Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, October 30, 2019

Open Gmail with Android Moblie

നമ്മുടെ മൊബൈലിലെ ഇ-മെയില്‍ ഐ.ഡി.(നമ്മുടെ ഇ-മെയില്‍ ഐ.ഡി.) മറ്റൊരു കമ്പ്യൂട്ടറില്‍ തുറക്കുമ്പോള്‍ പാസ്‌വേഡ് ഉപയോഗിക്കാതെ നമ്മുടെ മൊബൈല്‍ ഉപയോഗിച്ച് തുറക്കുന്നത് എങ്ങനെ എന്ന് നോക്കാം.
നമ്മുടെ മൊബൈല്‍ എടുത്ത് സെറ്റിങ്സ് എടുക്കുക
അവിടെ Google എന്ന് കാണുന്നതില്‍ ക്ലിക്ക് ചെയ്യുക
Manage Your Google Account എന്നതില്‍ ക്ലിക്ക് ചെയ്യുക
താഴെ വലതു ഭാഗത്ത് കാണുന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.
അതില്‍ സെക്യൂരിറ്റി എന്ന മെനു എടുക്കുക.

Use your phone to sign in എന്നതില്‍ ഓണ്‍ ആക്കുക.

ബ്രൗസര്‍ തുറന്ന് വരും.
SET IT UP എന്നതില്‍ ക്ലിക്ക് ചെയ്യുക.


അതില്‍ ജി-മെയില്‍ പാസ് വേഡ് ചേര്‍ക്കാന്‍ പറയും .തുടര്‍ന്ന് പാസ്‌വേഡ് നല്‍കുക.
What You need എന്ന് വരും. ഫോണിന്റെ പേരും കാണാം. ഫോണില്‍ സ്ക്രീന്‍ ലോക്ക് നിര്‍ബന്ധമാണ്.
Next അമര്‍ത്തുക
Try it  നല്‍കി മുന്നോട്ട് പോകുക.

Confirm Screen Lock നല്‍കുക.സ്ക്രീന്‍ ലോക്ക് ഓപന്‍ ചെയ്യുക.മെയില്‍ ഓപന്‍ ആകും







Group email from Mobile Gmail App

എങ്ങനെയാണ് മൊബൈലിൽ നിന്നും ഗ്രൂപ്പ് മെയിൽ അയക്കുന്നത്.
1.പ്ലേ സ്റ്റോർ എടുക്കുക
2.group mail എന്ന് സെർച്ച് ചെയ്യുക
3.
Group email എന്ന് കാണുന്ന app ഇൻസ്റ്റാൾ ചെയ്യുക
4.ഇതിൽ ക്ലിക്ക് ചെയ്താലും ഇൻസ്റ്റാൾ ആകും
5.ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ആപ്പ് തുറക്കുക.
6.
7.ആപ്പ് തുറക്കുക.സാധാരണ ഒരു പുതിയ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചോദിക്കുന്നതുപോലെ പെര്‍മിഷന്‍ എല്ലാം ചോദിക്കും. എല്ലാം ഒ.കെ.നല്‍കുക.(Allow Permission)
8.നമ്മുടെ ജീ മെയിലിലെ ഗ്രൂപ്പുകൾ കാണാം
9.ഒരു ഗ്രൂപ്പ് എടുക്കുക. മുകളിലെ ടിക് ( പച്ച) ഒഴിവാക്കിയാൽ എല്ലാം ടിക് ആകും
10.
11.മുകളിലെ ▶ൽ ക്ലിക്ക് ചെയ്യുക. ജിമെയിലിൽ എത്തും

12.അയക്കുക.
 

