Flash News

ഇൻസൈറ്റ് ബ്ലോഗിലേക്ക് സ്വാഗതം.

Sunday, June 30, 2019

Samanwaya Latest Updations

സമന്വയയിൽ പുതിയ അപ്ഡേഷനുകൾ

1.സമന്വയയിൽ ഇനി മുതൽ സമ്പൂർണ്ണയിൽ നിന്നും അതാത് സമയത്തെ ലൈവ് സിംക്രണൈസിങ്ങ് ഉണ്ടായിരിക്കുന്നതല്ല.ഇതുവരെയുള്ള സമ്പൂർണ്ണഡാറ്റ (കുട്ടികളുടെയും അദ്ധ്യാപകരുടെയും ) സമന്വയയിലേക്ക് കൊണ്ടുവന്നുിട്ടുണ്ട്.ഇനിമുതൽ സമ്പൂർണ്ണയിൽ നടത്തുന്ന അപ്ഡേഷൻ സമന്വയയിൽ വരുന്നതല്ല.മാറ്റങ്ങൾ സമന്വയയിൽതന്നെ വരുത്തി സേവ് ചെയ്യുക.

2.യു..ഡി./..ഡി എണ്ണത്തിൽ വത്യാസമുള്ള പക്ഷം പ്രധാനാദ്ധ്യാപകന് തന്നെ ഈ ഡാറ്റ (തസ്തിക നിർണ്ണയ അപേക്ഷയുടെ അവസാന ടാബിൽ (Strength Details) എഡിറ്റ് ചെയ്യാവുന്നതാണ്.എന്നാൽ ഓഫീസിൽ അപേക്ഷ ലഭിക്കുമ്പോൾ സമ്പൂർണ്ണ വിവരങ്ങൾ വെച്ച് ഈ പേജിലെ വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.

3.സമന്വയ സൈറ്റ് ,പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സൈറ്റിലും കൈറ്റ് സൈറ്റിലും ലഭ്യമാണ്.

4.സ്റ്റാഫ് ലിസ്റ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തസ്തികനിർണ്ണയ അപേക്ഷ സമർപ്പിക്കുന്ന തീയ്യതിയിലെ സ്റ്റാഫ് വിവരങ്ങളാണ്.സ്റ്റാഫ് ലിസ്റ്റ് എന്നതുകൊണ്ട് അദ്ധ്യാപകന്റെ സീനിയോറിറ്റി അറിയാൻ മാത്രമാണ്.മറ്റ് വകുപ്പുകളിലെ സേവന വിവരങ്ങൾ ചേർക്കേണ്ടതില്ല.അതു പോലെത്തന്നെ ഗ്രേഡ് തിരിച്ച് സേവനവിവരങ്ങൾ ചേർക്കേണ്ടതില്ല.

5.റിട്ടയർ/രാജി/മരണം/പിരിച്ചുവിട്ട ജീവനക്കാരെയാണ് സ്റ്റാഫ് ലിസ്റ്റിൽനിന്ന് ഒഴിവാക്കേണ്ടത്.ദീർഘകാല ശൂന്യവേതനാവധിയിൽ പ്രവേശിച്ച ജീവനക്കാരെ ഒഴിവാക്കേണ്ടതില്ല.

6.മാനേജർമാരുടെ യൂസർ ഐ.ഡി.ഉടനെ നൽകണം.ഈ വിഷയത്തിലുള്ള പ്രശ്നങ്ങൾ ഉടനെ പരിഹരിക്കേണ്ടതാണ്.

7.മാനേജർമാർ ഓഫീസ് മാറി സമർപ്പിച്ച അപേക്ഷകൾ ഓഫീസർക്ക് ഇൻവാലിഡ് ആക്കി മാറ്റാൻ കഴിയും.(ഓപ്ഷൻ വരും).ഇങ്ങനെ തെറ്റായി സമർപ്പിച്ച മാനേജർമാരുമായി ബന്ധപ്പെട്ട് പുതിയ അപേക്ഷ ശരിയായ ഓഫീസിലേക്ക് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിക്കേണ്ടതാണ്.

8.സ്കൂൾ മാപ്പിങ്ങ് മൂലം തെറ്റായി വന്ന അപേക്ഷകളുടെ വിവരം ജില്ലാ നോഡൽ ഓഫീസർമാരെ അറിയിക്കേണ്ടതാണ്.അപേക്ഷാ ഐഡി,പേര്,സ്കൂൾ,ഏത് ഓഫീസിലേക്കാണ് ശരിയായി സമർപ്പിക്കേണ്ടത് എന്നീ വിവരങ്ങൾ ആണ് അറീയിക്കേണ്ടത്.

9.ഡൂപ്ലിക്കേറ്റ് അപേക്ഷകൾ അത് ആവർത്തിച്ചതാണെന്ന് ഉറപ്പാക്കി ഓഫീസർക്ക് ഇൻവാലിഡ് ആക്കി മാറ്റാൻ കഴിയും.(ഓപ്ഷൻ വരും).

