സമന്വയയിൽ ഡിജിറ്റൽ സിഗ്നേച്ചർ പുതുക്കുന്നത് എങ്ങനെ എന്ന് ചുരുക്കി പറയാം. ഇപ്പോൾ സമന്വയയിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചർ പുതുക്കിയാൽ(റിന്യൂവൽ) അത് സമന്വയയിൽ കൂടി റിന്യൂ ചെയ്യണം. സ്റ്റെപ്പുകൾ
1.ലോഗിൻ ചെയ്ത് പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക.
2.അവിടെ ഡിജിറ്റൽ സിഗ്നേച്ചർ എന്ന ടാബിൽ ക്ലിക്ക് ചെയ്യുക
3.ടോക്കൺ പാസ് വേഡ് നൽകേണ്ടിവരും.
4.ഇപ്പോൾ വരുന്ന വിൻഡോയിൽ ഇടത് ഭാഗത്ത് സമന്വയയിലെ പേരും വലതുഭാഗത്ത് ഡിജിറ്റൽ സിഗ്നേച്ചർ വിവരങ്ങളും കാണാം
5.പേരുകൾ രണ്ടും ഒരേ പോലെയാണോ എന്ന് നോക്കുക. കാപ്പിറ്റൽ ലെറ്റർ, സ്പേസ്, പേരും ഇനീഷ്യലിലും തമ്മിലുള്ള സ്പേസ്, ക്രമം എല്ലാം ഒരേ പോലെയായിരിക്കണം.
6.ഇങ്ങനെ അല്ലെങ്കിൽ പേരിനുതാഴെ എഡിറ്റ് നൽകി ഡിജിറ്റൽ സിഗ്നേച്ചറിലെപോലെ പേര് മാറ്റുക
7.പേരിന് മുകളിൽ ഇപ്പോൾ വന്നിട്ടുള്ള കൺഫേം നെയിം എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
8.ഇപ്പോൾ വലതു ഭാഗത്ത് ചേഞ്ച് ഡിജിറ്റൽ സിഗ്നേച്ചർ എന്ന ബട്ടൺ വന്നിട്ടുണ്ടാകും. അത് ക്ലിക്ക് ചെയ്യുക.
ഒ കെയായിട്ടുണ്ടാകും
No comments:
Post a Comment