Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Saturday, August 28, 2021

Bond and Label in Samanwaya

 സമന്വയയിൽ പുതുതായി വരുന്ന രണ്ട് അപ്ഡേഷനുകളാണ് ബോണ്ടും ലേബലും. ഇത് എന്താണ് എന്ന് പരിചയപ്പെടാം.ആദ്യം ലേബൽ നോക്കാം

DGE Circular

ലേബൽ (Label)

എന്താണ് ലേബൽ എന്ന് നോക്കാം.സമന്വയയിൽ ഇതുവരെ ഉള്ള നിയമന അപേക്ഷകളും ഇനി വരുന്നവയും  വിഷയാടിസ്ഥാനത്തിൽ തരം തിരിക്കുന്നതിനുള്ള സംവിധാനമാണ് ലേബൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഉദാഹരണമായി സർക്കാർ ഉത്തരവ് 04/21 പ്രകാരം അംഗീകരിച്ച നിയമനങ്ങൾ ഏതൊക്കെയാണ് എന്ന് ഭാവിയിൽ കണ്ടെത്തുന്നതിനായി ഇത്തരത്തിലുള്ള എല്ലാ ഫയലുകളിലും 04/21 എന്ന ലേബൽ ചേർക്കുന്നതോടെ ഇത്തരത്തിലുള്ള എല്ലാ ഫയലുകളും കാണാൻ സാധിക്കും.ഒരു ഫയലിൽ തന്നെ ഒന്നിലധികം ലേബലുകൾ ചേർക്കാൻ കഴിയും. മാത്രമല്ല, ഡി.ഡി.ഇ,ഡി.ജി.ഇ ഓഫീസുകളിലും ഇത്തരത്തിലുള്ള കൺസോളിഡേഷൻ ലഭിക്കുന്നതാണ്.ഇനി ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. ലേബലുകൾ ക്രിയേറ്റ് ചെയ്യുന്നത് അഡ്മിനാണ്. അത് ഫയലുകളിൽ ചേർക്കുക എന്നതാണ് ഓഫീസുകളിൽ ചെയ്യാനുള്ളത്

ഹോം പേജിൽ ലേബൽ എന്നും ബോണ്ട് എന്നും 2 ലിങ്ക് വന്നതായി കാണാം.

ഇതിൽ ലേബലിൽ ക്ലിക്ക് ചെയ്യുക.


ഇങ്ങനെയൊരു വിൻഡോ ആണ് കാണുക. ഈ വിൻഡോയിൽ 2 ഭാഗങ്ങളുണ്ട്. ഇടതുഭാഗത്ത്  ഒരു പ്രത്യേക ലേബൽ വെച്ച് ഫിൽട്ടർ ചെയ്ത് എടുക്കുന്ന ഭാഗമാണ്. നമുക്ക് നോക്കാം.





 4/21 ന്റെ അടിസ്ഥാനത്തിൽ (ആ ലേബൽ ചേർത്ത ഫയലുകളാണ് കാണുന്നത്) ഇവിടെ നമുക്ക് ചേർത്ത ലേബൽ കളയാനും പുതിയത് ചേർക്കാനും കഴിയും. ചേർക്കാനായി + Label ക്ലിക്ക് ചെയ്യുക.കളയാനായി X ക്ലിക്ക് ചെയ്താൽ മതി.

പുതിയ ലേബൽ ആഡ് ചെയ്യാനാകും.

X ക്ലിക്ക് ചെയ്യുമ്പോൾ കൺഫർമേഷൻ മെസേജ് വരും.










ഇനി വലതുഭാഗത്തെക്ക് നോക്കാം.

ഇവിടെ നമുക്ക് ഏത് ഫയലിലേക്കും ലേബൽ Add ചെയ്യാവുന്നതാണ്.

ഇവിടെ ഏത് തരം (AA/Appeal/Audit) ഫയലാണെന്നും വർഷവും നിലവിൽ എല്ലാം 2019-20 സെലക്റ്റ് ചെയ്ത് Get ക്ലിക്ക് ചെയ്യുമ്പോൾ എല്ലാ ഫയലും കാണിക്കും. തുടർന്ന് Add ക്ലിക്ക് ചെയ്ത് ലേബൽ Add ചെയ്യുക.


ഇവിടെ നമുക്ക് ഒരു ലേബൽ നൽകി ആ ലേബലിൽ വരാത്തത് മാത്രം സെലക്റ്റ് ചെയ്ത് ലേബൽ നൽകിയാൽ  മതി.

4/21 ലേബൽ ആഡ് ചെയ്യാത്ത ഫയലുകളാണ് ഇവിടെ വരുന്നത്. ഇപ്രകാരം ആഡ് ചെയ്ത ലേബൽ വെച്ച് റിപ്പോർട്ട് എടുക്കുന്നതിന് സാധിക്കുന്നതാണ്.