10.സ്റ്റാഫ് എഡിറ്റിങ്ങിൽ ഇപ്പോൾ അപ്രൂവ്ഡ് ആണോ അല്ലയോ എന്നതിനുപുറമേ പ്രമോഷൻ പെൻഡിങ്ങ് ആയ (നിയമനാംഗീകാരമുള്ളതും എന്നാൽ പ്രമോഷൻ മാത്രം പെൻഡിങ്ങ് ആയതുമായ)വിവരങ്ങൾ കൂടി ചേർക്കാൻ സൌകര്യമുണ്ടായിരിക്കും.(ഓപ്ഷൻ വരും)എന്താണ് സമന്വയയിലെ സീനിയോറിറ്റി നമ്പർ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട് .കാറ്റഗറി വൈസ് സീനിയോറിറ്റി നമ്പർ എന്നാണ് ആ ഫീൽഡിന് പേര്. നാം സാധാരണ ആയി സ്റ്റാഫ് ലിസ്റ്റ് തയ്യാറാക്കുമ്പോൾ പ്രധാനാധ്യാപകന് ക്രമ നമ്പർ ഒന്ന് എന്ന് കൊടുക്കുന്നു. അടുത്തത് യു.പി.സ്കൂളാണെങ്കിൽ സീനിയർ യു.പി.എസ്.ടിയുടെ പേരെഴുതുന്നു. ഇത്‌പോലെ സമന്വയയിൽ ഈ അദ്ധ്യാപികയുടെ കാറ്റഗറി വൈസ് സീനിയോറിട്ടി നമ്പർ 1 ആണ് കാരണം യു പി എസ്.ടി.യിൽ ആ അദ്ധ്യാപികയാണ് സീനിയർ . അടുത്ത സീനിയർ ന് റാങ്ക് 2. ഇതേ പ്രകാരം ഹൈസ്കൂൾ ആണെങ്കിൽ എച്ച്.എസ്.. ഫിസിക്കൽ സയൻസിൽ ഏറ്റവും സീനിയറിന് റാങ്ക് 1 . അങ്ങനെ അടുത്തയാൾക്ക് 2. ഫിസിക്കൽ സയൻസ് കഴിഞ്ഞാൽ അടുത്ത കാറ്റഗറി . നാച്ചുറൽ സയൻസ് .അതിൽ ഏറ്റവും സീനിയറിന് റാങ്ക് 1. അടുത്തയാൾക്ക് 2.
ഇനി ഇതെല്ലാം ഓഫീസിൽ എഡിറ്റബിൾ ആണ്. മാത്രമല്ല, എന്തിനാണ് സീനിയോറിട്ടി ലിസ്റ്റ് . തസ്തിക നഷ്ടപ്പെടുന്നതു പോലെയുള്ള സമയങ്ങളിൽ ആരെ ബാധിക്കും എന്നറിയാനാണ്. സർക്കാർ സ്കൂൾ അദ്ധ്യാപകന്റെ ക്ലാർക്കായുള്ള മുൻ സേവന വിവരങ്ങൾ ആവശ്യമില്ല. അതേ പോലെ ഇടക്കിടക്ക് എടുത്ത LWA , ഗ്രേഡുകൾ ഒന്നും വേർതിരിച്ച് വെവ്വേറെ കാണിക്കേണ്ടതില്ല. സീനിയോറിട്ടി അറിയാനുള്ള അടിസ്ഥാന വിവരം അതു മാത്രമേ വേണ്ടൂ

11. സ്റ്റാഫ് ലിസ്റ്റിൽ എല്ലാ വിവരങ്ങളും അതാത് ഓഫീസിൽ എഡിറ്റ് ചെയ്യാവുന്നതാണ്.പ്രധാനാദ്ധ്യാപകൻ തെറ്റായി നൽകിയിട്ടുണ്ടെങ്കിലും പിന്നീട് അറിയിച്ചാൽ ഓഫീസിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

12.ഓഫീസുകളിലേക്ക് സ്ഥലംമാറിപ്പോയ കേസുകളിൽ ഈ വിവരം ചേർക്കുന്നതിന് സൌകര്യമുണ്ടായിരിക്കും.

13.അടച്ചുപൂട്ടിയ സ്കൂളുകളിൽനിന്ന് വന്ന കേസുകളിലും ഈ വിവരം ചേർക്കുന്നതിന് സൌകര്യമുണ്ടായിരിക്കും.

14.നിയമന അപേക്ഷയിലെ State Permanent എന്ന ഓപ്ഷൻ ഉണ്ടായിരിക്കുന്നതല്ല.Probationary ആകും.ഇതുവരെ State Permanent നൽകിയത് Probationary ആകും.

15. സമന്വയ സൈറ്റിൽ ഓഫീസ് ലോഗിൻ ചെയ്യുന്നതിൽ കുഴപ്പമില്ല.

16.സമന്വയ സൈറ്റ് ക്ലൌഡ് സർവ്വറിലേക്ക് മാറ്റിയിരിക്കയാണ്.

17.05-07-2019 വരെ തസ്തിക നിർണ്ണയ അപേക്ഷ സമർപ്പിക്കാം.ലഭിക്കുന്ന മുറക്ക് നടപടിയെടുക്കാം.

18.നിയമനാംഗീകാരം മാനേജർമാരോട് സമര്ർപ്പിച്ചുകൊള്ളാൻ പറയുക.സമയം വൈകിയതുമൂലം (സൈറ്റിന്റെ പ്രവർത്തനം 3 ദിവസം ലഭിക്കാത്തതിനാൽ) പ്രശ്നമുണ്ടാകില്ല. സൈറ്റിന്റെ പ്രവർത്തനം 3 ദിവസം ലഭിക്കാത്തതിനാൽ മാത്രം വൈകിയ അപേക്ഷകുളുടെ കാര്യത്തിൽ പൊതു നിർദ്ദേശം വരും.

Thursday, June 27, 2019

സമന്വയ തസ്തിക നിർണയം

സമന്വയ തസ്തിക നിർണയവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ സ്റ്റാഫ് ലിസ്റ്റുമായി ബന്ധപ്പെട്ടാണ് .

