I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Saturday, September 17, 2022
Wednesday, August 24, 2022
Teachers Bank 2022-23-Help for Offices
സമന്വയയിലൂടെ അദ്ധ്യാപക ബാങ്ക് പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
ഈ വര്‍ഷത്തെ ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ആദ്യം ഒന്ന് വായിക്കണം .
എ.ഇ.ഒ.മാരും ഡി.ഇ.ഒമാരും അവരവരുടെ ഓഫീസിനു കീഴിലെ എക്സസ് ലിസ്റ്റ് കണ്‍ഫേം ചെയ്ത് ഡി.ഡി.ഇ ക്ക് വെരിഫൈ ചെയ്ത് അയക്കേണ്ടതുണ്ട്.ഇതിനായി ആദ്യം എ.ഇ.ഒ അഥവാ ഡി.ഇ.ഒ.യുടെ ലോഗിനില്‍ കയറണം.
Create List ക്ലിക്ക് ചെയ്യുക
വരുന്ന വിൻഡോയിൽ ലിസ്റ്റിന് പേര് നൽകുക
Crate ക്ലിക്ക് ചെയ്യുക
List വന്നുകഴിഞ്ഞു.
Click on Action
All list എന്നതിൽ ക്ലിക്ക് ചെയ്താൽ എല്ലാവരെയും കാണാം.
Add List എടുക്കുക
PEN നൽകി സെർച്ച് ചെയ്ത് വിട്ടുപോയത് ചേർക്കാം
ഇതുവരെ സമന്വയയിൽ ചേർത്തിട്ടില്ലാത്ത ജീവനക്കാരനെ
Add New Staff എന്ന ഓപ്ഷൻ ഉപയോഗിച്ച് ചേർക്കാം
ഇത്രയും കഴിഞ്ഞ് ലിസ്റ്റ് വെരിഫൈ ചെയ്യുക.(കണ്‍ഫെം).
കണ്‍ഫേം ചെയ്യുമ്പോള്‍ ഉറപ്പ് വരുത്തേണ്ടതാണ്.ഇനി ഡി.ഡി.ഇ.യില്‍ ചെയ്യേണ്ടത്.
ഡി.ഡി.ഇയുടെ ലോഗിനില്‍ അദ്ധ്യാപക ബാങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ എ.ഇ.ഒ ,ഡി.ഇ.ഒയില്‍ നിന്നും വന്ന ലിസ്റ്റുകള്‍ കാണാം.
ഇനി ഇവയെ ഒന്നാക്കണം.ഇതിനായി Merged List View എന്നതില്‍ ക്ലിക്ക് ചെയ്യുക.ഇപ്പോള്‍ എ.ഇ.ഒ.,ഡി.ഇ.ഒ.യില്‍ നിന്നും വെരിഫൈ ചെയ്യാതെ ലിസ്റ്റ് അയച്ചാല്‍ ഡി.ഡി.ഇ.യില്‍ നിന്നും റീസെറ്റ് ചെയ്താല്‍ ആ ലിസ്റ്റ് തിരികെ ഡി.ഇ.ഒ,എ.ഇ.ഒയിലേക്ക് പോകും.അവിടെനിന്നും ലിസ്റ്റ് എഡിറ്റ് ചെയ്ത് വീണ്ടും ഡി.ഡി.ക്ക് അയക്കാം.
ഇനി ഈ ലിസ്റ്റില്‍ Deployed in last year പച്ച ക്കളറിലും Excess in current year മഞ്ഞക്കളറിലും കാണിക്കും
ഇവരെ ഡിപ്ലോയ് ചെയ്യുന്നതിനായി പേരിനു നേരെയുള്ള ഡിപ്ലോയ്മെന്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം.
അവരെ Deploy ചെയ്യാനുള്ള വിന്‍ഡോ വരും.
ഇവിടെ Deployment Status അപ്ഡേറ്റ് ചെയ്യണം.
ഏത് ഒഴിവിലേക്കാണ് Deploy ചെയ്യുന്നതെന്ന് കാണിക്കണം.
റിമാര്‍ക്സ് എഴുതി ഡിപ്ലോയ്മെന്റ് ഡേറ്റ് കൂടി നല്‍കി സേവ് ചെയ്യണം.
