BIMS ൽ കയറുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ്
I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Thursday, January 27, 2022
BIMS-DDO Login Reset issue
Monday, January 24, 2022
Samanwaya File for RTI Act
സമന്വയ ഫയലുകളെ സംബന്ധിച്ച് നോട്ടടക്കം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ കൊടുക്കേണ്ടതായി വരും. ഇതിനായി ആരുടെ ലോഗിനിലാണോ ഫയലുള്ളത് , ആ ഉദ്യോഗസ്ഥന് പി.ഡി.എഫ് ആയി എടുക്കാൻ കഴിയുന്നതാണ്.
1.ലോഗിൻ ചെയ്ത് ഫയൽ ഓപൻ ചെയ്യുക
2.ഇടതു ഭാഗത്തെ ഏറ്റവും താഴെയായി Download File എന്നത് ക്ലിക്ക് ചെയ്യുക
3.അപ്പോൾ ഒരു കൺഫർമേഷൻ മെസേജ് വരുന്നതാണ്.(ഈ ഫയൽ ഡൗൺലോഡ് ചെയ്തതായി മൂവ്മെന്റ് എന്ന ഭാഗത്ത് വരും)
Yes നൽകുകSunday, January 9, 2022
CPRCS-REFUND
കെൽട്രോൺ മുഖേന കമ്പ്യൂട്ടർ വാങ്ങിയപ്പോൾ http://cprcs.kerala.gov.in/ എന്ന സൈറ്റ് ഉപയോഗിച്ചാണല്ലോ വർക്ക് ഓർഡർ ജനറേറ്റ് ചെയ്തതും പേമെന്റ് നടത്തിയതുമെല്ലാം . പക്ഷേ അന്ന് വർക്ക് ഓർഡർ പ്രകാരം പേമെന്റ് നൽകിയ തുകയേക്കാൾ കുറവായാണ് ബിൽ ലഭിച്ചിരിക്കുന്നത് എങ്കിൽ അധികമായി കൊടുത്ത തുക റീഫണ്ട് ലഭിക്കേണ്ടതുണ്ട്.ഇതിന് എന്ത് ചെയ്യുമെന്ന് നോക്കാം
ഡി.ജി.ഇ നിർദ്ദേശപ്രകാരം 41000/- രൂപ അലോട്ട്മെന്റ് ലഭിച്ചിരുന്നു. എന്നാൽ ഈ സൈറ്റിൽ നിർദ്ദേശിച്ച പ്രകാരമുള്ള സിസ്റ്റത്തിന്റെ വില 40134//- ആയിരുന്നു. ഈ തുക ബിംസ് വഴി കെൽട്രോണിലേക്ക് അടച്ചു. എന്നാൽ സിസ്റ്റം കൊണ്ടുവന്നപ്പോൾ ബിൽ തുക 38214/- ആണ്.(ഇത് പല ഓഫീസിലും വത്യാസമുണ്ടാകാം).എന്തായാലും വത്യാസം വന്ന തുക റീഫണ്ട് ആയി വാങ്ങി തിരിച്ചടക്കേണ്ടതുിണ്ട്.