ബോണ്ട്(Bond)

എന്താണ് ബോണ്ട് എന്ന് എല്ലാവർക്കുമറിയാമല്ലോ. 10/10,57/2019,04/21 ഉത്തരവുകളിൽ നിലവിലുണ്ടായിരുന്ന ചില നിബന്ധനകൾക്ക് ഇളവ് നൽകി നിയമിക്കപ്പെട്ടവരുടെ നിയമനം അംഗീകരിക്കാൻ ഉത്തരവാകുകയും ആയതിലേക്കായി മാനേജർ ഒരു സത്യപ്രസ്താവന സമർപ്പിക്കുയുണ്ടായിട്ടുണ്ട്. ഈ ബോണ്ട് വിവരങ്ങൾ ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കാൻ നി‍ർദ്ദേശം ഉണ്ടായിരുന്നുവല്ലോ. ഈ ബോണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് ഉള്ള സംവിധാനം ആണ് സമന്വയയിൽ വന്നിട്ടുള്ളത്.

ഇനി എങ്ങനെയാണ് ഇത് എന്ന് നോക്കാം.

ബോണ്ട് എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ഇങ്ങനെയാണ് വരിക

അതാത് ഓഫീസിൽ മാനേജർമാർ സമർപ്പിച്ച ബോണ്ട് ആണ് ഇവിടെ അപ്ഡേറ്റ് ചെയ്യേണ്ടത്.

ഇതിനായി നമുക്ക് +New Bond ഉപയോഗിക്കാം

ബോണ്ട് ക്രിയേറ്റ് ചെയ്യുന്നതിനായി +New Bond ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന വിൻഡോ ആണ് വരിക.

ഇവിടെ ആദ്യം മാനേജ്മെന്റ് സെലക്റ്റ് ചെയ്യണം. പിന്നെ ബോണ്ട് സമർപ്പിച്ച മാനേജരെ സെലക്റ്റ് ചെയ്യണം.തുടർന്ന് എത്ര പോസ്റ്റാണ് Deploymentന് Earmark (മാറ്റിവെക്കാൻ സമ്മതിച്ചത്) എന്ന് രേഖപ്പെടുത്തണം.ആയത് ഏത് ഉത്തരവ് /സർക്കുലർ പ്രകാരമാണ് എന്ന് സെലക്റ്റ് ചെയ്യണം. മറ്റ് അനുബന്ധ ഉത്തരവുകൾ ഉണ്ടെങ്കിൽ അതും ടൈപ്പ് ചെയ്ത് ചേർക്കാം.തുടർന്ന് റിമാർക്സ് ഉണ്ടെങ്കിൽ ചേർത്ത് ബോണ്ട് പേപ്പർ അറ്റാച്ച് ചെയ്യാം. ഇതിലെ ബോണ്ട് പേപ്പറും റിമാർക്സും മറ്റ് അനുബന്ധ ഉത്തരവുകളും മാൻഡേറ്ററി അല്ല.

ഇങ്ങനെ ഒന്നിലധികം ഉത്തരവുകൾ പ്രകാരം ബോണ്ട് വെച്ചിട്ടുണ്ടെങ്കിൽ ഒന്നിലധികം തവണ ക്രിയേറ്റ് ചെയ്യാവുന്നതാണ്.




ഇങ്ങനെ ക്രിയേറ്റ് ചെയ്താൽ ആ വിവരമാണ് ഇവിടെ കാണുക.ഇതിൽ ഇയർമാർക്ക് (മാറ്റിവെക്കാമെന്ന് സമ്മതിച്ചത്) ആണ് ആദ്യ കോളം

രണ്ടാമതായി ഈ ബോണ്ട് പ്രകാരം എത്ര നിയമനങ്ങൾ നൽകി എന്നതാണ്. ഇനി ഇത് എങ്ങനെ ആഡ് ചെയ്യാമെന്ന് നോക്കാം.

ഇതിനായി ആ കോളത്തിലെ എണ്ണത്തിൽ ക്ലിക്ക് ചെയ്യുക(ഇവിടെ 0)

സ്കൂൾ സെലക്റ്റ് ചെയ്താൽ ആ സ്കൂളിലെ എല്ലാ നിയമനങ്ങളും കാണാം. നിയമനം സെലക്റ്റ് ചെയ്ത് സേവ് ചെയ്യുക.

ഇങ്ങനെ സേവ് ചെയ്താൽ ആ നിയമനം സംബന്ധിച്ച ഉത്തരവ് പ്രധാന വിവരങ്ങൾ കാണാം.ഇതേ മാനേജർ മറ്റൊരു ഓഫീസിൽ സമർപ്പിച്ച ബോണ്ടു വിവരങ്ങളും കാണാവുന്നതാണ്. 

ഇനി ഇവിടെ തന്നെ മുമ്പുള്ള 10/10 പോലുള്ള ബോണ്ടുവെച്ച് നേടിയ നിയമനങ്ങൾ ചേർക്കുമ്പോൾ ആ നിയമനങ്ങൾ സമന്വയയിൽ ഉണ്ടായിരിക്കില്ല. ഇത്തരം നിയമനങ്ങൾ മാനുവലായി ചേർക്കാവുന്നതാണ്. ഇതിനായി

Click here to add a manual appointment.