1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ഉത്തരം.
എന്താണ് സ്റ്റാഫ് ലിസ്റ്റ്. എന്തിനാണ് സ്റ്റാഫ് ലിസ്റ്റ്
തസ്തിക നിർണയം നടത്തി തസ്തികകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടായാൽ ആരെയൊക്കെ ബാധിക്കും എന്ന് പരിശോധിക്കുന്നതിനാണ് സ്റ്റാഫ് ലിസ്റ്റ് ആവശ്യപ്പെട്ടിട്ടുള്ളത്. അഥവാ തസ്തിക നഷ്ടപ്പെട്ടാൽ ഇപ്പോൾ എൻറർ ചെയ്ത വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അദ്ധ്യാപകരുടെ മാറ്റം (deployment, retrenchment, pooling etc) ചെയ്യില്ല. അതിന് മറ്റ് രേഖകൾ പരിശോധിക്കപ്പെടും.
തസ്തിക നിർണയ പ്രൊപോസൽ മുമ്പ് മാന്വൽ ആയി നല്‍കുമ്പോള്‍ നൽകിയ അതേ സ്റ്റാഫ് ലിസ്റ്റിന്റെ പ്രാധാന്യമേ ഇവിടെയും ഉള്ളൂ.
നേരത്തെ പറഞ്ഞ പോലെ തസ്തിക നിർണയത്തിൽ എന്തെങ്കിലും വത്യാസം വന്നാൽ ആരെയൊക്കെ ബാധിക്കും എന്നത് പെട്ടെന്ന് നോക്കാനാണ് വിവരങ്ങൾ ഉപയോഗിക്കുക. സീനിയോറിട്ടി നമ്പർ നൽകണം എന്ന് ഉദ്ദേശിച്ചത് ഓരോ അദ്ധ്യാപകനും അതാത് തസ്തികയിലെ സ്റ്റാഫ് ലിസ്റ്റ് ക്രമം അതേ ക്രമത്തിൽ ഇവിടെയും ലഭിക്കാനാണ്.അതായത് സിസ്റ്റം ഉപയോഗിച്ച് എൻറർ ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ സീനിയോറിട്ടി കണക്കാക്കുന്നില്ല.
എയ്ഡഡ് സ്കൂളാണെങ്കിൽ ആ സ്കൂളിൽ ഇപ്പോഴത്തെ തസ്തികയിൽ ആദ്യം ജോലിയിൽ കയറിയ തീയ്യതിയാണ് സീനിയോരിട്ടിക്ക് കണക്കാക്കുന്നത്. ഇപ്പോൾ റെഗുലർ ആയിരിക്കാം. അന്ന് ഒരു ലീവ് വേക്കൻസിയിൽ ജോലി ചെയ്തിരിക്കാം. അതിനാൽ ഇപ്പോൾ ജോലിയിൽ (റഗുലർ ആയുള്ളള ) പ്രവേശിച്ച തീയ്യതി Present service details ൽ നൽകിയാൽ മുൻ ലീവ് വേക്കൻസി സർവീസ് വിവരങ്ങൾ Previous service ൽ നൽകണം. സർക്കാർ സ്കൂളിലാണെങ്കിൽ ഈ ജില്ലയിൽ ഇപ്പോഴത്തെ പോസ്റ്റിൽ വന്ന തീയ്യതി മതി. ഇവിടെ ഒരു അദ്ധ്യാപകൻ പണ്ട് മറ്റൊരു ഡിപാർട്ട്മെൻ്റിൽ ക്ലർക്ക് ആയി ജോലി ചെയ്തിട്ടുണ്ട് എങ്കിൽ ആ വിവരം നമുക്കാവശ്യമില്ല. നമുക്ക് ഇത് തസ്തിക നിർണയത്തിന് വേണ്ടി മാത്രമാണ്. ഇവിടെ സീനിയോറിട്ടിയെ ബാധിക്കാത്ത അധിക വിവരങ്ങൾ ആവശ്യമില്ല. അതു കൊണ്ടു  Daily wages service ഉം Service ന് ഇടക്കെടുത്ത ലീവും ഒന്നും ചേർക്കേണ്ടതില്ല.
മറ്റൊരു പ്രധാന കാര്യം SPARK ൽ യു.പി.എസ്.എ എന്ന് പറഞ്ഞാൽ തന്നെ ഒരു അമ്പത് എണ്ണമുണ്ട്(Higher grade, Senior Grade,Sel.Grade,Pre revised,Old scale തുടങ്ങി.) എന്നാൽ തസ്തിക നിർണയത്തിന് UPSA എല്ലാം ഒന്നാണ്. അതിനാലാണ് Spark/Sampoorna Designation ഇവിടെ എടുക്കാത്തത്.
ഇനി മറ്റ് ചോദ്യങ്ങൾ
എന്താണ് 999
സീനിയോറിട്ടി അസൈൻ ചെയ്യുക. ആദ്യ ആൾക്ക് 1 എന്ന് കൊടുത്തു സേവ് ചെയ്യുക.
അടുത്ത ആൾക്ക് 2 കൊടുക്കുക. ഇപ്പോൾ ആർക്കും സീനിയോറിട്ടി നൽകാത്തതിനാൽ NA/NIL ന് പകരം 999 ഉപയോഗിച്ചു എന്നേ ഉള്ളൂ. ക്രമപ്രകാരം നമ്പർ കൊടുത്ത് സേവ് ചെയ്യാം.
കാറ്റഗറി വൈസ് സീനിയോറിറ്റി എന്നതി കൊണ്ടാണ് എന്താണ് ഉദ്ദേശിക്കുന്നത്
 നാം എങ്ങനെയാണോ സ്റ്റാഫ് ലിസ്റ്റ് തയ്യാറാക്കുന്നത്, അതേ ക്രമത്തിലാണ് ഇവിടെയും വേണ്ടത്.ഉദാഹരണത്തിന് എച്ച്.എം ന് 1 എന്ന് കൊടുക്കുക
അടുത്തത് എച്ച്.എസ്.എ(ഫിസിക്കല്‍ സയന്‍സ് )ആണ്.ഇതില്‍ സീനിയോറിട്ടി പ്രകാരം ആദ്യം വരുന്ന ആള്‍ക്ക് 1 എന്നും അടുത്ത ആള്‍ക്ക് 2 എന്നും തുടര്‍ന്നും ഇതേ ക്രമത്തില്‍ കൊടുക്കുക.
അടുത്ത തസ്തിക എച്ച്.എസ്.എ(കണക്ക്) വീണ്ടും ഇതിലെ ആദ്യ അദ്ധ്യാപകന് 1 എന്നും അടുത്ത ആള്‍ക്ക് 2 എന്നും എന്നിങ്ങനെ നല്‍കണം.
1. എല്ലാ ജീവനക്കാരുടെയും SB ലഭ്യമല്ല.
SB ഇല്ലാത്തവരുടെ Spark ൽ നൽകിയതോ മുൻ Staff list ൽ നൽകിയതോ ആയ വിവരങ്ങൾ നൽകുക. അതേ ആവശ്യമുള്ളൂ.
2. സീനിയോറിട്ടിയിൽ 999 എന്നാണ്.
നേരത്തെ പറഞ്ഞു.
3. മറ്റൊന്ന് ഇപ്പോൾ സെലക്ഷൻ ഗ്രേഡ് എച്ച്.എസ്.എ യുടെ പ്രീവിയസ് സർവ്വീസ് എന്നിടത്ത് ആദ്യം ഹയർഗ്രേഡ്, സീനിയർ ഗ്രേഡ് ഇങ്ങനെ വേണോ?
വേണ്ട. ഇവിടെ ഗ്രേഡിനൊന്നും പ്രസക്തിയില്ല. സർക്കാർ സ്കൂൾ അദ്ധ്യാപകൻ്റെ എയ്ഡഡ് സർവ്വീസും വേണ്ട.
4. അവധി ഒഴിവിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ വേണോ
വേണ്ട. മതിയായ എണ്ണം കുട്ടികളില്ലാത്ത സ്കൂളുകളിലെ സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാർ മാത്രം മതി.
5. സ്ഥിരം ഒഴിവിൽ ജോലി ചെയ്യുന്ന അംഗീകാരമില്ലാത്തവർ വേണോ
ഇങ്ങനെ പലതരം സംശയങ്ങൾ ഉണ്ട്.
ആവാം Unapproved എന്ന വിഭാഗമുണ്ട്.ഇത് സെലക്റ്റ് ചെയ്താൽ PEN ചോദിക്കില്ല.

