Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Tuesday, October 22, 2019

Upload Large File / Pdf in SAMANWAYA/Share file in any other platform

ഇത് സമന്വയക്ക് മാത്രമുള്ളതല്ല.സമന്വയയില്‍ ഒരു ഫയല്‍ അറ്റാച്ച് ചെയ്യുമ്പോള്‍ പരമാവധി 1 എം.ബി.ആണ് സൈസ്.(നിയമനാംഗീകാരം, തസ്തികനിര്‍ണയം).ഇതില്‍ കൂടുതല്‍ സൈസുള്ള ഫയലുകള്‍ പി.ഡി.എഫ്. റീസൈസര്‍ ഉപയോഗിച്ച് ചെറുതാക്കാമെന്ന് മുമ്പ് പറഞ്ഞതാണ്. എന്നിരുന്നാലും ചിലപ്പോള്‍ വലിയ ഫയലുകള്‍(കോടതി ഉത്തരവ് പോലുള്ളവ) അപ്‌ലോഡ് ചെയ്യേണ്ടി വന്നേക്കാം. ഇതിനായി എന്തു ചെയ്യാം എന്ന് നോക്കാം.
1.നമ്മുടെ ഇ-മെയില്‍ എടുക്കുക
2.വലതുഭാഗത്ത് കാണുന്ന ആപ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക‌
3.ഡ്രൈവ് എടുക്കുക
4.വലതുഭാഗത്തുള്ള +New ക്ലിക്ക് ചെയ്യുക
ന്യൂ ഫയല്‍ എന്നത് ക്ലിക്ക് ചെയ്ത് സൂക്ഷിച്ച വലിയ ഫയല്‍ സെലക്റ്റ് ചെയ്ത് അപ്‌ലോഡ് ചെയ്യുക
5.ഇനി ആ ഫയലില്‍ ക്ലിക്ക് ചെയ്യുക.Recent എന്ന വലതുഭാഗത്തെ മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഇപ്പോള്‍ അപ്‌ലോഡ് ചെയ്ത ഫയല്‍ കാണാം.
6.അതില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.‌
7.Get Sharable Link എന്നതില്‍ ക്ലിക്ക് ചെയ്യണം. ഷെയറിങ്ങ് ഓണാക്കണം.മുകളില്‍ കാണിച്ച മെനു കാണാം.
8.അതില്‍ കാണിക്കുന്ന ലിങ്ക് കോപ്പി ചെയ്യുക.
9.സമന്വയ എടുക്കുക

 
10.ലിങ്ക്സ് എന്ന ടൈല്‍ ക്ലിക്ക് ചെയ്യുക.
11.ന്യൂ ലിങ്ക് എന്നതില്‍ ക്ലിക്ക് ചെയ്യുക.
13.ഇപ്പോള്‍ വരുന്ന ബോക്സില്‍ നേരത്തെ കോപ്പി ചെയ്ത ലിങ്ക് പേസ്റ്റ് ചെയ്യുക.
14.സേവ് ചെയ്യുക.
എത്ര വലിയ ഫയലും ഷെയര്‍ ചെയ്യാം. ഇത് സമന്വയയില്‍ മാത്രമല്ല, ലിങ്ക് ഷെയര്‍ ചെയ്യുന്ന ഏത് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാം.



2 comments:

  1. ഇതു വരെ അറിയില്ലായിരുന്നു.ഇപ്പോള്‍ ഒന്ന് ശ്രമിച്ചു.പഠിച്ചു. നന്ദി ഉണ്ണി സാര്‍

    ReplyDelete

  2. nice post thanks for the sharing. Its really a nice post keep posting this type of knowledable blog post. Please check my site share large video files

    ReplyDelete