ആദ്യം http://cprcs.kerala.gov.in/ സൈറ്റിൽ ലോഗിൻ ചെയ്യണം
ഇവിടെ ഇടത് ഭാഗത്തുള്ള Track Order എന്ന മെനു ക്ലിക്ക് ചെയ്യണം
അപ്പോൾ കാണുന്ന Work Order നമ്പർ കുറിച്ച് വെക്കണം
ഇനി താഴെയുള്ള Refund എന്ന മെനു എടുക്കുക
ഇവിടെ നേരത്തെ കുറിച്ചുവെച്ച വർക്ക് ഓർഡർ നമ്പർ ടൈപ്പ് ചെയ്യണംഇത് ടൈപ്പ് ചെയ്ത് നൽകി ADD ക്ലിക്ക് ചെയ്യുക
താഴെയുള്ള ബോക്സിൽ നമ്മൾ നൽകിയ തുക കാണാം.അവിടെ റീഫണ്ട് കാരണം ടൈപ്പ് ചെയ്യുക
താഴെയുള്ള ബോക്സിൽ ഓഫീസ് വിവരങ്ങൾ നൽകിയാൽ താഴെ കാണുന്ന വരിയിൽ ഈ വിവരങ്ങൾ കാണാം. ഇതിൽ ക്ലിക്ക് ചെ്ത് റിക്വസ്റ്റ് ലെറ്റർ പ്രിന്റ് എടുത്ത് ഒപ്പിട്ട് അപ് ലോഡ് ചെയ്യണം. അയക്കുകയും വേണം.അപ്പോൾറീഫണ്ട് തുക വരും. ആയത് ലഭിച്ചതിനു ശേഷം തിരിച്ചടക്കുക
Saturday, January 8, 2022
PFMS-MDM-A HELP FILE FOR SCHOOLS
PFMS
(തീർത്തും അനൗദ്യോഗികം.റഫറൻസിന് മാത്രം-അധികാരികളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രം ഉപയോഗിക്കുക)
Public Financial Management System എന്നതിന്റെ ചുരുക്കമാണ് PFMS.കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം മോണിറ്റർ ചെയ്യുന്നതിന് ഉള്ള ഒരു ഓൺലൈൻ സംവിധാനമാണ് PFMS.കേന്ദ്രവും സംസ്ഥാന ഗവൺമെന്റും നിശ്ചിത ശതമാനം വീതം ഫണ്ട് വകയിരുത്തി നടപ്പാക്കുന്ന പദ്ധതികളാണ് കേന്ദ്രാവിഷ്കൃത പദ്ധതികൾ.(Centrally Sponsored Scheme -CSS) എന്നാണ് ഈ പദ്ധതികൾ അറിയപ്പെടുന്നത്.കേരളത്തിൽ തന്നെ വിദ്യാഭ്യാസ വകുപ്പിനുകീഴിൽ ഉച്ച ഭക്ഷണ പദ്ധതി, സർവ്വശിക്ഷാ കേരളം (SSK) തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം പദ്ധതികളുടെ ഫണ്ട് വിനിയോഗം സർക്കാർ തലത്തിൽ മോണിറ്റർ ചെയ്യുന്നതിനുള്ള സംവിധാനമാണ് PFMS.ഇത് NIC നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷനാണ്. എന്നാൽ ഏതൊരു പദ്ധതിയുടെയും സാമ്പത്തിക കാര്യങ്ങൾ (ഫണ്ട് കൈകാര്യം) ചെയ്യുന്നത് ബാങ്ക് എക്കൗണ്ട് മുഖേനയാണ് എന്നതിനാൽ PFMS ൽ വരുന്ന ഓരോ സംസ്ഥാനത്തെയും ഓരോ പദ്ധതിയും അതത് സംസ്ഥാന സർക്കാരിന്റെ നിർവ്വഹണ ഏജൻസികൾ യോഗ്യമാണെന്ന് കണ്ടെത്തുന്ന ബാങ്കിനെ ഏൽപിക്കുന്നു. ഇവിടെ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സംസ്ഥാന നോഡൽ ഏജൻസിയായ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാനറാ ബാങ്കിനെയാണ് ഏൽപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ പദ്ധതിയുടെ നടത്തിപ്പുകാരായ എ.ഇ.ഒ, സ്കൂൾ അധികൃതർ എന്നിവർക്ക് നേരിട്ട് PFMS സൈറ്റിനെ ആശ്രയിക്കേണ്ടിവരുന്നില്ല. പകരം PFMS കൈകാര്യം ചെയ്യാനായി കാനറാ ബാങ്ക് ഡെവലപ്പ് ചെയ്ത ആപ്ലിക്കേഷൻ (ഓൺലൈൻ സോഫ്റ്റ് വെയർ) ആണ് ഉപയോഗിക്കുന്നത്.ഇത് ഉപയോഗിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുന്നതായിരിക്കും.
സ്കൂളുകൾ നിലവിൽ ബിംസ് വഴിയാണ് ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ചെലവുകൾക്കുള്ള തുക കാഷ് ചെയ്യുന്നത്. ഈ സംവിധാനത്തിലേക്ക് മാറുന്നതോടെ ബിംസ് സംവിധാനത്തിലൂടെയുള്ള അലോട്ട്മെന്റ് സംവിധാനം ഇല്ലാതാകും.