ഓരോ ലിസ്റ്റിനും ആവശ്യമുള്ള സ്റ്റാഫിനെ മാത്രം check box ൽ tick ചെയ്യുക. തുടർന്ന് Preview ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം വരുന്ന Publish എന്ന ബട്ടൺ ക്ലിക്ക് ചെയ്‌താൽ ലിസ്റ്റ് ആകും .
ഇങ്ങനെ ക്രിയേറ്റ് ലിസ്റ്റ് നല്‍കിയാല്‍ ഒരു ലിസ്റ്റ് പബ്ലിഷ് ആകും. ഈ ലിസ്റ്റ് ഒരു ഉത്തരവോടു കൂടി പബ്ലിഷ് ചെയ്യേണ്ടതാണ്.ഇതില്‍ ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റ് ഡി.ജി.ഇക്ക് ലഭിക്കും.ഇനി ജില്ലയില്‍ പുനര്‍വിന്യസിക്കപ്പെട്ട അദ്ധ്യാപകനെ പിന്നീട് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടതായി വന്നാല്‍ ആ അദ്ധ്യാപകനെ Cancel Deployment ചെയ്ത് ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ആയി ഡിപ്ലോയ് ചെയ്യേണ്ടവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
സംരക്ഷണാനുകുല്യത്തിന് അർഹരായവർ
1, 31/03/2011 ന് നിയമനാംഗീകാരത്തോടെ റഗുലർ സർവ്വീസിൽ തുടരുന്ന അദ്ധ്യാപക/അനദ്ധ്യാപകർ.
2. അദ്ധ്യാപക പാക്കേജ് വഴി 01/06/2011 മുതൽ നിയമനാംഗീകാരം ലഭിച്ചഅദ്ധ്യാപക-അനദ്ധ്യാപകർ.
3. മുൻകാല സംരക്ഷണ ഉത്തരവുകൾ വഴി സംരക്ഷണം ലഭിച്ച നിലവിലുള്ള അദ്ധ്യാപകരും അനദ്ധ്യാപകരും. 4. അദ്ധ്യാപക പാക്കേജ് വഴി ക്ലസ്റ്റർ കോർഡിനേറ്റർമാരായി നിയമിക്കപ്പെട്ട റീട്രെഞ്ച്ഡ് അദ്ധ്യാപകർ/തസ്തിക ഇല്ലാതെതന്നെ അദ്ധ്യാപക പാക്കേജ് വഴി മറ്റ് സ്കൂളിലേക്ക് പുനർവിന്യസിപ്പിച്ച് ശമ്പളം വാങ്ങിവരുന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ.
5. 2011-12 മുതൽ 2014-15 വരെ രാജി, മരണം, റിട്ടയർമെന്റ്, പ്രൊമോഷൻ, സ്ഥലം മാറ്റം എന്നീ റഗുലർ തസ്തികകളിൽ നിയമിക്കപ്പെട്ടതും 2011-12 വർഷം രാജി, മരണം, റിട്ടയർമെന്റ്, പാമോഷൻ, സ്ഥലം മാറ്റം എന്നീ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് എൽ.പി.യിൽ 1:30 ഉം യു.പി.യിൽ 1:35 ഉം ഹൈസ്കൂളുകളിൽ 1:45 ഉം അനുപാതമനുസരിച്ച് തസ്തികകൾ ലഭ്യമായത് വഴി അംഗീകാരം ലഭിച്ചവരും, 2012-13, 2013-14, 2014-15 വർഷങ്ങളിൽ നടത്തിയനിയമനങ്ങൾക്ക് (1 മുതൽ 5 വരെ ക്ലാസുകൾക്ക് 1:30,6 മുതൽ 8 വരെ 1:35,8,9,10 ക്ലാസുകൾക്ക് 1:45 എന്ന മുറക്ക് )അംഗീകാരം ലഭിച്ചവരുമായ അദ്ധ്യാപകർ.