എന്നതിൽ ക്ലിക്ക് ചെയ്യുക


അപ്പോൾ സമന്വയയിൽ ഇല്ലാത്ത നിയമനങ്ങൾ ചേർക്കുന്നതിനുള്ള ബോക്സ് വരും. അവിടെ വിവരങ്ങൾ ചേർത്ത് സേവ് ചെയ്യുക

സമന്വയയിൽ ഉള്ളവ ചേർക്കുന്നത് താഴെ കാണുന്നതു പോലെയാണ്


അടുത്ത കോളം Deployed  പോസ്റ്റ് ആണ്. അതായത് മാനേജർ വിട്ടുകൊടുത്ത പോസ്റ്റിൽ Deployment നടന്നുട്ടുണ്ടെങ്കിൽ ആ വിവരം അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി ആ നമ്പറിൽ ക്ലിക്ക് ചെയ്യുക. ഇനി അദ്ധ്യാപക ബാങ്ക് അപ്ഡേറ്റ് നടക്കുമ്പോൾ ഡി.ഡി.ഇ Deployment നടത്തുമ്പോൾ തന്നെ ഈ വിവരം അപ്ഡേറ്റ് ആകുന്നതാണ്.

ഇവിടെ Deployed Post എന്നും Deploy A Post എന്നും രണ്ടു ഭാഗമുണ്ട്.ആദ്യ ഭാഗത്ത് ഡിപ്ലോയ് ചെയ്തവരുടെ വിവരങ്ങളാണ്. എന്നാൽ അടുത്ത ഭാഗത്ത് ഒരു ഡിപ്ലോയ്മെന്റ് ആഡ് ചെയ്യാനാണ്. ഇവിടെ ആരെയും ഡിപ്ലോയ് ചെയ്യാത്തതിനാൽ നമുക്ക് ഡിപ്ലോയ് ചെയ്യാം.

ഇതിനായി Deploy A Postചെയ്യാം.

ഇതിനായി ഡിപ്ലോയ് ചെയ്യപ്പെട്ട ( ഈ വിദ്യാലയത്തിലേക്ക് ) അദ്ധ്യാപകന്റെ PEN രേഖപ്പെടുത്തുക

അദ്ധ്യാപക ബാങ്കിലെ അദ്ധ്യാപകനാണെങ്കിൽ വിവരങ്ങൾ കാണാം. കാണുന്നില്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുക.ഇങ്ങനെ അപ്ഡേറ്റ് ചെയ്യപ്പെട്ടാൽ ഡിപ്ലോയ്ഡ് പോസ്റ്റിൽ ഈ വിവരം കാണാം.

ഇനി ഇങ്ങനെ ഡിപ്ലോയ് ചെയ്യപ്പെട്ട അദ്ധ്യാപകൻ Parent സ്കൂളിൽ ഒഴിവ് വന്ന് തിരിച്ച് പോയാൽ അദ്ദേഹത്തിന്റെ സ്റ്റാറ്റസ് അവിടെ മാറ്റണം. ഇതിനായി വ‍ർക്കിങ്ങ് എന്നതിൽ ക്ലിക്ക് ചെയ്യുക

അവിടെ Recalledഎന്നാക്കിയാൽ റിലീവ് ചെയ്ത തീയ്യതി അപ്ഡേറ്റ് ചെയ്യണം. സേവ് ചെയ്യുക.

ഇപ്പോൾ ആ അദ്ധ്യാപകൻ ഡിപ്ലോയ്ഡ് പോസ്റ്റിൽ നിന്നും മാറി റീകാൾഡ് പോസ്റ്റിലേക്ക് വരികയും ഡിപ്ലോയ്ഡ് പോസ്റ്റ് 0 ആകുകയും ചെയ്യും.



ഇനി ഓഫീസ് ലോഗിനിൽ എ.എ. ഫയലുകളിൽ ആർക്കൈവ്സിലുള്ള ഫയലുകളിലും ലേബൽ ചേർക്കാവുന്നതാണ്.

ലൈവ് ഫയലായാലും Archives ഫയലിന്റെ തുടക്കത്തിൽ ലേബൽ,ബോണ്ട് വിവരങ്ങൾ കാണാം


ഇവിടെ നിന്നു കൊണ്ടുതന്നെ ലേബൽ ആഡ് ചെയ്യാവുന്നതാണ്.


ഇതുപോലെത്തന്നെ ബോണ്ടു വെച്ച മാനേജരുടെ ഫയലുകളിൽ ആ വിവരവും കാണാം



ഇതു പോലെ ത്തന്നെ മാനേജരുടെ ലോഗിനിലും ബോണ്ട് വിവരങ്ങൾ കാണാവുന്നതാണ്.



DGE/DDEതലത്തിൽ ലേബൽ കണക്ക് ഇങ്ങനെ കാണാം.

ഓരോ നമ്പറിൽ ക്ലിക്ക് ചെയ്താൽ ആ ഫയലുകളും കാണാം

ഇതുപോലെത്തന്നെ ബോണ്ട് വിവരങ്ങളും കാണാംഓരോ തരം ബോണ്ടും ഫിൽട്ടർ ചെയ്തെടുക്കാവുന്നതാണ്

ബോണ്ട് വിവരങ്ങളും കാണാം


No comments:

Post a Comment