I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Thursday, December 7, 2023
Sunday, October 22, 2023
Govt Primary HM Promotion
There shall be paid to a person promoted under sub- rule (a) or (b) either the minimum of the higher time scale of pay, or the pay admissible to him in the higher
time scale based on the pay in the lower time scale applicable to him under the rules regulating the fixation of pay from time to time, whichever is higher. He shall be paid increments in the time scale at the time intervals, as fixed by Government from time to time.
ചട്ടം 31 എന്നത് താൽക്കാലിക സ്ഥാനക്കയറ്റത്തെ കുറിച്ച ചട്ടമാണ്.
സബ് റൂൾ (എ) അല്ലെങ്കിൽ (ബി) പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഒരു വ്യക്തിക്ക് ഒന്നുകിൽ ഉയർന്ന സമയ ബന്ധി സ്കെയിലിന്റെ ഏറ്റവും കുറഞ്ഞ വേതനമോ അല്ലെങ്കിൽ, കാലാകാലങ്ങളിൽ വേതനം നിർണ്ണയിക്കുന്ന നിയമങ്ങൾ പ്രകാരം അയാൾക്ക് ബാധകമായ കുറഞ്ഞ സമയ സ്കെയിലിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള സമയ ബന്ധിത സ്കെയിൽ, ഏതാണ് ഉയർന്നത് ,ആ ഉയർന്ന നിരക്കിൽ അയാൾക്ക് അനുവദനീയമായ വേതനമോ നൽകും. ഗവൺമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഇടവേളകളിൽ സമയ ബന്ധിത സ്കെയിലിൽ അയാൾക്ക് ഇൻക്രിമെന്റുകൾ നൽകും.
അതായത് ഇവിടെ കെ.എസ്.ആർ ചട്ടം 28 എ പ്രകാരം ശമ്പള നിർണ്ണയം അനുവദിക്കാം എന്നർത്ഥം
ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം.
Tuesday, October 17, 2023
Samanwaya-Note-Updated
സമന്വയയിൽ നോട്ട് സംബന്ധിച്ച് 2 അപ്ഡേഷൻ വന്നിട്ടുണ്ട്.
1.എല്ലാ നോട്ടിലും ടേബിൾ ഉൾപ്പെടെ ചേർത്ത് ബോൾഡ്, കളറിങ്ങ് തുടങ്ങി മാറ്റം വരുത്താൻ കഴിയുന്നതാണ്.
2.Staff fixation fileന്റെ നോട്ട് ആകെ ഡൗൺലോഡ് ചെയ്യാൻ കഴിയും.നോട്ടിന്റെ ഏറ്റവും താഴെയായി Download ബട്ടൻ കാണാം.
Friday, October 13, 2023
How to check a PPA Passed by Canara Bank
കാനറാ ബാങ്കിൽ പി.പി.എ നൽകിക്കഴിഞ്ഞാൽ ഈ തുക പാസായോ എന്നറിയുന്നതിന് ബോങ്കിൽ പോകേണ്ടതില്ല.സി.എസ്.എസ്. പോർട്ടലിൽ തന്നെ റിപ്പോർട്ട്സ് എന്ന ഭാഗത്ത് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.ഇത് ചെക്കറുടെയും മേക്കറുടെയും ലോഗിനുകളിൽ ലഭ്യമാണ്.
1.ലോഗിൻ ചെയ്യുക
2.Reports എന്ന മെനു എടുക്കുക
Account Statement-Statementഎന്ന രീതിയിൽ എടുക്കുക
3.Select Account എന്നിൽ ക്ലിക്ക് ചെയ്യുക4.അപ്പോൾ വരുന്ന ബോക്സിൽ ഒരു എക്കൗണ്ട് നമ്പർ കാണാം. അതിൽ ക്ലിക്ക് ചെയ്യുക
5.Proceed ക്ലിക്ക് ചെയ്യുക
6.തീയ്യതി സാധാരണയായി ഇന്നത്തെ തീയ്യതിയും 1 മാസം മുമ്പത്തെ തീയ്യതിയാമാണ് കാണുക.നിലവിൽ നൽകിയ പി.പി.എ പാസായത് കാണുവാൻ തീയ്യതി മാറ്റേണ്ടതില്ല.
7.Search നൽകുക
8.പി.പി.എ പാസായിട്ടുണ്ടെങ്കിൽ ഡെബിറ്റും ക്രെഡിറ്റുമായി ഈ തുക വന്നിട്ടുണ്ടാകും
സാധാരണയായി പി.പി.എ ബാങ്കിൽ നൽകി 48 മണിക്കൂറിനുള്ളിലേ പാസാകൂ.3 ദിവസം കഴിഞ്ഞിട്ടും പാസായി കാണുന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക
Previous Help Files
2.Updating firefox in Ubuntu 18.04
Tuesday, October 10, 2023
MDM SITE -UPDATION-New Reports
എം.ഡി.എം. സൈറ്റിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കായി 2 പുതിയ റിപ്പോർട്ടുകൾ കൂടി ഇപ്പോൾ ലഭ്യമാണ്.