(1 മുതൽ 5 വരെ സ.ഉ(പി)29/2016 തീയതി 29/01/2016 പ്രകാരം അനുവദിച്ചത്) -
6. 2011-12 മുതൽ 2014-15 വരെ അധിക തസ്തികകളിൽ നിയമിക്കപ്പെട്ടവർക്ക് സ.ഉ.8/2022 തീയതി 14/07/2022 പ്രകാരം 31/03/2021 മുതൽ സംരക്ഷണം നൽകി ഉത്തരവായിട്ടുണ്ട്. ഇപ്രകാരം സംരക്ഷണം ലഭിച്ചവരിൽപൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 05/08/2022-ാം തീയതിയിലെ ഉത്തരവിലെ ലിസ്റ്റിൽ ഉൾപ്പെട്ടവർ.
ഒന്നിലധികം സ്കൂളുകളുള്ള വ്യക്തിഗതവും, കോർപ്പറേറ്റും ആയ മാനേജ്മെന്റുകളിലെ സ്കൂളുകളിൽ നിന്നും തസ്തിക നഷ്ടമാകുന്ന ജീവനക്കാരെ സീനിയോറിറ്റി പാലിച്ച് മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിലെ ലഭ്യമായ ഒഴിവുകളിൽ ക്രമീകരിക്കേണ്ടതാണ്. ഇപ്രകാരം ക്രമീകരിച്ചതിനു ശേഷവും സംരക്ഷണാനുകൂല്യമുള്ള അദ്ധ്യാപകർ / അനദ്ധ്യാപകർ പുറത്താകുന്നുണ്ടെങ്കിൽ ആയത് സംബന്ധിച്ച മാനേജർ താഴെ പറയുന്ന തരത്തിലുള്ള സത്യപ്രസ്താവന ഒന്നിലധികം റവന്യൂജില്ലകളിൽ സ്കൂളുകളുള്ള മാനേജർമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും ഒരു റവന്യൂജില്ലയിൽ മാത്രം സ്കൂളുകളുള്ള മാനേജർമാർ അതാത് വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും സമർപ്പിക്കേണ്ടതാണ്.
ഇപ്രകാരം സത്യപ്രസ്താവന ലഭ്യമാക്കിയതിന് ശേഷം സംരക്ഷണത്തിന് അർഹതയുള്ളതും പുനർവിന്യസിക്കപ്പെടേണ്ടതുമായ അദ്ധ്യാപകന്റെ അനദ്ധ്യാപകന്റെ പേരുവിവരം ബന്ധപ്പെട്ട ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് മാനേജർ സാക്ഷ്യപത്രത്തിന്റെ പകർപ്പ് സഹിതം നൽകേണ്ടതാണ്.
മാനേജറുടെ സത്യപ്രസ്താവന
തസ്തിക നഷ്ടമായ, നിയമനാംഗീകാരമുള്ള ജീവനക്കാരനെ നിലനിർത്താൻ മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിൽ ഒഴിവകൾ ഒന്നും ലഭ്യമല്ലെന്നും, പ്രസ്തുത കാറ്റഗറിയിൽ തസ്തിക നഷ്ടമായ ജീവനക്കാരനെക്കാൾ ജൂനിയറോ നിയമനാംഗീകാരമില്ലാത്തതോ ആയ ആരും തന്നെ മാനേജ്മെന്റിലെ മറ്റ് സ്കൂളുകളിൽ തുടരുന്നില്ലെന്നും ഇതിനാൽ പ്രസ്താവിച്ചുകൊള്ളുന്നു.
