Saturday, July 15, 2017

Add fraction symbols in MS-Word-2007

സുഹൃത്തുക്കളെ, ആദ്യമേ പറയട്ടേ,എന്റെ കണ്ടുപിടുത്തമൊന്നുമല്ല.
ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ തസ്തിക നിര്‍ണ്ണയ ഉത്തരവ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണല്ലോ.എന്റെ ഒരു സുഹൃത്ത് എങ്ങിനെയാണ് വേഡില്‍ 1/2,1/4 തുടങ്ങിയവ ചെറുതാക്കി(കെട്ടിടങ്ങളുടെ അളവുകള്‍ അടിക്കുന്നതിന്) ചേര്‍ക്കാം എന്ന് ചോദിച്ചു.‍ഞാന്‍ പറഞ്ഞുകൊടുത്ത വഴി ഇവിടെ പങ്കുവെക്കുന്നു.
വേഡില്‍ സാധാരണയായി 1/2,1/4 എന്നിവഅടിക്കുമ്പോള്‍ ശരിയായി വരും.എന്നാല്‍ ഐ.എസ്.എം ഫോണ്ട് (യൂണിക്കോഡ് അല്ലാത്ത മലയാളം) ഉപയോഗിക്കുന്നത് കൊണ്ടാണ് ഇത് ശരിയായി വരാത്തത്. ഇതിനായി അളവുകള്‍ അടിക്കുമ്പോള്‍ ഫോണ്ട് മാറ്റി സെറ്റ് ചെയ്താല്‍ മതി.ഇനിയും വരുന്നില്ലെങ്കില്‍ ചെയ്യേണ്ടത്.
 
1.വേഡ് എടുക്കുക.
2.ഇന്‍സര്‍ട്ട് എന്ന മെനുവിന്റെ സബ് മെനുവായി സിംബല്‍ എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്യുക.

Wednesday, July 5, 2017

Staff Fixation-Left Over Period Calculator

See the Excel Sheet.Just Enter HS AND UP Periods in Cells Provided

Download

Please report any issues to unni9111@gmail.com

Saturday, July 1, 2017

Convert MS office files in PDF Format

മിക്കവാറും ഓഫീസുകളില്‍ ഇപ്പോഴും വിന്‍ഡോസ് തന്നെയാണ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റ് വേര്‍ഡ് ഉപയോഗിച്ച് മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവ അതുപോലെ അയച്ചാല്‍ കിട്ടുന്നിടത്ത് ശരിയായി കാണാന്‍ കഴിഞ്ഞു എന്ന് വരില്ല.മലയാളം ടൈപ്പ് ചെയ്യുന്നതിന് ഉപയോഗിച്ച ഫോണ്ട് തന്നെ കിട്ടുന്നിടത്തും ഉണ്ടെങ്കില്‍ മാത്രമേ ഇത് ശരിയാവൂ. അതിനായി പി.ഡി.എഫ് ഫോര്‍മാറ്റിലേക്ക് മാറ്റി അയക്കേണ്ടതായിട്ടുണ്ട്.ഇതിനായി പലതരം സോഫ്റ്റ്വോയറുകള്‍ നേറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവ പലപ്പോഴും മറ്റ് പല പ്രോഗ്രാമുകള്‍ കൂടി ഇന്‍സ്റ്റാള്‍ ചെയ്യുന്നു.മൈക്രോസോഫ്റ്റ് തന്നെ ഇതിന് പരിഹാരമുണ്ടാക്കിയിട്ടുണ്ട്.2007 ഓഫീസ് വേര്‍ഷന്‍ മുതല്‍ ഇത് ലഭ്യമാണ്.
ചെയ്യേണ്ടത്.
1.നെറ്റ് എടുത്ത് click here
2.
ഡൗണ്‍ലോഡ് ചെയ്യുക.
3.ചില റെക്കമെന്‍ഡേഷന്‍സ് കാണും.ടിക്ക് ഒഴിവാക്കുക.
4.ഇന്‍സ്റ്റാള്‍ ചെയ്യുക.
5.തുടര്‍ന്ന് ടൈപ്പ് ചെയ്തുവെച്ച ഫയല്‍ തുറക്കുക

മുകളിലെ മെനുവില്‍ സേവ് ആസ് എന്നിടത്ത് സേവ് ആസ് പി.ഡി.എഫ്/എക്സ്.പി.എസ് എന്നു കാണാം.പി.ഡി.എഫ് ആയി സേവ് ചെയ്യുക

Friday, June 30, 2017

STAFF FIXATION MODEL NOTE FORMS IN MALAYALAM

1.FOR AEOS-PDF      CLECK HERE
2.                    WORD-ML-TT FONT USED CLICK HERE
3.FOR DEOS -WORD FILECLICK HERE
4.                       PDF FILE CLICK HERE

You can edit the word file in Windows with ISM(MS-Word 2007)

Thursday, June 29, 2017

Staff fixation 2017-18-A work sheet.

