I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Tuesday, July 16, 2024
Tuesday, June 11, 2024
Staff Fixation 2024-25
UID Validation circular dt 10-06-24
Common letter to HMS/Managers dt 13-06-24
വർക്ക് ഷീറ്റുകൾ ഗൂഗിൾ ഷീറ്റിൽ തുറന്ന് വന്നാൽ ഫയൽമെനുവിൽ ഡൌൺലോഡ് ചെയ്യുക. വിൻഡോസ് സിസ്റ്റം ഉപയോഗിക്കുന്നവർ എം.എസ്.എക്സൽ ഫോർമാറ്റിലും ഉബുണ്ടു ഉപയോഗിക്കുന്നവർ ഒ.ഡി.എസ് ഫോർമാറ്റും ഡൌൺലോഡ് ചെയ്താൽ ഉപയോഗിക്കാം.
Monday, May 13, 2024
Age Condonation Software -2024
ഒന്നാം ക്ലാസിൽ പ്രവേശനത്തിന് വയസ്സിളവ് ഉത്തരവ് നൽകുന്നതിന് 2008 മുതൽ പ്രവർത്തിക്കുന്ന ഏജ് കൺഡോണേഷൻ സോഫ്റ്റ് വെയർ ഈ വർഷം പുതുമയോടെ എത്തുന്നു.
ഈ സോഫ്റ്റ് വെയർ നിർമ്മിച്ചത് എം.എസ്.ആക്സസിൽ വി.ബി.എ കോഡ് ഉപയോഗിച്ചാണ്.എന്നാൽ ഇതിന് ചില പരിമിതികളുണ്ട്.
1.വിൻഡോസിലേ പ്രവർത്തിക്കു
2.ഇപ്പോൾ ഓഫീസ് 64 ബിറ്റ്, 32 ബിറ്റ് എന്നിങ്ങനെ ഇറങ്ങുന്നതിനാൽ 2 വേർഷനും നിർമ്മിക്കേണ്ടിവരുന്നു.
മകൻ യദുവിന് വെബ് ഡിസൈനിങ്ങിൽ താൽപര്യമുണ്ട്. അവന് വേക്കേഷനിൽ പി.എച്ച്.പി പഠിക്കാൻ താൽപര്യം.അവന് ഒരു പ്രൊജക്റ്റ് നൽകി.കൺഡോണേഷൻ സോഫ്റ്റ് വെയറിനെ ഓൺലൈനാക്കുക.
കുറച്ച് സഹായിച്ചു. ചിലതൊക്കെ നെറ്റിനെ ആശ്രയിച്ചു.എന്തായാലും ആയത് പ്രവർത്തന സജ്ജമായിട്ടുണ്ട്.
http://infinitywebworks.co.in/condonation/index.php
ഇതാണ് ലിങ്ക്.
ഓഫീസിന് ലോഗിൻ ചെയ്യാൻ infinitywebdev24@gmail.com ലേക്ക് ഒരു റിക്വസ്റ്റ് അയക്കുക. യൂസർ ഐ.ഡി., പാസ് വേഡ് നൽകും.
ലോഗിൻ ചെയ്താൽ
1.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം
ഇതിൽ ഓഫീസിന്റെ പേര് District Educational Office, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
ഡെസിഗ്നേഷനിൽ District Educational Officer, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
2.സ്കൂൾ ലിസ്റ്റ് അപ് ലോഡ് ചെയ്യണം.
സ്കൂൾ ലിസ്റ്റ് അപ്‍ലോഡ് ചെയ്യുന്നതിന് ലഭിക്കുന്ന സാമ്പിൾ എക്സൽ ഫയലിൽ 3 കോളം
1.യൂസർ ഐ.ഡി(ലഭിച്ചത്-എല്ലാ സ്കൂളിനും ഒരേ യൂസർ ഐ.ഡി.തന്നെ വേണം)
2.സ്കൂൾ കോഡ്
3.സ്കൂളിന്റെ പേര്
ഫയൽ സി.എസ്.വി ആയി അപ്‍ലോഡ് ചെയ്യുക
Saturday, February 24, 2024
Seniority list through Samanwaya-A help
സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
3.Additional Directions to Educational Officers
4.Additional Directions to Managers
5 A Userguide to prepare Seniority List
കെ.ഇ.ആർ . അദ്ധ്യായം 14 എ ചട്ടം 35 നോട്ട് 2 പ്രകാരം ഓരോ വർഷവും ജനുവരി 1 പ്രാബല്യത്തിൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓരോ സ്കൂൾ വർഷത്തിലും നിയമിച്ച് അംഗീകാരം നേടിയ അദ്ധ്യാപകരുടെ പേരുകൾ കാണിച്ചുകൊണ്ടുള്ള സപ്ലിമെന്ററി ലിസ്റ്റ്, വിദ്യാഭ്യാസ ഏജൻസി, ലിസ്റ്റ് അംഗീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് മെയ് 31 നകം അയക്കണം. ടി ഉദ്യോഗസ്ഥൻ , സീനിയോറിറ്റി ലിസ്റ്റ് ജൂൺ 30നകം താൽക്കാലികമായും , ആഗസ്റ്റ് 31 നകം അന്തിമമായും അംഗീകാരം നൽകേണ്ടതുണ്ട്.
