Monday, October 14, 2019

സമന്വയ-തസ്തിക നിര്‍ണ്ണയം-അപ്പീല്‍-അനുവദിച്ചാല്‍ എ.ഇ.ഒ/ഡി.ഒ.യില്‍ ചെയ്യേണ്ടത്.

സമന്വയ വഴി തസ്തിക നിര്‍ണയ അപ്പീലുകളില്‍ ഡി.ഡി.ഇ. അപ്പീല്‍ അനുവദിച്ച് ഉത്തരവായാല്‍ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിക്കുന്നതിനാലാണ് ഈ പോസ്റ്റ് ഇടുന്നത്. 
1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനില്‍ കയറുക
2.അപ്പീല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക
3.സ്കൂളിന്റെ പേര്, അപ്പീല്‍ അനുവദിച്ചുവോ/നിരസിച്ചുവോ എന്ന സ്റ്റാറ്റസ്, അപ്പീല്‍, അപ്പീലിന്‍മേലുള്ള ഡി.ഡി.ഇ ഉത്തരവ്, ആക്ഷന്‍ എന്നിവ കാണാം.
4.ഇതില്‍ നിരസിച്ചവയില്‍ ജോലിയില്ല
5.അനുവദിച്ചതില്‍ നേരെയുള്ള ആക്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക
ഈ ഫയലിൻമേലുള്ള അപ്പീൽ അപേക്ഷ അംഗീകരിച്ചിരിക്കുന്നു, തുടർന്നുള്ള തസ്തിക നിർണയ നടപടികൾക്കായി സ്റ്റാഫ്ഫിക്സേഷൻ ഡാഷ്ബോർഡിലേക്ക് പ്രവേശിക്കുക .
ഇങ്ങനെ മെസ്സേജ് വരും.
6.ഇനി നേരേ തസ്തിക നിര്‍ണ്ണയ ഡാഷ് ബോര്‍ഡിലേക്ക് പോകുക
7.അപ്പീല്‍ അനുവദിച്ച എല്ലാ ഫയലുകളും റീ-ഓപന്‍ ആയിട്ടുണ്ടാകും.
8.ഫയല്‍ നോട്ട് എഴുതി(അപ്പീല്‍ അനുവദിച്ചിട്ടുണ്ട്.പുന ക്രമീകരിച്ച് ഉത്തരവ് തയ്യാറാക്കുക) സെക്ഷനിലേക്ക് ഫോര്‍വേഡ് ചെയ്യണം.
9.ഫയല്‍ സെക്ഷനിലേക്ക് എത്തും.
10.സെക്ഷനില്‍ എത്തുമ്പോള്‍ മുകളില്‍ മോഡിഫിക്കേഷന്‍ എന്ന പുതിയ ടൈല്‍ വന്നിട്ടുണ്ടാകും.
11.മോഡിഫിക്കേഷന്‍ ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെ വലത് ഭാഗത്ത് ന്യൂ എന്ന ഐക്കണ്‍ കാണാം.
12.ഇതില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.ഇത് സമന്വയ സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്താനാണ്.
13.തുടര്‍ന്ന് ഡ്രാഫ്റ്റ് എന്ന ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
അവിടെ പുതിയ ഒരു ഡ്രാഫ്റ്റ് വന്നിട്ടുണ്ടാകും.അതില്‍ പുനക്രമീകരിച്ച ഉത്തരവ് തയ്യാറാക്കി സൂപ്രണ്ട് വഴി ഓഫീസര്‍ക്ക് അയക്കുക. ഓഫീസര്‍ അംഗീകരിക്കുക.




No comments:

Post a Comment