Tuesday, October 22, 2019

Upload Large File / Pdf in SAMANWAYA/Share file in any other platform

ഇത് സമന്വയക്ക് മാത്രമുള്ളതല്ല.സമന്വയയില്‍ ഒരു ഫയല്‍ അറ്റാച്ച് ചെയ്യുമ്പോള്‍ പരമാവധി 1 എം.ബി.ആണ് സൈസ്.(നിയമനാംഗീകാരം, തസ്തികനിര്‍ണയം).ഇതില്‍ കൂടുതല്‍ സൈസുള്ള ഫയലുകള്‍ പി.ഡി.എഫ്. റീസൈസര്‍ ഉപയോഗിച്ച് ചെറുതാക്കാമെന്ന് മുമ്പ് പറഞ്ഞതാണ്. എന്നിരുന്നാലും ചിലപ്പോള്‍ വലിയ ഫയലുകള്‍(കോടതി ഉത്തരവ് പോലുള്ളവ) അപ്‌ലോഡ് ചെയ്യേണ്ടി വന്നേക്കാം. ഇതിനായി എന്തു ചെയ്യാം എന്ന് നോക്കാം.
1.നമ്മുടെ ഇ-മെയില്‍ എടുക്കുക
2.വലതുഭാഗത്ത് കാണുന്ന ആപ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക‌
3.ഡ്രൈവ് എടുക്കുക
4.വലതുഭാഗത്തുള്ള +New ക്ലിക്ക് ചെയ്യുക
ന്യൂ ഫയല്‍ എന്നത് ക്ലിക്ക് ചെയ്ത് സൂക്ഷിച്ച വലിയ ഫയല്‍ സെലക്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുക
5.ഇനി ആ ഫയലില്‍ ക്ലിക്ക് ചെയ്യുക.Recent എന്ന വലതുഭാഗത്തെ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഇപ്പോള്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ കാണാം.
6.അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.‌
7.Get Sharable Link എന്നതില്‍ ക്ലിക്ക് ചെയ്യണം. ഷെയറിങ്ങ് ഓണാക്കണം.മുകളില്‍ കാണിച്ച മെനു കാണാം.
8.അതില്‍ കാണിക്കുന്ന ലിങ്ക് കോപ്പി ചെയ്യുക.
9.സമന്വയ എടുക്കുക

 
10.ലിങ്ക്സ് എന്ന ടൈല്‍ ക്ലിക്ക് ചെയ്യുക.
11.ന്യൂ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക.
13.ഇപ്പോള്‍ വരുന്ന ബോക്സില്‍ നേരത്തെ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യുക.
14.സേവ് ചെയ്യുക.
എത്ര വലിയ ഫയലും ഷെയര്‍ ചെയ്യാം. ഇത് സമന്വയയില്‍ മാത്രമല്ല, ലിങ്ക് ഷെയര്‍ ചെയ്യുന്ന ഏത് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാം.



Friday, October 18, 2019

സമന്വയ-ഫയല്‍ ടേക്ക് ഓവര്‍-പുതിയ അപ്‌ഡേറ്റ്

സമന്വയയില്‍ ഏതെങ്കിലും ഫയല്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ എ.ഇ.ഒ/ഡി.ഇ.ഒക്ക് ഏത് ഫയലിനേയും ഏത് സമയത്തും തന്റെ ലോഗിനിലേക്ക് വലിച്ചെടുത്ത് ആക്ഷന്‍ എടുക്കാനുള്ള പുതിയ അപ്ഡേറ്റ് വന്നിട്ടുണ്ട്.
1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിന്‍ ചെയ്യുക.
2.ഹോം പേജില്‍ Office Statistics  എന്ന ഭാഗത്ത് ആ ഓഫീസിലെ ഓരോ ഉദ്യോഗസ്ഥരുടെയും ലോഗിനിലുള്ള ഫയലുകളുടെ എണ്ണം കാണിക്കും.
 ഇതില്‍ നീലക്കളറിലുള്ള എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ ആ ഫയലുകള്‍ കാണാം.
അതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ ഫയല്‍ വലിച്ച് എടുക്കുക(Take Over)

 Take over എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Tuesday, October 15, 2019

Google Contacts-Restore Previous Settings

നാം അധികവും ഉപയോഗിക്കുന്നത് ജി-മെയിലാണല്ലോ. ജി-മെയിലില്‍ ഗ്രൂപ്പ് മെയില്‍ അയക്കുന്നതും ഗ്രൂപ്പ് ഉണ്ടാക്കുന്നതും എല്ലാം എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ പലരും ഉപയോഗിക്കുന്ന മെയില്‍ (ഉദാഹരണമായി ഓഫീസിലെ മെയില്‍) ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ഒരു പ്രശ്നമാണ് ജി-മെയില്‍ ഐ.ഡി.കള്‍ നഷ്ടപ്പെടുന്നതും ഗ്രൂപ്പ് സെറ്റിങ്സ് നഷ്ടപ്പെടുന്നതും. ഇത് എങ്ങിനെ പരിഹരിക്കാം എന്ന് നോക്കാം.‌
ഇ-മെയില്‍ എടുക്കുക.
വലതുഭാഗത്ത് 6 ബട്ടണ്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്യുക
അവിടെ കോണ്‍ടാക്റ്റ്സ് എന്ന ഒരു ഐക്കണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക
മുന്‍പത്തെ സെറ്റിങ്സ് റീസ്റ്റോര്‍ ചെയ്യുകയാണ് വേണ്ടത്.
‌ഇതിനായി ഈ വിന്‍ഡോയിലെ സെറ്റിങ്സില്‍ ക്ലിക്ക് ചെയ്യുക.
സെറ്റിങ്സില്‍ അണ്‍ഡു ചേഞ്ചസ് എന്നത് ക്ലിക്ക് ചെയ്യുക.
ഇനി ശരിയായ സമയം സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.
കണ്‍ഫേം ചെയ്താല്‍ മുമ്പത്തെ എല്ലാ സെറ്റിങ്സും റീസ്റ്റോര്‍ ആകും

Monday, October 14, 2019

സമന്വയ-തസ്തിക നിര്‍ണ്ണയം-അപ്പീല്‍-അനുവദിച്ചാല്‍ എ.ഇ.ഒ/ഡി.ഒ.യില്‍ ചെയ്യേണ്ടത്.