സമന്വയ മുഖേന സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് മാനേജർ തന്നെയാണ്. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമന്വയയിൽ പ്രധാനാദ്ധ്യാപകന്റെ ലോഗിനിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകരും പരിശോധിച്ച് , അപാകതകൾ പരിഹരിച്ച് അന്തിമമാക്കേണ്ടതുണ്ട്.
സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച കെ.ഇ.ആർ അദ്ധ്യായം 14 എ. ചട്ടം 34 ഇങ്ങനെയാണ്
Rule 34:Seniority List. Every management shall subject to the provisions contained in rule 37 , prepare and maintain in form II A a staff list otherwise called seniority list each for the teachers in High Schools and Primary schools as specified below
a) In the case of High Schools combined Seniority list of High School assistant (subjects) and high school assistants (languages) specified in clauses ii and iiA of Chapter 23 shall be prepared giving the high school assistant (languages) the credit of their entire service as high school assistants (languages) irrespective of whether they are graduates or Title holders without prejudice to the interse seniority list of high school assistant (subjects) and high school assistant (languages) The purpose of the seniority list shall only be to determine the relative position of persons who shall be eligible for promotion as high school head master by virtue of the length of service and prescribed qualification for the promotion as High school Head Master.
b)In the case of upper primary schools and lower primary schools a combined seniority list of upper Primary School assistants , lower primary school assistants and junior language teachers and specialist teachers specified in rules 3 and 4 of chapter 31 shall be prepared. The purpose of the seniority list will only be to determine the position of persons eligible for promotion as Primary School headmaster by virtue of length of service and prescribed qualifications for the promotion as primary school head master.
Friday, February 9, 2024
NEW UPDATES IN SAMANWAYA-09-02-2024
1.AA Outbox file view (file number as a link)
ഇതുവരെ നിയമന ഫയലുകൾ സെൻഡ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ ഫയലുകൾ തിരിച്ചുവരുന്നതുവരെ ഈ ഫയലുകളിലെ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ഇപ്പോൾ ഔട്ട് ബോക്സിൽ ക്ലിക്ക് ചെയ്താൽ ഈ ഫയലിന്റെ നമ്പർ ഒരു ലിങ്ക് ആയി കാണുകയും ഈ ഫയലിലെ വിവരങ്ങൾ ഫയാൽ സ്വന്തം ലോഗിനിലല്ലെങ്കിലും വ്യൂ ചെയ്യാനും കഴിയും
2.AA File view in IOC File
നിയമന ഫയലിൽ ഒരു ഐ.ഒ.സി ടാഗ് ചെയ്താൽ ഇത് പരിശോധിക്കാൻ നിയമന ഫയലും ഐ.ഒ.സിയും വെവ്വേറെ ഫയലായതിനാൽ വെവ്വേറെ അയക്കേണ്ടിവരുന്നതാണ്. ഉദാഹരണമായി ഒരു നിയമന ഫയലിൽ അപാകത പരിഹരിക്കാൻ മാനേജർക്ക് IOC അയക്കാൻ Section clerk IOC തയ്യാറാക്കുമ്പോൾ സെക്ഷന് നിയമന ഫയലും IOC യും കാണും . എന്നാൽ സൂപ്രണ്ടിനോ AEO ക്കോ IOC പരിശോധിക്കാൻ നിയമന ഫയൽ കൂടി കാണണം . ഇതിനായി Section നിയമന ഫയൽ വേറെ അയക്കണം .
പുതിയ അപ്ഡേറ്റ് പ്രകാരം ഐ.ഒ.സി മാത്രമായി സെക്ഷൻ ഫോർവേഡ് ചെയ്താൽ മതിയാകും. ഐ.ഒ.സി.യിൽ നിയമന ഫയൽ തിരിച്ചും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും. ഈ നമ്പറിൽ ക്ലിക്ക് ചെയ്താൽ നിയമന ഫയൽ ഏത് ലോഗിനിലാണെങ്കിലും ആയതിന്റെ വ്യൂ ലഭ്യമാകുന്നതാണ്.