Saturday, June 22, 2019

Samanwaya Appointment Correction and Re submission

സമന്വയയില്‍ നിയമനാംഗീകാരം തെറ്റ് തിരുത്തുന്നതിനും പുതിയ രേഖകള്‍ സമര്‍പ്പിക്കുന്നതിനും

1.നിയമനാംഗീകാര അപേക്ഷ മാനേജര്‍ സമര്‍പ്പിച്ചതില്‍ അപാകത അല്ലെങ്കില്‍ തെറ്റ് വന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം തിരുത്തുന്നതിന് മാനേജര്‍ക്ക് അവസരം നല്‍കാന്‍ ഓഫീസര്‍ക്ക് പുതിയ ഓപ്ഷന്‍ വന്നിട്ടുണ്ട്.ഇതിനായി ഓഫീസറുടെ(AEO/DEO)ലോഗിനില്‍ ഡാഷ് ബോര്‍ഡില്‍ നിയമനാര്‍ത്ഥിയുടെ വിവരത്തിനു നേരെ ഒരു സെറ്റിങ്സ് ബട്ടണ്‍ വരും.
സെറ്റിങ്സ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ഓഫ് ഓണ്‍ ഓപ്ഷന്‍ ഉണ്ട്.ഏത് ഭാഗമാണ് എഡിറ്റ് ചെയ്യേണ്ടത് എങ്കില്‍ ആ ഭാഗം ഓണ്‍ ആക്കിനല്‍കണം.ഓഫ് ,ഓണ്‍ ചെയ്തത് ആര്,എപ്പോള്‍ എന്നത് കാണിക്കും

ഇവിടെ ‌ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.‌
1.തെറ്റായി / അപാകതയുള്ള രേഖ ഡിലീറ്റ് ചെയ്ത് പുതിയത് അപ്ഡേറ്റ് ചെയ്യാന്‍ കഴിയില്ല‌
2.തെറ്റായി ആദ്യം അപ്‌ലോഡ് ചെയത രേഖ അവിടെ ഉണ്ടാകും. അതേ രേഖയുടെ പുതിയ കോപ്പി പിന്നീട് അപ്‌ലോഡ് ചെയ്യുമ്പോള്‍ Others ലൂടെ മാത്രമേ Upload ചെയ്യാനാകൂ.
3.ഇങ്ങനെ രേഖകള്‍ മാറ്റി വാങ്ങണോ എന്നത് ഓഫീസറുടെ തീരുമാനമാണ്. സമന്വയയില്‍ ഇതിനുള്ള സൗകര്യം ഉണ്ട് എന്ന് മാത്രം.
ഇങ്ങനെ എഡിറ്റ് ചെയ്തതിനുശേഷം ആ ഭാഗം ഓഫ് ചെയ്യാന്‍ മറക്കരുത്