Friday, August 5, 2022
How to Take PPA from Canara CSS Account
2022ജൂൺ , ജൂലൈ മാസങ്ങളിലെ പാചകചെലവ് തുക സ്കൂളുകളുടെ കാനറാ ബാങ്കിലേക്ക് അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലിമിറ്റ് സെറ്റ് ചെയ്തിരിക്കയാണ്.മുൻ മാസങ്ങളിൽ സ്കൂളുകളിലേക്കുള്ള തുക എ.ഇ.ഒ.ഓഫീസിൽ നിന്നുമാണ് പ്രധാനാദ്ധ്യാപകരുടെ എസ്.ബി.ഐ.എക്കൗണ്ടിലേക്ക് പി.പി.എ നൽകി മാറ്റിയിരുന്നത്. ഇപ്പോഴുള്ള വ്യത്യാസം അതാത് സ്കൂളുകളിൽ നിന്നു തന്നെയാണ് ഇത് ചെയ്യേണ്ടത്. 2022 ജൂൺ , ജൂലൈ മാസങ്ങളിലെ പാചകചെലവ് തുക മിക്കവാറും അഡ്വാൻസായി നൽകുകയാണ് ചെയ്തത് എന്നതിനാൽ ഈ തുക പ്രധാനാദ്ധ്യാപകരുടെ എസ്.ബി.ഐ .എക്കൗണ്ടിലേക്ക് അതാത് സ്കൂളിൽ നിന്ന് തന്നെയാണ് പി.പി.എ.വഴി മാറ്റേണ്ടത്. അഡ്വാൻസ് അല്ലാത്തത് നേരിട്ട് വെൻഡർക്ക് പി.പി.എ വഴി തന്നെ നൽകണം. കാനറാബാങ്കിൽ ചെക്ക് നൽകി പിൻവലിക്കുകയല്ല വേണ്ടത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
1. ഇതിനായി ആദ്യം സ്കൂളിലെ മേക്കറുടെ ലോഗിനിൽ പ്രവേശിക്കുക.https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx എന്നതാണ് സൈറ്റ് വിലാസം.സ്കൂളിന്റെ എക്കൗണ്ടിലേക്ക് തുക വന്നിട്ടുണ്ടോ എന്ന് ഇവിടെ കാണാവുന്നതാണ്.
2.Payment-Payment File-Initiate Payment എന്ന മെനു എടുക്കണം.
അപ്പോൾ വരുന്ന വിൻഡോയിലെ ആദ്യ ഭാഗത്ത് ഒന്നും ചെയ്യാനില്ല
3.NARRATION:Cooking Cost June 2023 എന്നും താഴെ
SANCTION NO.:ഉത്തരവ് നമ്പറും
SANCTION DT: ഉത്തരവ് തീയ്യതിയും നൽകണം.
SANCTION COPY:എന്നിടത്ത് എ.ഇ.ഒ.ഉത്തരവ് സ്കാൻ ചെയ്ത് അപ്‍ലോഡ് ചെയ്യാം.
ഇങ്ങനെ അപ്‍ലോഡ് ചെയ്ത് ശരിയാക്കാം
4.REMARKS:Cooking Cost June 2023 എന്നത് കൂടി നൽകുക
5.ഇനി താഴെ സേവ് ഫയൽ ക്ലിക്ക് ചെയ്യുക
ഇങ്ങനെ ചെയ്താൽ താഴെയുള്ള Proceed to add vendor/Beneficiary എന്നോ അല്ലെങ്കിൽ പേയ്മെന്റ് മെനുവിലെ Add Beneficiary Details in Payment File എന്ന മെനുവോ എടുക്കണം.
അവിടെ സെലക്റ്റ് കൊടുത്താൽ ഓരു നമ്പറും കാണാം.അത് സെലക്റ്റ് ചെയ്യുക
Fetch ക്ലിക്ക് ചെയ്യുക.ചിലപ്പോൾ ഒന്നിലധികം തവണ ക്ലിക്ക് ചെയ്യേണ്ടിവരും.
താഴെയുള്ള സെലക്റ്റ് വെൻഡറിൽ Vendor Code നൽകുക. ഇത് മുമ്പ് എ.ഇ.ഒ.യിൽ നിന്നും ചേർത്തതിനാൽ 6.ഇപ്പോൾ ആഡ് ചെയ്യേണ്ടതില്ല. AEOയിൽ ബന്ധപ്പെട്ടാൽ വെൻഡർ കോഡ് ലഭിക്കും. വെൻഡർ കോഡ് നൽകി Fetch ക്ലിക്ക് ചെയ്യുക.
അവിടെനൽകിയാൽ മറ്റ് വിവരങ്ങൾ ലഭിക്കും.
7.അതിനു താഴെയുള്ള Comp Code:എന്നിടത്ത് GET COMP എന്നതിൽ ക്ലിക്ക് ചെയ്യുക
8.അപ്പോൾ വരുന്ന ബോക്സിൽ 02 Cooking Cost സെലക്റ്റ് ചെയ്യുക
അപ്പോൾ അവിടെ ലിമിറ്റ് സെറ്റ് ചെയ്തതും കാണാം.