3.Bond report in DDE Audit
ഡി.ഡി.ഇ. ഓഡിറ്റ് വിഭാഗത്തിന് ബോണ്ട് റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്
4.Modified files added in All Files(DDE Audit Repository)
നിലവിൽ ഓഡിറ്റ് സെക്ഷനിൽ എ.ഒ/സൂപ്രണ്ട് റെപ്പോസിറ്ററിയിൽ നിന്ന് ഫയലുകൾ എടുത്ത് സെക്ഷനുകളിലേക്ക് നൽകുമ്പോൾ മോഡിഫൈഡ് ഫയലുകൾ വെറെ എടുക്കണമായിരുന്നു.ഇപ്പോൾ Modified files All files ൽ വന്നിട്ടുണ്ട്
Tuesday, January 16, 2024
How to Submit a Request for Personal Audit by an Officer in Samanwaya
സമന്വയയിൽ പേഴ്സണൽ ഓഡിറ്റ് നടത്തുന്നതിന് ഏത് ഓഫീസർക്കും സർവ്വീസ് അവസാനിക്കുന്നതിന് മുമ്പോ അവസാനിച്ചോ സമന്വയ മുഖേനതന്നെ അപേക്ഷ നൽകാവുന്നതാണ്.
ഇതിനായി ഓഫീസറുടെ ലോഗിനിൽ Profile എന്ന ഭാഗത്ത് (ലോഗിൻ ചെയ്ത് കഴിഞ്ഞാൽ പേര് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്താൽ പ്രൊഫൈൽ കാണാം. ഇടത് ഭാഗത്തും പ്രൊഫൈൽ കാണാം
പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ മുകളിൽ കാണുന്ന Service Details എന്ന മെനു എടുക്കുക
സമന്വയ വന്നതിന് ശേഷം ജോലി ചെയ്ത ഓഫീസുകളുടെ വിവരങ്ങൾ കാണാവുന്നതാണ്
അവിടെ താഴെയായി കാണുന്ന ടിക് ബോക്സ് ടിക് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ പേഴ്സണൽ ഓഡിറ്റിനുള്ള റിക്വസ്റ്റ് ഡി.ഡി.ഇ.ക്ക് ലഭിക്കും.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നീടും സർവ്വീസിലുള്ളവർക്ക് പിന്നീട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഡി.ഡി.ഇ.ഓഫീസിലെ ഓഡിറ്റ് സെക്ഷനെ ബന്ധപ്പെടേണ്ടതാണ്.
Tuesday, January 9, 2024
Tuesday, January 2, 2024
Confidential Report Related
2.DGE Circular D6/67315/2011 Dt.02/11/2021
3.Circular No.65813/CR Cell/12/GAD Dated.04/01/2012 (Below 45 days)
7.Promotion proforma 1 and 2 -SC/ST Employees
Score Nodal Officers
Phone : 1800-425-1857
Address : Vandanam, Uppalam Rd, Statue, Thiruvananthapuram, Kerala- 695001
Thursday, December 7, 2023
Sunday, October 22, 2023
Govt Primary HM Promotion
There shall be paid to a person promoted under sub- rule (a) or (b) either the minimum of the higher time scale of pay, or the pay admissible to him in the higher
time scale based on the pay in the lower time scale applicable to him under the rules regulating the fixation of pay from time to time, whichever is higher. He shall be paid increments in the time scale at the time intervals, as fixed by Government from time to time.
ചട്ടം 31 എന്നത് താൽക്കാലിക സ്ഥാനക്കയറ്റത്തെ കുറിച്ച ചട്ടമാണ്.
സബ് റൂൾ (എ) അല്ലെങ്കിൽ (ബി) പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഒരു വ്യക്തിക്ക് ഒന്നുകിൽ ഉയർന്ന സമയ ബന്ധി സ്കെയിലിന്റെ ഏറ്റവും കുറഞ്ഞ വേതനമോ അല്ലെങ്കിൽ, കാലാകാലങ്ങളിൽ വേതനം നിർണ്ണയിക്കുന്ന നിയമങ്ങൾ പ്രകാരം അയാൾക്ക് ബാധകമായ കുറഞ്ഞ സമയ സ്കെയിലിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള സമയ ബന്ധിത സ്കെയിൽ, ഏതാണ് ഉയർന്നത് ,ആ ഉയർന്ന നിരക്കിൽ അയാൾക്ക് അനുവദനീയമായ വേതനമോ നൽകും. ഗവൺമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഇടവേളകളിൽ സമയ ബന്ധിത സ്കെയിലിൽ അയാൾക്ക് ഇൻക്രിമെന്റുകൾ നൽകും.
അതായത് ഇവിടെ കെ.എസ്.ആർ ചട്ടം 28 എ പ്രകാരം ശമ്പള നിർണ്ണയം അനുവദിക്കാം എന്നർത്ഥം
ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.