ഈ സംവിധാനത്തിലേക്ക് മാറുന്നതിനായി ഓരോ തലത്തിലും യൂസർ ക്രിയേഷൻ നടത്തേണ്ടതുണ്ട്. ഇതിന്റെ ക്രമം താഴെ പറയുന്ന തരത്തിലാണ്.
DGE→DDE→AEO→SCHOOLS
സ്കൂളുകളെ സംബന്ധിച്ച യൂസർ ഐ.ഡി, പാസ് വേഡ് എന്നിവ അതാത് എ.ഇ.ഒ.യിൽ നിന്നും ലഭിക്കുന്നതാണ്.
ഈ സംവിധാനത്തിൽ ഒരു മേക്കർ ഒരു ചെക്കർ ഒരു അഡ്മിൻ എന്നിങ്ങനെ 3 തരം യൂസർമാർ വരുന്നുണ്ട്. സ്കൂളുകളെ സംബന്ധിച്ചിടത്തോളം മേക്കർ എന്നത് ഒരു അദ്ധ്യാപകൻ, ചെക്കർ പ്രധാനാദ്ധ്യാപകൻ ആണ്.Admin ഇല്ല.
Thursday, January 6, 2022
Tuesday, January 4, 2022
PFMS-Unique Agency Code of All Schools Under AEO
എ.ഇ.ഒ ഓഫീസിൽ എങ്ങനെയാണ് യുണീക്ക് ഏജൻസി നമ്പർ എടുക്കുക എന്ന് നോക്കാം.
ഓഫീസിലെ പി.എഫ്.എം.എസ് ലോഗിനിൽ കയറുക
Agencies -Manage Other Agenciesഎന്നതിൽ ക്ലിക്ക് ചെയ്യുക
Status -Approved എന്ന് സെലക്റ്റ് ചെയ്ത് Search ചെയ്ത് Export to Excel കൊടുക്കുക
ഒരു എക്സൽ ഷീറ്റിൽ എല്ലാ സ്കൂളിന്റെയും വിവരങ്ങൾ വരും
നമ്മുടെ ഓഫീസിന്റെ യുണീക്ക് ഏജൻസി കോഡ്
Sunday, January 2, 2022
ക്രോം മലയാളം ഫോണ്ട് പ്രശ്നം എങ്ങനെ ശരിയാക്കാം
സമന്വയയിലും മറ്റും ക്രോം ബ്രൗസറിൽ (പ്രത്യേകിച്ചും വിൻഡോസിൽ) ടൈപ്പ് ചെയ്യുമ്പോൾ മലയാളം ഫോണ്ട് ശരിയായി പലർക്കും ലഭിക്കുന്നില്ല.
പ്രത്യേകിച്ചും ന്റ ന്റെ തുടങ്ങിയവക്കാണ് കൂടുതൽ പ്രശ്നം
ഇത് എങ്ങനെ ശരിയാക്കാം എന്ന് നോക്കാം
ആദ്യം ക്രോം അപ്ഡേറ്റഡ് വേർഷൻ ആണെന്ന് ഉറപ്പ്വരുത്തുക
സിസ്റ്റത്തിൽ മീര ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക.
ഇവിടെനിന്നും മീര ഫോണ്ട് ഡൗൺലോഡ് ചെയ്യാം
തുടർന്ന് ക്രോമിലെ വലതുഭാഗത്തുള്ള 3 കുത്തിൽ ക്ലിക്ക് ചെയ്ത് സെറ്റിങ്സ് എടുക്കുക
ഇതിൽ ക്ലിക്ക് ചെയ്താൽ ഇടത് ഭാഗത്ത് കാണുന്ന അപ്പിയറൻസ് എന്ന മെനു എടുക്കുക
അവിടെ കസ്റ്റമൈസ് ഫോണ്ട്സ് എന്നത് സെലക്റ്റ് ചെയ്യുക.
ആദ്യ മൂന്നു ഫോണ്ടും മീരയാക്കി ക്രോം റീ സ്റ്റാർട്ട് ചെയ്യുക