11.തുടർന്ന് Add Beneficiary ക്ലിക്ക് ചെയ്യുക
ഇതിലെന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ ഇവിടെ ഡിലീറ്റ് ചെയ്യുകയും ചെയ്യാം
ഇനി അഥവാ വെൻഡർ ആഡ് ചെയ്യാൻ പറ്റുന്നില്ല (എറർ മെസേജ് വരുന്നു എങ്കിൽ)
ആദ്യം Others-Download Bulk file Format എന്ന മെനു എടുക്കുക
File Format for adding Bulk Vendor details in Payment Fileഎന്നതാണ് എടുക്കേണ്ടത്
അപ്പോൾ ഒരു എക്സൽ ഫയൽ വരും.
ഇത് 3 ഷീറ്റുള്ള ഒരു ഫയലാണ്. ഇതിൽ ഷീറ്റ് 1 എടുക്കുക(മുകളിൽ കാണിച്ച രീതീയിൽ)
VendorCode എന്ന കോളത്തിൽ വെൻഡർ കോഡ് ചേർക്കുക
VendorAcctNo എന്ന കോളത്തിൽ എക്കൗണ്ട് നമ്പർ(എസ്.ബി.ഐ) നൽകുക
Amount എന്ന കോളത്തിൽ ജൂണിലെ തുക/ജൂലൈയിലെ തുക/രണ്ടും പാസായി കിട്ടിയവർക്ക് ആകെ തുക(ജൂൺ+ജൂലൈ) നൽകാം
DeductionRequired എന്ന കോളത്തിൽ N ചേർക്കുക
അടുത്ത കോളങ്ങളിൽ ഒന്നും ചേർക്കേണ്ടതില്ല
ഈ ഫയലിനെ BulkVendorfPaymentFormat.csv എന്ന പേരിൽ ടൈപ്പ് സി.എസ്.വി ആക്കി സേവ് ചെയ്യുക
(സി.എസ്.വി എന്നാൽ കോമ സെപറേറ്റഡ് വാല്യൂ)
വീണ്ടും Payment -Add Bulk Vendor Details in Payment File എന്ന മെനു എടുക്കുക
അവിടെ ബ്രൗസ് ചെയ്ത് നേരത്തെ സേവ് ചെയ്ത സി.എസ്.വി ഫയൽ അപ്‍ലോഡ് ചെയ്യുക
അപ്‍ലോഡ് ചെയ്തത് വാലിഡ് ആണോ എന്ന് താഴെ വരും. വാലിഡ് ആണെങ്കിൽ കൺഫേം ചെയ്യുക
ഇനി താഴെ Branch Advice/Digital Signature എന്നത് സെലക്റ്റ് ചെയ്ത് Initiate Payment File ക്ലിക്ക് ചെയ്യുക
അവിടെ എന്തെങ്കിലും ചെയ്തതിൽ തെറ്റുണ്ടെങ്കിൽ റിജക്റ്റും ചെയ്യാം
വീണ്ടും എല്ലാം ചെയ്യേണ്ടിവരുമെന്ന് മാത്രം.ലോഗൗട്ട് ചെയ്യുക
ഇനി ചെക്കർ ആയി ലോഗിൻ ചെയ്യുക
------------------------------------------------------------------------------------------
Approve-Approve Payment എന്ന മെനു ആണ് എടുക്കേണ്ടത്
അവിടെ ഓർഡർ സെലക്റ്റ് ചെയ്ത് Fetch ക്ലിക്ക് ചെയ്യുക
അവിടെ വന്ന വിവരങ്ങളെല്ലാം പരിശോധിച്ച് Approve and Generate OTC എന്നതിൽ ക്ലിക്ക് ചെയ്യുക
വീണ്ടും Approve-Approve Payment എന്ന മെനുവിലെ Generate PPA/DSC എന്നതിൽ ക്ലിക്ക് ചെയ്യുക
അവിടെ Advice എന്നതിൽ ക്ലിക്ക് ചെയ്യുക
ഇവിടെയും റിജക്റ്റ് ചെയ്യാം
Print നൽകുക.അഡ്വൈസ് എടുത്ത് (ഇതാണ് പി.പി.എ(Print Payment Advice) പ്രിന്റെടുത്ത് എച്ച് എം ഒപ്പിട്ട് 10 ദിവസത്തിനകം കാനറാബാങ്കിൽ നൽകണം.10 ദിവസമാണ് പി.പി.എയുടെ വാലിഡിറ്റി
ഈ പി.പി.എയിൽ 2 ഭാഗത്ത് എച്ച്.എം.ഒപ്പിട്ട് സീൽ വെക്കണം.