Wednesday, June 19, 2019

SAMANWAYA -TROUBLE SHOOTING GUIDE

സമന്വയ-ട്രബിള്‍ ഷൂട്ടിങ്ങ്
സമന്വയ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എങ്ങനെ സ്വയം പരിഹരിക്കാം എന്ന് പരിശേധിക്കുകയാണിവിടെ
  • സമന്വയ സൈറ്റ് ലഭിക്കുന്നില്ല.ഗൂഗിളില്‍ തിരയുമ്പോള്‍ പഞ്ചായത്ത് വകുപ്പിന്റെ സൈറ്റിലേക്കാണ് എത്തുന്നത്
    *സമന്വയയുടെ സൈറ്റ് വിലാസം https://samanwaya.kite.kerala.gov.in/ എന്നതാണ്.വെബ് വിലാസം ബ്രൗസറിന്റെ അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തിയാല്‍ സമന്വയ സൈറ്റ് ലഭിക്കും.ഈ സൈറ്റിലേക്ക് പ്രവേശിക്കുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ http://education.kerala.gov.in/ ഉടനെ ലിങ്ക് വരുന്നതാണ്.
  • സമന്വയ സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍ ഐ.ഡി,പാസ്‌വേഡ് എന്നിവ ലഭിച്ചിട്ടില്ല.
    *വിവിധ തലത്തിലുള്ള ജീവനക്കാര്‍ക്ക് അതാത് ഓഫീസ് ഹെഡ് ഈ വിവരങ്ങള്‍ നല്‍കുന്നതാണ്.ലഭിച്ച വിവരങ്ങള്‍ നഷ്ടപ്പെടുകയോ മറന്നുപോകുകയോ ചെയ്താലും ഹെഡ് ഓഫ് ഓഫീസിനെയാണ് സമീപിക്കേണ്ടത്. മാനേജര്‍മാരെ ഈ സിസ്റ്റത്തിലേക്ക് യൂസര്‍മാരാക്കേണ്ടത് അതാത് ഓഫീസര്‍മാരാണ്.ഒന്നിലധികം വിദ്യാഭ്യാസ ജില്ലകളില്‍ സ്കൂളുകളുള്ള മാനേജര്‍മാരെ അവരുടെ ആസ്ഥാന(മേല്‍വിലാസത്തിലെ സ്ഥലം ഉള്‍പ്പെടുന്ന ജില്ല) ഓഫീസര്‍ ആണ് യൂസര്‍ ആക്കേണ്ടത്.ഒരു സ്കൂള്‍ മാത്രമുള്ള മാനേജര്‍ക്ക് അതാത് എ..ഒ അഥവാ ഡി... വിവരങ്ങള്‍ നല്‍കും.
  • പാസ്‌വേഡ് മറന്നുപോയി.
    *പാസ്‌വേഡ് ലഭിച്ച ഓഫീസിനെയാണ് സമീപിക്കേണ്ടത്. അല്ലെങ്കില്‍ ലോഗിന്‍ സ്കീനിലെ റീസെറ്റ് പാസ്‌വേഡ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ഇ-മെയിലിലേക്ക് പാസ്‌വേഡ് ലഭിക്കും.അത് വെച്ച് ലോഗിന്‍ ചെയ്ത് പാസ്‌വേഡ് മാറ്റുക.
  • -മെയിലിലേക്ക് പാസ്‌വേഡ് വരുന്നില്ല.
    *ഓഫീസില്‍ നിന്നും സെറ്റ് ചെയ്ത ഇ-മെയില്‍ ഐ.ഡി.തെറ്റായിരിക്കാം.പാസ്‌വേഡ് ലഭിച്ച ഓഫീസിനെ ബന്ധപ്പെടുക.അവിടെനിന്നും പാസ്‌വേഡ് റീസെറ്റ് ചെയ്തുതരും.-മെയില്‍ ഐ.ഡി.യും തിരുത്തിത്തരും.മാത്രമല്ല, റീസെറ്റ് പാസ്‌വേഡ് എന്ന ലിങ്ക് സിസ്റ്റം ജനറേറ്റഡ് ആയതിനാല്‍ ഇന്‍ബോക്സില്‍ കാണാനിടയില്ല.ഇങ്ങനെയെങ്കില്‍ ഇന്‍ബോക്സിനടിയിലുള്ള സ്പാം ഫോള്‍ഡറില്‍ നോക്കണം.
  • ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ വിന്‍ഡോയില്‍ മുഴുവന്‍ ഓപ്ഷനുകളും കാണുന്നില്ല.
    *വിന്‍ഡോസ്,ഉബുണ്ടു(ലിനക്സ്),മാക് കമ്പ്യൂട്ടറുകളില്‍ സമന്വയ പ്രവര്‍ത്തിക്കും.ഇത് ഒരു ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറാണ്. എന്നാല്‍ ഗൂഗിള്‍ ക്രോം,മോസില്ല ഫയര്‍ ഫോക്സ് എന്നീ ബ്രൗസറുകളുടെ അപ്ഡേറ്റഡ് വേര്‍ഷനുകളില്‍ മാത്രമേ ശരിയായി പ്രവര്‍ത്തിക്കു.ക്രോം,ഫയര്‍ഫോക്സ് എന്നിവയുടെ 60. യോ അതിനു മുകളിലോ ഉള്ളതും മാക് സിസ്റ്റത്തില്‍ സഫാരിയുടെ 4.നുമുകളിലുള്ള വേര്‍ഷനിലോ ആണ് ഇത് ശരിയായി പ്രവര്‍ത്തിക്കുക.വെബ് സൈറ്റ് നിര്‍മിച്ചിരിക്കുന്നത് എച്ച്.ടി.എം.എല്‍ 5,സി.എസ്.എസ്.3 ,ജാവസ്ക്രിപ്റ്റ് തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചായതിനാല്‍ ആണ് ബ്രൗസര്‍ വേര്‍ഷന്‍ അപ്ഡേറ്റഡ് ആയിരിക്കണം എന്ന് പറയുന്നത്.വിന്‍ഡോസില്‍ ഡിഫാള്‍ട്ടായിട്ടുള്ള ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍,എഡ്ജ്,ഏറ്റവും പുതിയ ക്രോമിയം ,പഴയ ക്രോമിയം,യു.സി,എന്നിവ ഉപയോഗിക്കാതിരിക്കുക.
  • ബ്രൗസര്‍ വേര്‍ഷന്‍ എങ്ങനെ അറിയാം
    *ഗൂഗിള്‍ ക്രോമില്‍ വലതുഭാഗത്ത് കാണുന്ന മൂന്ന് കുത്ത് ക്ലിക്ക് ചെയ്യുക.
    അവിടെ ഹെല്‍പ്പ് എന്ന മെനുവില്‍ എബൗട്ട് ഗൂഗിള്‍ ക്രോം എന്ന് കാണാം.അതില്‍ ക്ലിക്ക് ചെയ്താല്‍ വേര്‍ഷന്‍ കാണാം.ഉബുണ്ടുവിലെ ക്രോം പഴയ വേര്‍ഷന്‍ ആണ്.ക്രോമിന്റെ പുതിയ പതിപ്പുകള്‍ 64ബിറ്റ് മാത്രമേ ഇറങ്ങുന്നുള്ളൂ എന്നതിനാല്‍ വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകളും ഉബൂണ്ടു ഉപയോഗിക്കുന്നവരും ഫയര്‍ ഫോക്സ് ഉപയോഗിക്കുന്നതാണ് നല്ലത്. പുതിയ ക്രോം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിന് സിസ്റ്റം 64ബിറ്റ് ആയിരിക്കണം.
    മോസില്ല ഫയര്‍ ഫോക്സ് ആണെങ്കില്‍ അപ്ഡേഷന്‍ വളരെ എളുപ്പമാണ്.വിന്‍ഡോസില്‍ ഫയര്‍ ഫോക്സ് എടുത്ത് ഹെല്‍പ് മെനു എടുത്ത് (ഫയര്‍ ഫോക്സില്‍ മെനുബാര്‍ ഡിഫാള്‍ട്ട് ആയി ഹൈഡ് ആണ്. മെനുബാര്‍ കാണുന്നതിന് പ്ലസ് ചിഹ്നത്തിന് വലതുഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്യുക.അപ്പോള്‍ മെനുബാര്‍ എന്ന ഓപ്ഷന്‍ വരികയും അത് സെലക്റ്റ് ചെയ്യുക.)






