Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, October 22, 2023

Govt Primary HM Promotion

സർക്കാർ എൽ.പി./യു.പി. സ്കൂളുകളിൽ നിലവിൽ താൽക്കാലികമായി സ്ഥാനക്കയറ്റം ലഭിച്ച എല്ലാ പ്രധാനാദ്ധ്യാപകർക്കും ശമ്പള സ്കെയിൽ അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണല്ലോ.സർക്കാർ ഉത്തരവ് നം 6414/2023/പൊ.വി.വ.തീ.19/10/2023 പ്രകാരമാണ് ഇത്തരത്തിൽ ഉത്തരവായിട്ടുള്ളത്. ഇതു സംബന്ധിച്ച് ശമ്പളം നിർണ്ണയിക്കുന്നതിനും കുടിശ്ശിക അനുവദിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പുറത്തെഴുത്ത് കത്ത് നം.എം2/1570/2020 തീ.20/10/2023 പ്രകാരം ശമ്പളം നിർണ്ണയിക്കുന്നതിനും കുടിശ്ശിക അനുവദിക്കുന്നതിനും അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരു പ്രധാനാദ്ധ്യാപകന് ശമ്പള നിർണ്ണയം നടത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.കെ.എസ്.എസ്.ആർ പാർട്ട് 2 ചട്ടം 31(എഫ്) പ്രകാരമാണ് ശമ്പളം നർണ്ണയിക്കേണ്ടത്. എന്താണ് ഈ ചട്ടമെന്ന് നോക്കാം.

There shall be paid to a person promoted under sub- rule (a) or (b) either the minimum of the higher time scale of pay, or the pay admissible to him in the higher
time scale based on the pay in the lower time scale applicable to him under the rules regulating the fixation of pay from time to time, whichever is higher. He shall be paid increments in the time scale at the time intervals, as fixed by Government from time to time.

ചട്ടം 31 എന്നത് താൽക്കാലിക സ്ഥാനക്കയറ്റത്തെ കുറിച്ച ചട്ടമാണ്.

സബ് റൂൾ (എ) അല്ലെങ്കിൽ (ബി) പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഒരു വ്യക്തിക്ക് ഒന്നുകിൽ ഉയർന്ന സമയ ബന്ധി സ്കെയിലിന്റെ ഏറ്റവും കുറഞ്ഞ വേതനമോ അല്ലെങ്കിൽ, കാലാകാലങ്ങളിൽ വേതനം നിർണ്ണയിക്കുന്ന നിയമങ്ങൾ പ്രകാരം അയാൾക്ക് ബാധകമായ കുറഞ്ഞ സമയ സ്കെയിലിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള സമയ ബന്ധിത സ്കെയിൽ, ഏതാണ് ഉയർന്നത് ,ആ ഉയർന്ന നിരക്കിൽ അയാൾക്ക് അനുവദനീയമായ വേതനമോ നൽകും. ഗവൺമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഇടവേളകളിൽ സമയ ബന്ധിത സ്കെയിലിൽ അയാൾക്ക് ഇൻക്രിമെന്റുകൾ നൽകും.

അതായത് ഇവിടെ കെ.എസ്.ആർ ചട്ടം 28 എ പ്രകാരം ശമ്പള നിർണ്ണയം അനുവദിക്കാം എന്നർത്ഥം

ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

Tuesday, October 17, 2023

Samanwaya-Note-Updated

 സമന്വയയിൽ നോട്ട് സംബന്ധിച്ച് 2 അപ്ഡേഷൻ വന്നിട്ടുണ്ട്.

1.എല്ലാ നോട്ടിലും ടേബിൾ ഉൾപ്പെടെ ചേർത്ത് ബോൾഡ്, കളറിങ്ങ് തുടങ്ങി മാറ്റം വരുത്താൻ കഴിയുന്നതാണ്.


2.Staff fixation fileന്റെ നോട്ട് ആകെ ഡൗൺലോഡ് ചെയ്യാൻ കഴിയും.നോട്ടിന്റെ ഏറ്റവും താഴെയായി Download ബട്ടൻ കാണാം.



Friday, October 13, 2023

How to check a PPA Passed by Canara Bank

 കാനറാ ബാങ്കിൽ പി.പി.എ നൽകിക്കഴിഞ്ഞാൽ ഈ തുക പാസായോ എന്നറിയുന്നതിന് ബോങ്കിൽ പോകേണ്ടതില്ല.സി.എസ്.എസ്. പോർട്ടലിൽ തന്നെ റിപ്പോർട്ട്സ് എന്ന ഭാഗത്ത് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.ഇത് ചെക്കറുടെയും മേക്കറുടെയും ലോഗിനുകളിൽ ലഭ്യമാണ്.

1.ലോഗിൻ ചെയ്യുക

2.Reports എന്ന മെനു എടുക്കുക

Account Statement-Statementഎന്ന രീതിയിൽ എടുക്കുക

3.Select Account എന്നിൽ ക്ലിക്ക് ചെയ്യുക



4.അപ്പോൾ വരുന്ന ബോക്സിൽ ഒരു എക്കൗണ്ട് നമ്പർ കാണാം. അതിൽ ക്ലിക്ക് ചെയ്യുക

5.Proceed ക്ലിക്ക് ചെയ്യുക


6.തീയ്യതി സാധാരണയായി ഇന്നത്തെ തീയ്യതിയും 1 മാസം മുമ്പത്തെ തീയ്യതിയാമാണ് കാണുക.നിലവിൽ നൽകിയ പി.പി.എ പാസായത് കാണുവാൻ തീയ്യതി മാറ്റേണ്ടതില്ല.

7.Search നൽകുക

8.പി.പി.എ പാസായിട്ടുണ്ടെങ്കിൽ ഡെബിറ്റും ക്രെഡിറ്റുമായി ഈ തുക വന്നിട്ടുണ്ടാകും


സാധാരണയായി പി.പി.എ ബാങ്കിൽ നൽകി 48 മണിക്കൂറിനുള്ളിലേ പാസാകൂ.3 ദിവസം കഴിഞ്ഞിട്ടും പാസായി കാണുന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക

Previous Help Files

1.Help for Schools

2.Updating firefox in Ubuntu 18.04 

3.PPA Generation 

 



Tuesday, October 10, 2023

MDM SITE -UPDATION-New Reports

 എം.ഡി.എം. സൈറ്റിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കായി 2 പുതിയ റിപ്പോർട്ടുകൾ കൂടി ഇപ്പോൾ ലഭ്യമാണ്.

1.Strength Details

Reports എന്ന സെക്ഷിൽ Custom Reports എന്ന ടാബ് എടുക്കുക



ഓരോ ക്ലാസിലുമുള്ള ഫീഡിങ്ങ് സ്ട്രെങ്ത്, റോൾ സ്ട്രെങ്ത് എന്നിവയും അതുപോലെ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളിൽ വേണ്ടത് ഏതെല്ലാം എന്ന് സെലക്റ്റ് ചെയ്തും റിപ്പോർട്ടുകൾ എക്സൽ രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

2.QPR Reports

ഇത് കിട്ടുന്നതിനായി Reports -Misc Reports എന്ന തരത്തിലെടുക്കുക


ഇതിൽ ഏറ്റവും താഴെയായി  QT1, QT1A എന്നിങ്ങനെ കാണാം

ഇതിൽ ഏതെങ്കിലും ഒന്നെടുത്താൽ എ.ഇ.ഒ.അവിടെ വന്നിട്ടുണ്ടാകും. Quarter സെലക്റ്റ് ചെയ്ത് View നൽകിയാൽ റിപ്പോർട്ട് കാണാം.