ദയവായി വിളിക്കരുത്........................................How to set Limit in AEO offices in Canara Bank CSS Portal
കാനറാ ബാങ്ക് സി.എസ്. എസ്. പോർട്ടലിൽ എങ്ങനെയാണ് എ.ഇ.ഒ.യിൽ ലിമിറ്റ് സെറ്റ് ചെയ്യുന്നത് എന്ന് നോക്കാം
1.ആദ്യം മേക്കറുടെ ലോഗിനിൽ പ്രവേശിക്കുക
2.Others ൽ Download Bulk File Format എന്ന സബ്മെനു എടുക്കുക
3.File Format for adding bulk Budget for Implementing Agency (IA)എന്ന ഫയലാണ് ആദ്യം ഡൗൺലോഡ് ചെയ്യേണ്ടത്.
ഇങ്ങനെയാണ് ഈ ഷീറ്റ്
ഇതിൽ ആദ്യ കോളത്തിൽ സ്കൂൾ എക്കൗണ്ട് നമ്പറും(കാനറാ സി.എസ്.എസ്), അടുത്ത കോളത്തിൽ ടോട്ടൽ ബഡ്ജറ്റ്, തുടർന്ന് എക്സ്പെൻഡിച്ചർ ബഡ്ജറ്റ് .ഇപ്പോൾ ഇത് രണ്ടും ഒന്നു തന്നെയാണ്.
4.കാനറാബാങ്കിൽ
സ്കൂളുകൾ എക്കൗണ്ട് തുറന്ന സമയത്ത് ഈ എക്കൗണ്ട് വിവരങ്ങൾ മെയിലായി നൽകിയിരുന്നു.
ഈ ഷീറ്റ് ഉണ്ടെങ്കിൽ വളരെ എളുപ്പമാണ്.
ഈ ഷീറ്റിനെ സ്കൂൾകോഡ് ക്രമത്തിൽ സോർട്ട് ചെയ്ത് വെക്കുക
5.അടുത്തതായി ഡി.ജി.ഇ,യിൽ നിന്നും സ്കൂൾ തലത്തിൽ സെറ്റ് ചെയ്ത ലിമിറ്റ് ഇവിടെ ചേർക്കണം. ഇതിനായി സ്കൂൾ തല സെറ്റിങ് തുകയുടെ എക്സൽ ഫയൽ എടുക്കുക.ഈ ഫയലിലെ വിവരങ്ങൾ വന്ന മെയിലുമായി ഒത്തുനോക്കണം.