എബൗട്ട് ഫയര്‍ ഫോക്സ് എടുത്താല്‍ ഫയര്‍ ഫോക്സ് അപ്ഡേറ്റ് ആകുും.
    ഉബുണ്ടുവില്‍ നേരത്തെ കാണിച്ചപോലെ നോക്കി അപ്‌ഡേറ്റ് അകുന്നില്ലെങ്കില്‍
    .ടി.@സ്കൂൾ ഉബുണ്ടുവിന്റെ 14.04 പതിപ്പ്, അതിനു മുമ്പുള്ള പതിപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് മോസില്ല ഫയർ ഫോക്സ് വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കില്ല സെറ്റ് ചെയ്തിട്ടുണ്ടാക്കുക. ഇത് മാറ്റുന്നതിന് ടെർമിനലിൽ കോഡ് എഴുതി അപ്ഡേറ്റ് ചെയ്യുകയാണ് യഥാർത്ഥ വഴി. എന്നാൽ വളരെ എളുപ്പത്തിൽ വേർഷൻ അപ്ഡേറ്റ് ചെയ്യാനൊരു മാർഗമുണ്ട്.
    1. നേരെ ഗൂഗിളിൽ പോയി Mozilla Firefox എന്ന് തിരയുക
    2. ഫയർ ഫോക്സ് ഔദ്യോഗിക സൈറ്റിലെത്തുക
    3. ഡൗൺലോഡ് ചെയ്യുക.
    4.ഹോമിൽ ഡൗൺലോഡ്സ് ഫോൾഡറിൽ firefox കംപ്രസ്ഡ് ഫോൾഡർ കാണാം.
    5. ആ ഫോൾഡറിൽ right click ചെയ്ത് extract here സെലക്റ്റ് ചെയ്യുക
    6.firefox എന്ന ഒരു ഫോൾഡർ വന്നിട്ടുണ്ടാകും
    7. ഡെസ്ക്ടോപ്പിലെ Firefox ഐക്കണിൽ right click ചെയ്യുക
    8. അവിടെ location എന്നിടത്ത് ഡൗൺലോഡ് സ് / ഫയർ ഫോക്സ് / ഫയർ ഫോക്സ് ആക്കുക
    9. ഇനി Firefox ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ വേർഷൻ ആയി
    10. ഇനി ഇടക്ക് Firefox മെനുവിൽ about Firefox ക്ലിക്ക് ചെയ്താൽ സ്വയം update ആകും
  • മാനേജര്‍ ലോഗിന്‍ ചെയ്താല്‍ മേനേജറുടെ സ്കൂളുകളോ പുതിയ പ്രൊപ്പോസല്‍ നല്‍കുന്നതിനുള്ള ക്രിയേറ്റ് ബട്ടണോ കാണുന്നില്ല.
    *ഉടനെ അതാത് എ..ഒ അഥവാ ഡി..ഒയുമായി ബന്ധപ്പെടുക.
    അവിടെ ചെയ്യേണ്ടത്.
    മാനേജര്‍ യൂസറെ ക്രിയേറ്റ് ചെയ്തതില്‍ വന്ന അപാകതയാണ് ഇതിനുകാരണം.മാനേജര്‍ യൂസര്‍ ക്രിയേഷനില്‍ മൂന്ന് സ്റ്റെപ്പ് ആണ് ഉള്ളത്.ഇത് ക്രമപ്രകാരം ചെയ്യണം.ഇതില്‍ ക്രമം തെറ്റിയാല്‍ ഈ അപാകത വരും.
    മൂന്ന് സ്റ്റെപ്പുകള്‍
    ക്രിയേറ്റ് മാനേജ്മെന്റ്
    മാപ്പ് സ്കൂള്‍
    ക്രിയേറ്റ് യൂസര്‍-ഇവിടെ യൂസര്‍ ക്രിയേഷനില്‍ അവസാന ഭാഗത്ത് നേരത്തെ ക്രിയേറ്റ് ചെയ്ത മാനേജ്മെന്റ് സെലക്റ്റ് ചെയ്യണം.
    ഈ പ്രശ്നം പരിഹരിക്കാന്‍ ആദ്യം മാനേജറുടെ യൂസര്‍ ഐ.ഡി.സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ക്ക് നല്‍കണം.ഇത് കൈറ്റ് മുഖേന (ഓഫീസില്‍ നിന്നും കൈറ്റിലേക്ക് ബന്ധപ്പെടേണ്ടതില്ല)ഡിലീറ്റ് ചെയ്തു തരും.തുടര്‍ന്ന് എ..ഒ അഥവാ ഡി...ലോഗിനില്‍ പോയി മാനേജ്മെന്റിനെ ഡിലീറ്റ് ചെയ്യുക.അപ്പോള്‍ മാപ്പിങ്ങും റിമൂവ് ആകും.തുടര്‍ന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അറിയിപ്പ് തന്നാല്‍ ആദ്യം കാണിച്ച അതേ രീതിയില്‍ മാനേജര്‍ യൂസറെ ക്രിയേറ്റ് ചെയ്യുക.
    മൂന്ന് സ്റ്റെപ്പുകള്‍
    ക്രിയേറ്റ് മാനേജ്മെന്റ്
    മാപ്പ് സ്കൂള്‍
    ക്രിയേറ്റ് യൂസര്‍-ഇവിടെ യൂസര്‍ ക്രിയേഷനില്‍ അവസാന ഭാഗത്ത് നേരത്തെ ക്രിയേറ്റ് ചെയ്ത മാനേജ്മെന്റ് സെലക്റ്റ് ചെയ്യണം.തുടര്‍ന്ന് ലോഗ് ഔട്ട് ചെയ്ത് മാനേജറുടെ യൂസര്‍ ഐ.ഡി വെച്ച് ലോഗിന്‍ ചെയ്ത് നോക്കി പ്രശ്നങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തി മാനേജറെ വിവരം അറിയിക്കുക.
  • മാനേജര്‍ സമര്‍പ്പിച്ച അപേക്ഷ സബ്മിറ്റഡ് ആയി കാണുന്നില്ല.
    *അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഏതെങ്കിലും നിര്‍ബന്ധവിവരങ്ങള്‍ ചേര്‍ക്കാതിരിക്കയോ, നിര്‍ബന്ധമായും അപ്‌ലോഡ് ചെയ്യേണ്ട രേഖകള്‍ അപ്‌ലോഡ് ചെയ്യാതിരിക്കുകയോ ചെയ്താല്‍ ഇങ്ങനെ വരും.മാനേജരോട് ഡാഷ് ബോര്‍ഡില്‍ ഇന്‍കംപ്ലീറ്റ് സബ്മിഷനില്‍ എണ്ണം കാണിക്കുന്നുണ്ടോ എന്ന് ചോദിക്കുക.അവിടെ ഉണ്ടെങ്കില്‍ ആ എണ്ണത്തില്‍ ക്ലിക്ക് ചെയ്താല്‍ അപൂര്‍ണ്ണമായ അപേക്ഷ കാണാന്‍ കഴിയും .അത് അവിടെ എഡിറ്റ് ചെയ്ത് പൂര്‍ണ്ണമാക്കാന്‍ കഴിയും.
    ഈ വിവരം മാനേജറെ അറിയിക്കുക.