സമന്വയ വഴി തസ്തിക നിര്‍ണയ അപ്പീലുകളില്‍ ഡി.ഡി.ഇ. അപ്പീല്‍ അനുവദിച്ച് ഉത്തരവായാല്‍ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുന്നതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. 
1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനില്‍ കയറുക
2.അപ്പീല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
3.സ്കൂളിന്റെ പേര്, അപ്പീല്‍ അനുവദിച്ചുവോ/നിരസിച്ചുവോ എന്ന സ്റ്റാറ്റസ്, അപ്പീല്‍, അപ്പീലിന്‍മേലുള്ള ഡി.ഡി.ഇ ഉത്തരവ്, ആക്ഷന്‍ എന്നിവ കാണാം.
4.ഇതില്‍ നിരസിച്ചവയില്‍ ജോലിയില്ല
5.അനുവദിച്ചതില്‍ നേരെയുള്ള ആക്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഈ ഫയലിൻമേലുള്ള അപ്പീൽ അപേക്ഷ അംഗീകരിച്ചിരിക്കുന്നു, തുടർന്നുള്ള തസ്തിക നിർണയ നടപടികൾക്കായി സ്റ്റാഫ്ഫിക്സേഷൻ ഡാഷ്ബോർഡിലേക്ക് പ്രവേശിക്കുക .
ഇങ്ങനെ മെസ്സേജ് വരും.
6.ഇനി നേരേ തസ്തിക നിര്‍ണ്ണയ ഡാഷ് ബോര്‍ഡിലേക്ക് പോകുക
7.അപ്പീല്‍ അനുവദിച്ച എല്ലാ ഫയലുകളും റീ-ഓപന്‍ ആയിട്ടുണ്ടാകും.
8.ഫയല്‍ നോട്ട് എഴുതി(അപ്പീല്‍ അനുവദിച്ചിട്ടുണ്ട്.പുന ക്രമീകരിച്ച് ഉത്തരവ് തയ്യാറാക്കുക) സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യണം.
9.ഫയല്‍ സെക്ഷനിലേക്ക് എത്തും.
10.സെക്ഷനില്‍ എത്തുമ്പോള്‍ മുകളില്‍ മോഡിഫിക്കേഷന്‍ എന്ന പുതിയ ടൈല്‍ വന്നിട്ടുണ്ടാകും.
11.മോഡിഫിക്കേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ വലത് ഭാഗത്ത് ന്യൂ എന്ന ഐക്കണ്‍ കാണാം.
12.ഇതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.ഇത് സമന്വയ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്താനാണ്.
13.തുടര്‍ന്ന് ഡ്രാഫ്റ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
അവിടെ പുതിയ ഒരു ഡ്രാഫ്റ്റ് വന്നിട്ടുണ്ടാകും.അതില്‍ പുനക്രമീകരിച്ച ഉത്തരവ് തയ്യാറാക്കി സൂപ്രണ്ട് വഴി ഓഫീസര്‍ക്ക് അയക്കുക. ഓഫീസര്‍ അംഗീകരിക്കുക.




Saturday, October 5, 2019

NEW UPDATE-ACTION BUTTON-VIEW NOTE IN SAMANWAYA

സമന്വയയില്‍ നിയമനമടക്കം പല ഫയലുകളും തെറ്റായി Action എടുത്ത് പലതരത്തിലുള്ള അബദ്ധങ്ങള്‍ പറ്റിയതായി വ്യാപക റിപ്പോര്‍ട്ട് ഉണ്ട്. ഈ തെറ്റുകള്‍ ഒഴിവാക്കുന്നതിനായി ഒരു പുതിയ അപ്‌ഡേഷന്‍ വന്നിട്ടുണ്ട്.ഇപ്പോള്‍ Action ക്ലിക്ക് ചെയ്യുമ്പോള്‍ ആ ഫയലിലെ നോട്ട് മുഴുവന്‍ കാണാന്‍ കഴിയും.



ആക്ഷന്‍ ക്ലിക്ക് ചെയ്താല്‍ നോട്ടടക്കമുള്ള പുതിയ വിന്‍ഡോ വരും.ഈ വിന്‍ഡോയുടെ വലതുഭാഗത്താണ് ആക്ഷന്‍ ബട്ടണ്‍.