6.നമ്മുടെ ഉപജില്ലയുടെ ലിസ്റ്റ് മാത്രം കോപ്പി ചെയ്ത് മറ്റൊരു ഷീറ്റിലേക്ക് മാറ്റുക
7.ഈ ലിസ്റ്റും സ്കൂൾ കോഡ് ക്രമത്തിൽ സോർട്ട് ചെയ്ത് വെക്കുക
8.തുടർന്ന് ആദ്യ ലിസ്റ്റിന്റെ അവസാന ഭാഗത്തേക്ക് പുതിയ ലിസ്റ്റ് കോപ്പി ചെയ്യുക
9.ഇതിൽ സ്കൂൾ കോഡ് വത്യാസമുണ്ടോ (സോർട്ട് ചെയ്തതിൽ പ്രശ്നമുണ്ടോ എന്നറിയാൻ) അവസാന കോളത്തിൽ ഒരു ഫോർമുല നൽകാം
=സ്കൂൾ കോഡ്((ഇവിടെ അഞ്ചാമത്തെ കോളം)-സ്കൂൾ കോഡ് (ആദ്യ കോളം) ഇത് 0 ആയാൽ ഒ.കെ.യാണ് എന്ന് ഉറപ്പുവരുത്താം
10.ഇനി ഇതിലെ എക്കൗണ്ട് നമ്പറും അലോട്ട്മെന്റും മാത്രം മറ്റൊരു ഷീറ്റിലേക്ക് മാറ്റാം
11.എക്സൽ ഉപയോഗിക്കുന്നവർ എക്കൗണ്ട് നമ്പറിന് മുമ്പായി ' ഉപയോഗിക്കുക
12.ഇത് നമ്മുടെ ബൾക്ക് ബഡ്ജറ്റ് ഫോർമാറ്റിലേക്ക് കോപ്പിചെയ്യാം
13.ഈ ഷീറ്റിൽ അവസാന തുക എടുത്തു നോക്കി ഉപജില്ലാതല അലോട്ട്മെന്റ് ശരിയല്ലേ എന്ന് പരിശോധിക്കാം
15.ഇനി ഈ വരി ഡിലീറ്റ് ചെയ്ത് ഈ ഫയലിനെ പേര് മാറ്റാതെ സി.എസ്.വി ആക്കി സേവ് ചെയ്യുക
16.ഇനി ഈ ഫയൽ (സി.എസ്.വി) നമുക്ക് അപ്‍ലോഡ് ചെയ്യാം
17.Scheme Activityയിൽ
Bulk Budget Allocation for IA എന്നതിലാണ് അപ്‍ലോഡ് ചെയ്യേണ്ടത്.
18.Scheme Activity സെലക്റ്റ് ചെയ്യുക New Budget Click ചെയ്ത് സി.എസ്.വി ഫയൽ അപ്‍ലോഡ് ചെയ്യുക
19.bulkbudget.csv എന്ന പേരിൽ മാത്രമേ അപ്‍ലോഡ് ചെയ്യാവു.ഇങ്ങനെ ചെയ്ത് ശരിയായാൽ ഇങ്ങനെ കാണാം
20.ഇനി ഇത് കൺഫേം നൽകണം
21.ഇനി ചെക്കർ ലോഗിനിൽ കയറണം
Approve-Scheme Activity-Budget Allocation for IA എന്ന ക്രമത്തിൽ എടുക്കണം
വന്ന വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി അപ്രൂവ് ചെയ്യുകസെലക്റ്റ് ആൾ കൊടുത്താൽ ശരിയാകുന്നില്ല. 3/5വീതം അപ്രൂവ് ചെയ്യുക
ഇനി വീണ്ടും മേക്കറുടെ ലോഗിനിൽ
Others ൽ
File Format for adding Bulk Limit Component Wise എന്ന ഫോർമാറ്റ് ഡൗൺലോഡ് ചെയ്യണം
ഇതിൽ നേരത്തെ തയ്യാറാക്കിയ അതേഷീറ്റിലെ എക്കൗണ്ട് നമ്പറും കോംപോണന്റ് കോഡായി 02 ഉം ടോട്ടൽ ലിമിറ്റായി ബഢ്ജറ്റ് തുകയും ചേർക്കാം
ഇനി ഈ ഫയലിനെ സി.എസ്.വി ആക്കി സേവ് ചെയ്യുക
BulkComponentWiseLimit.csv എന്ന പേരിൽ മാത്രം
ഇനി സ്കീം ആക്റ്റിവിറ്റിയിൽ ബൾക്ക് ലിമിറ്റ് കോംപോണന്റ് വൈസ് ൽ അപ്‍ലോഡ് ചെയ്യുക
ശരിയായാൽ ഇങ്ങനെ കാണാം
ഇനി കൺഫേം ചെയ്യാം
ഇനി വീണ്ടും ചെക്കറുടെ ലോഗിനിൽ
Approve-Scheme Activity-Component Wise Limit എന്നതെടുക്കുക
സെലക്റ്റ് ചെയ്ത് അപ്രൂവ് ചെയ്യുക
അപ്രൂവ് ആയാൽ സക്സസ് കാണാം
സംശയങ്ങൾക്ക് വിളിക്കരുത്.......................വാട്സാപ്പ് മാത്രം