  • ഓഫീസില്‍ ലഭിച്ച അപേക്ഷ ഒരു സീറ്റില്‍ നിന്നും മറ്റൊരു സീറ്റിലേക്ക് അയച്ചു.എന്നാല്‍ ലഭിക്കേണ്ട ആള്‍ക്ക് ലഭിച്ചില്ല.
    *അയച്ച ഓഫീസറുടെ ലോഗിനില്‍ മുകളില്‍ മൂവ്മെന്റ് എന്ന ഓപ്ഷനുണ്ട്.അവിടെ നോക്കിയാല്‍ ഇപ്പോള്‍ ഫയല്‍ ആരുടെ കൈവശമാണെന്ന് അറിയാം.
  • 01/06/2019,06/06/2019 തുടങ്ങിയ തീയ്യതികളില്‍ നടത്തിയ നിയമനങ്ങള്‍ സമര്‍പ്പിക്കുന്നതിന് സമയപരിധി പ്രശ്നമാകില്ലേ
    *01/06/2019 മുതല്‍ നടത്തിയ നിയമനങ്ങള്‍ 29/06/2019 വരെ കണ്‍ഡോനേഷനില്ലാതെ സമര്‍പ്പിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
  • സബ്മിറ്റ് ബട്ടണ്‍ കാണുന്നില്ല.
    *നേരത്തെ പറഞ്ഞ ഇന്‍കംപ്ലീറ്റ് സബ്മിഷന്‍ ആണ് പ്രശ്നം.അത് മുകളില്‍ നല്‍കിയ അതേ പോലെ പരിഹരിക്കുക.
  • ഇപ്പറഞ്ഞതല്ലാതെ ഏതെങ്കിലും പ്രശ്നം ഉണ്ടായാല്‍ എന്തു ചെയ്യണം.
    *എല്ലാ എ..,ഡി..ഒ ഓഫീസുകളിലും സമന്വയയുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുണ്ട്. ..ഒ തലതത്തില്‍ ശരിയായില്ലെങ്കില്‍ ഡി..ഒ ഓഫീസുമായി ബന്ധപ്പെടുക.അവിടെ സമന്വയ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥനുണ്ട്.അവര്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ജില്ലാ നോഡല്‍ ഓഫീസര്‍മാരെയും തുടര്‍ന്ന് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍മാരെയും അറിയിച്ച് പരിഹരിക്കും
  • നിയമനാംഗീകാര അപേക്ഷ നൽകുമ്പോൾ ഒരു പ്രത്യേക തസ്തിക കാണുന്നില്ല
    *ഉടനെ AEO/DEO ഓഫീസിൽ അറിയിക്കുക.അവര്‍ ഉടനെ സ്റ്റേറ്റ്
    നോഡല്‍ ഓഫീസറെ അറിയിക്കണം.(Designation,Type(LP/UP/HS/TTI),Scale ofPay) email to unni9111@gmail.com,pradeepkumarvm@gmail.com,varmaksatheesh@gmail.com
  • ദിനവേതനാടിസ്ഥാനത്തിലുള്ള നിയമനം സമന്വയയിലുടെയാണോ
    *ആണ്.
  • ഏത് തീയ്യതി മുതലുള്ള നിയമനങ്ങളാണ് സമന്വയയിലൂടെ സമര്‍പ്പിക്കേണ്ടത്
    *01/06/2019 മുതലുള്ളത് മാത്രം.അതിനുമുമ്പുള്ളത് (നിലവില്‍ പെന്‍ഡിങ്ങ് ഉള്ളതോ 01/06/2019ന് മുമ്പേ ഉള്ളത്)വേണ്ട.1-6-19 നു മുമ്പുള്ള നിയമനമാണെങ്കിലും അത് ഇനി മാന്വലായി Submit ചെയ്യാൻ അനുവദിക്കേണ്ടതില്ല. 1/5 മുതലുള്ള ഒരു HM / Clerk നിയമനത്തിന് മാനേജർ 15/6 വരെ proposal സമർപ്പിച്ചിട്ടില്ലെങ്കിൽ അത് ഇനി സമന്വയ വഴി മാത്രം.
  • സമന്വയ ഡാഷ് ബോര്‍ഡില്‍ പാസ്‌വേഡ് റീസെറ്റ് ചെയ്യുന്നതിനും മറ്റും പേജിന്റെ വലത് അറ്റത്തേക്ക് പോകാന്‍ പറ്റുന്നില്ല.
    ഡാഷ് ബോര്‍ഡില്‍ മൂന്ന് വരകളില്‍ ക്ലിക്ക് ചെയ്താല്‍ ഇടത് ഭാഗം ചെറുതായി വലത്തേ അറ്റം കാണാം.
  • മാനേജര്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നോ യൂസര്‍ ഫൗണ്ട് എന്നു വരുന്നു.മാത്രമല്ല,ബ്ലാങ്ക് പേജാണ് തുറന്ന് വരുന്നത്
    *മാനേജര്‍ ലോഗിന്‍ വിത്ത് സമ്പൂര്‍ണ്ണ എന്നത് ചെക്ക് ചെയ്തിട്ടുണ്ടാകും.ഇത് ചെക്ക് ചെയ്യാതെ ലോഗിന്‍ ചെയ്യണം.
  • കോര്‍പ്പറേറ്റ് മാനേജര്‍ ലോഗിന്‍ ചെയ്ത് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ സ്കൂള്‍ മാറി അപേക്ഷ സമര്‍പ്പിച്ചു.
    *ഉടനെ ഏത് ഓഫീസിലേക്കാണ് അപേക്ഷ തെറ്റായി പോയത് എങ്കില്‍ ആ ഓഫീസിലേക്ക് രേഖാമൂലം വിവരം നല്‍കണം.ശരിയായ അപേക്ഷ വീണ്ടും സമര്‍പ്പിക്കുന്നതിന് തടസ്സമില്ല.
  • സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ 1 എം.ബി.യില്‍ കൂടുതലുള്ളത് പറ്റുന്നില്ല.
    *സ്കാനറില്‍ റെലൂഷന്‍ കൂട്ടിവെച്ചിട്ടാണ് ഫയല്‍ സൈസ് കൂടുന്നത്.ഇങ്ങനെ കൂടിയാല്‍ ഓണ്‍ലൈനായി ഫയല്‍ സൈസ് കുറക്കാം .Free PDF Compressor പോലുള്ളവ ഉപയോഗിക്കാം
  • ഒന്നിലധികം പേജുകള്‍ ഒറ്റഫയലായി പി.ഡി.എഫ് ആയി അപ്‌ലോഡ് ചെയ്യുന്നത് എങ്ങിനെ
    *ഉബുണ്ടു ആണ് ഉപയോഗിക്കുന്നതെങ്കില്‍ പി.ഡി.എഫ്.ഷഫ്ളര്‍ എന്ന ടൂള്‍ ഉപയോഗിക്കാം.വിന്‍ഡോസില്‍ https://www.pdfmerge.com/ തുടങ്ങിയ ഫ്രീ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുക.