Please see the excel file.Download and use.More features like left over periods/oriental school etc to be included.If anyone interested and wish to contribute any fresh ideas, you may un protect the sheet.Password:201718.Unhide two sheets,1.Values,2.Datapost.Please inform about upgradings
Note :Alwayas please use the same given link . Newer versions will be updated in the same link

Download

Saturday, June 24, 2017

സമ്പൂർണ യിൽ നിന്നും ക്ലാസ് വൈസ് പ്രിൻറ് എടുക്കാം

സമ്പൂർണ യിൽ നിന്നും ക്ലാസ് വൈസ് പ്രിൻറ് എടുക്കുന്നതിന്  ലോഗിൻ  ചെയ്യുക. 
ഡാഷ് ബോർഡിൽ 6th working day കാണാം. ക്ലിക്ക്  ചെയ്യുക

അതിൽ ക്ലിക്ക് ചെയ്താൽ ക്ലാസ് ,ഡിവിഷൻ സെലക്റ്റ് ചെയ്യാനുള്ള വിൻഡോ ലഭിക്കും

Friday, June 23, 2017

Tuesday, May 30, 2017

Updating Ubuntu Kernel

ഐ.ടി.@സ്കൂള്‍ ഉബുണ്ടു ലിനക്സ് 14 .04 വേര്‍ഷനില്‍ തന്നെ വിവിധ തീയ്യതികളില്‍ ഏറ്റവു പുതിയതായി അപ്ഡേറ്റുകളോടു കൂടി പുതിയ പുതിയ പതിപ്പുകള്‍ ഇറങ്ങുന്നുണ്ട്. എന്താണ് ഇവ തമ്മില്‍ വത്യാസം എന്ന് നോക്കാം. ആദ്യം ഒരു വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു. ഈ പതിപ്പില്‍ വൈഫൈ അഡാപ്റ്റര്‍ പ്രത്യകിച്ച് ഒന്നും ചെയ്യാതെതന്നെ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഈ സിസ്റ്റം കേടുവരികയും മറ്റൊരു 14.04 വേര്‍ഷന്‍ ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു. അപ്പോള്‍ വൈഫൈ അഡാപ്റ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.അപ്പോഴാണ് മാസ്റ്റര്‍ ട്രെയിനറായ മുരളി മാസ്റ്റര്‍ പരിഹാരം പറഞ്ഞു തന്നത്.
ഉബുണ്ടുവിന്റെ കെര്‍ണ്ണല്‍ മാത്രം അപ്ഡേറ്റ് ചെയ്താല്‍ മതി.അതിനായി ഈ സൈറ്റില്‍ പ്രവേശിക്കുക.
ഇങ്ങനെ കാണാം. ഈ പേജിന്റെ അവസാനം നോക്കുക.ലേറ്റസ്റ്റ് ആയ വേര്‍ഷന്‍ കാണാം.ഏറ്റവും പുതിയത് എടുക്കാതിരിക്കയാണ് നല്ലത്. കാരണം അത് ടെസ്റ്റിങ്ങ് സ്റ്റേജിലാകാം. കുറച്ചു മുകളിലെ വേര്‍ഷന്‍ എടുക്കുക.
അതില്‍ Build for amd64 succeededഎന്നുകാണാം. ഇവിടെ 64 ബിറ്റ് ഒ.എസ്.ആണ്.
Build for i386 succeeded  32 ബിറ്റ് ആണ്.

നമ്മുടെ ഒ.എസിനനുസരിച്ച് പാക്കേജ് തെരഞ്ഞെടുക്കാം.ഇവയിലെ ലോ ലാറ്റന്‍സി
ഉദാ( linux-headers-4.11.1-041101-lowlatency_4.11.1-041101.201705140931_amd64.deb, linux-image-4.11.1-041101 lowlatency_4.11.1-041101.201705140931_amd64.deb) എന്ന തരത്തിലുള്ള ഫയല്‍ ഒഴികെയുള്ളവ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സേവ് ചെയ്യുക.എല്ലാ ഫയലും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ആ ഫോള്‍ഡറ്‍ തുറന്ന് ടെര്‍മിനല്‍ തുറക്കുക.ടെര്‍മിനലില്‍
sudo dpkg -i *.deb എന്ന കമാന്‍ഡ് ടൈപ്പ് ചെയ്ത് റണ്‍ ചെയ്യുക.കെര്‍ണ്ണല്‍ അപ്ഡേറ്റ് ആകുന്നതാണ്. നന്ദി..മുരളിമാസ്റ്റര്‍

 



എ.ഇ.ഒ.തൃത്താല പുതിയ പാതയില്‍

തൃത്താല ഉപജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനുമായി എ.ഇ.ഒ തൃത്താലക്ക് പുതിയ വെബ് സൈറ്റ് ഇന്നലെ നിവലില്‍ വന്നു.www.aeothrithala.org എന്നതാണ് സൈറ്റ് വിലാസം. സ്കൂളുകളിലെ വിവരശേഖരണത്തിനും മറ്റുമായി ഒരു ഒാണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി സൈറ്റ് കൂടി ആരംഭിച്ചിട്ടുണ്ട്. നിലവിലെ എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററുടെ പ്രത്യേക താല്‍പ്പര്യത്തിലാണ് ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്.ഈ സൈറ്റിന്റെ ഡിസൈന്‍, ഒാണ്‍ലൈന്‍ ഡാറ്റാ ആപ്ലിക്കേഷന്‍ വികസിപ്പിക്കല്‍ എന്നിവക്ക് എനിക്ക് നേതൃത്വം നല്‍കാന്‍ അവസരമുണ്ടായി. 29-05-2017 ന് കൂറ്റനാട് ബി.ആര്‍.സി.യില്‍ വെച്ച് നടന്ന പ്രധാനാദ്ധ്യാപക കോണ്‍ഫറന്‍സില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പ്രദീപ് അവര്‍കളാണ് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തത്.എ.ഇ.ഒ.ആയ ശ്രീ.കെ.വി.വേണുഗോപാലന്‍ മാസ്റ്ററാണ് എന്നെ ഐ.ടി.എന്നാല്‍ എന്ത് എന്ന് പരിചയപ്പെടുത്തിയത്. ആദ്ദേഹത്തിനുള്ള ഗുരുദക്ഷിണയായി എന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്നു.