ഒരു സ്കൂളിലെ അരി പ്രത്യേക സാഹചര്യത്തിൽ മറ്റൊരു സ്കൂളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് എം.ഡി.എം. സോഫ്റ്റ് വെയറിൽ എങ്ങനെ എന്ന് നോക്കാം
ഈ കാര്യത്തിൽ അരി നൽകുന്ന സ്കൂളിൽ മാത്രമേ രേഖപ്പെടുത്തൽ ഉള്ളൂ
ഈ സ്കൂൾ ലോഗിൻ ചെയ്യുക http://www.mdms.kerala.gov.in/
Rice Details... എന്ന മെനുവിലെ Rice Transfer എടുക്കുക
Transfer Date : നൽകുന്ന തീയ്യതി
Transfer To :School എന്നത് സെലക്റ്റ് ചെയ്യുക
School Name :സെലക്റ്റ് ചെയ്യുക
Rice Quantity :എത്ര അരിയാണോ നൽകുന്നത് അത് രേഖപ്പെടുത്തുക
അന്ന് കെ2 പ്രകാരമുള്ള അരി അവിടെ വലതുഭാഗത്ത് കാണാം.
Transferൽ ക്ലിക്ക് ചെയ്യുക
2 സ്കൂളിലേയും കെ2 വിൽ ഈ വിവരം കാണാം