Tuesday, June 18, 2019

Education Department Senior Clerks Promotion List(Un Official)

Education Department Senior Clerks Promotion List (Un Official) Latest

PDF

Excel

ഐ.ടി @ സ്കൂൾ ഉബുണ്ടുവിൽ ഫയർ ഫോക്സ്‌ പുതുക്കൽ

ഐ.ടി.@സ്കൂൾ ഉബുണ്ടുവിന്റെ 14.04 പതിപ്പ്, അതിനു മുമ്പുള്ള പതിപ്പുകൾ എന്നിവ ഉപയോഗിക്കുന്നവർക്ക് മോസില്ല ഫയർ ഫോക്സ് വെബ് ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കില്ല സെറ്റ് ചെയ്തിട്ടുണ്ടാക്കുക. ഇത് മാറ്റുന്നതിന് ടെർമിനലിൽ കോഡ് എഴുതി അപ്ഡേറ്റ് ചെയ്യുകയാണ് യഥാർത്ഥ വഴി. എന്നാൽ വളരെ എളുപ്പത്തിൽ വേർഷൻ അപ്ഡേറ്റ് ചെയ്യാനൊരു മാർഗമുണ്ട്.
1. നേരെ ഗൂഗിളിൽ പോയി Mozilla Firefox എന്ന് തിരയുക
2. ഫയർ ഫോക്സ് ഔദ്യോഗിക സൈറ്റിലെത്തുക
3. ഡൗൺലോഡ് ചെയ്യുക.
4.ഹോമിൽ ഡൗൺലോഡ്സ് ഫോൾഡറിൽ firefox കംപ്രസ്ഡ് ഫോൾഡർ കാണാം.
5. ആ ഫോൾഡറിൽ right click ചെയ്ത് extract here സെലക്റ്റ് ചെയ്യുക
6.firefox എന്ന ഒരു ഫോൾഡർ വന്നിട്ടുണ്ടാകും
7. ഡെസ്ക്ടോപ്പിലെ Firefox ഐക്കണിൽ right click ചെയ്യുക
8. അവിടെ location എന്നിടത്ത് ഡൗൺലോഡ് സ് / ഫയർ ഫോക്സ് / ഫയർ ഫോക്സ് ആക്കുക
9. ഇനി Firefox ബട്ടൺ ക്ലിക്ക് ചെയ്യുക. പുതിയ വേർഷൻ ആയി
10. ഇനി ഇടക്ക് Firefox മെനുവിൽ about Firefox ക്ലിക്ക് ചെയ്താൽ സ്വയം update ആകും .