ഡി.ഡി.ഇ.യിൽ നിന്നും ഡി.ഇ.ഒ/എ.ഇ.ഒ ഓഫീസുകളിലേക്ക് വിവരങ്ങൾ ആവശ്യപ്പെടുക എന്നതായിരുന്നു രീതി.ഇപ്പോൾ അതിന്റെ ആവശ്യമില്ല.ഡി.ഡി.ഇ.ഓഫീസിൽ ഓഡിറ്റ് വിഭാഗത്തിൽ ഏത് ഓഫീസറുടെ വിവരങ്ങളാണോ അറിയേണ്ടത്,ആ ഓഫീസറുടെ പെൻ നമ്പർ പേഴ്സണൽ ഓഡിറ്റ് മെനു എടുത്ത് അവിടെ ആഡ് ചെയ്യുക.
ഇവിടെ പെൻ നമ്പർ എൻട്രി വരുത്തുക.
ആഡ് ചെയ്യണം.
ആഡ് ചെയ്താൽ ആഡ് ചെയ്ത പെൻ നമ്പറും പേരും കാണാം. ഈ പെൻ നമ്പറിൽ ക്ലിക്ക് ചെയ്താൽ ആ ഓഫീസർ കേരളത്തിലാകെ സമന്വയയിൽ നൽകിയ നിയമനാംഗീകാരം, അപ്പീൽ അനുവദിച്ചത് എന്നിവ കാണാനാകും. ആയതിൽ ഈ ജില്ലയിൽ ഇനിയും ഓഡിറ്റ് നടത്താനുണ്ടോ എന്നും എത്ര എണ്ണം ഓഡിറ്റ് നടത്തി എന്നും അതിൽ എത്ര ബാദ്ധ്യത എന്നും കാണാം.
------------------------------------------------------------------------------------------------------------------------
2.ഡി.ഡി.ഇ.യിൽ റിപ്പോസിറ്ററി തുറക്കുമ്പോൾ ഫയലുകൾ കാണില്ല
ഇവിടെ താഴെയുള്ള കോംബോ ബോക്സിൽ എ.ഇ.ഒ/ഡി.ഇഒ/അപ്പീൽ എന്നിങ്ങനെ സെലക്റ്റ് ചെയ്താലേ റിപ്പോസിറ്ററിയിലെ ഫയൽ കാണാനാകൂ.
ആൾ എന്ന ഓപ്ഷൻ എടുത്താലും മതി.
ഇപ്പോൾ വരുന്ന വിൻഡോയിലെ ഫോർവേഡ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇനിയും ഫോർവേഡ് ചെയ്യാനുള്ളത് മാത്രം ആദ്യം കാണാം.
ഇവിടെ മോർ ഫയൽ എന്ന ഓപ്ഷൻ ഉപയോഗിച്ച് വേണമെങ്കിൽ നിരസിച്ച ഫയലും കാണാം.
മോർ എന്നതിൽ ക്ലിക്ക് ചെയ്താൽ എല്ലാ ആക്ഷനിലുമുള്ള ഫയലുകൾ കാണാനാകും.
-----------------------------------------------------------------------------------------------------------------
2.ഡി.ഡി.ഇ ഓഫീസിൽ ഓബ്ജക്ഷൻ പെൻഡിങ്ങ് ആക്കിയാൽ ആയത് ഡി.ഡി.ഇ.യിലെ സെക്ഷനിലേക്കാണ് വരിക. ഫയൽ എ.ഇ.ഒ/ഡി.ഇ.ഒയിലേക്കും പോകും. പിന്നീട് റിമാർക്സ് എ.ഇ.ഒ/ഡി.ഇ.ഒ അംഗീകരിച്ചാൽ ഡി.ഡി.ഇ.യിലെ സെക്ഷന് അത് അറിയാൻ കഴിയും.അവനവന്റെ ലോഗിനിൽ എത്ര ഫയലുകളിൽ റിമാർക്സ് താഴെ ഓഫീസിൽ നിന്നും അംഗീകരിച്ചു എന്നും. എത്ര എണ്ണം എ.ഇ.ഒ/ഡി.ഇഒയിൽ കണ്ടു എന്നും കണ്ടില്ല എന്നും റിമാർക്സ് അയക്കാൻ(ഡി.ഡി.ഇയിൽ നിന്നും) ബാക്കിയുണ്ട് എന്നും ഉള്ള വിവരങ്ങൾ കാണാനാകും. ഡി.ഡി.ഇയിലെ സെക്ഷൻ ക്ലാർക്ക് ഇത് നോക്കി റിമാർക്സ് വന്നത് സൂപ്രണ്ടിന് പുട് അപ് ചെയ്യണം.
---------------------------------------------------------------------------------------------------------------
ഡി.ഡി.ഇ.യിലെ എ.ഒ,സൂപ്രണ്ട് എന്നിവരുടെ ലോഗിനിൽ ഓഡിറ്റ് റിപ്പോർട്ട് എന്ന മെനു ഉണ്ട്.ഇതിൽ സെക്ഷൻ തിരിച്ചുള്ള സ്റ്റാറ്റസ് ലഭ്യമാണ്
ഇത് മാത്രമല്ല, ഡി.ഡി.ഇ.യിലെ ഓരോ ലോഗിനിലും എ.ഇ.ഓ/ഡി.ഇ.ഒ റിമാർക്സ് അംഗീകരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വരുന്നതാണ്.