1.Strength Details
Reports എന്ന സെക്ഷിൽ Custom Reports എന്ന ടാബ് എടുക്കുക
ഓരോ ക്ലാസിലുമുള്ള ഫീഡിങ്ങ് സ്ട്രെങ്ത്, റോൾ സ്ട്രെങ്ത് എന്നിവയും അതുപോലെ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളിൽ വേണ്ടത് ഏതെല്ലാം എന്ന് സെലക്റ്റ് ചെയ്തും റിപ്പോർട്ടുകൾ എക്സൽ രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2.QPR Reports
ഇത് കിട്ടുന്നതിനായി Reports -Misc Reports എന്ന തരത്തിലെടുക്കുക
ഇതിൽ ഏറ്റവും താഴെയായി QT1, QT1A എന്നിങ്ങനെ കാണാം
ഇതിൽ ഏതെങ്കിലും ഒന്നെടുത്താൽ എ.ഇ.ഒ.അവിടെ വന്നിട്ടുണ്ടാകും. Quarter സെലക്റ്റ് ചെയ്ത് View നൽകിയാൽ റിപ്പോർട്ട് കാണാം.
Wednesday, September 20, 2023
സമന്വയയിൽ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ മുൻ ഓഫീസർമാർ കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്റ്റാറ്റസ് എങ്ങനെ അറിയാം
സമന്വയയിൽ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ മുൻ ഓഫീസർമാർ കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്റ്റാറ്റസ് ഓഡിറ്റ് അറിയുന്നതിനായി ആ ഓഫീസിലെ ഏതെങ്കിലും ഓഫീസറുടെ ലോഗിനിൽ കയറുക.
ഹോം പേജിൽ ആ ഓഫീസിലെ ഓരോരുത്തരുടെയും കൈവശം എത്ര ഫയലുകൾ ഓരോ വിഭാഗത്തിലുമുള്ളവ ഉണ്ട് എന്ന് കണക്ക് കാണാം.
ഇവിടെ Select Active/In active user എന്നതിൽ റിട്ടയർ ചെയ്ത/മുൻ ഓഫീസറെ കാണുന്നതിന് In active user സെലക്റ്റ് ചെയ്യുക.
റിട്ടയർ/ട്രാൻസ്ഫർ ചെയ്ത പേരുകൾ കാണാം.ആ പേരിൽ ക്ലിക്ക് ചെയ്യുക.
പുതുയ വിൻഡോയിലെത്തും
ഇവിടെ
- Objection Files
- Settlement Pending
- Settled
- No Remarks
- AA Files
- AA Appeal Files
- Others
- എന്നിങ്ങനെ ഓരോ തരത്തിലുമുള്ളവ കാണാം.അതിൽ തന്നെ എ.എ,,അപ്പീൽ ഫയലുകളിൽ Handled, Approved, Modified എന്നിവയും സെലക്റ്റ് ചെയ്യാവുന്നതാണ്.
Tuesday, September 19, 2023
How to check AEO wise Attendance Entry Status in MDM Site
എം.ഡി.എം. സൈറ്റിൽ സ്കൂളുകൾ എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ രേഖപ്പെടുത്തേണ്ടതുണ്ട്.ഇത് എ.ഇ.ഒ.തലത്തിൽ എങ്ങനെയാണ് ക്രോഡീകരിച്ച് കിട്ടുന്നത് എന്ന് നോക്കാം.
എ.ഇ.ഒ.ലോഗിനിൽ റിപ്പോർട്ട്സ് എന്ന മെനു എടുക്കുക
ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ Misc.Reports എന്ന റിപ്പോർട്ട് എടുക്കുക
ഇതിൽ Attendance not Entered എന്നും തീയ്യതിയും രേഖപ്പെടുത്തി View ചെയ്താൽ ക്രോഡീകരിച്ച ലിസ്റ്റ് ലഭിക്കും
Tuesday, September 12, 2023
Wednesday, August 16, 2023
Tuesday, August 1, 2023
How to reset a Staff fixation Proposal in AEO/DEO
സമന്വയയിൽ സ്കൂൾ പ്രധാനാദ്ധ്യാപകർ തസ്തിക നിർണ്ണയ അപേക്ഷ സമർപ്പിച്ചു വരികയാണല്ലോ. സ്കൂൾ ലോഗിനുകളിൽ 4 ടാബുകളാണ് ഉള്ളത്. സ്കൂൾ അധികൃതർ കാര്യങ്ങളിൽ കൃത്യത വരുത്താതെ ഫീൽഡുകൾ Confirm ചെയ്യുന്നതായി കാണുന്നു. ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. Nodal ഓഫീസറുടെ ലോഗിനിൽ അതിന് കഴിയില്ല.
AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
ഇതിനായി AEO/DEO ലോഗിനിൽ ഹോം പേജിൽ
Other Links എന്ന ഭാഗത്ത്
S.F. File Status എന്ന ലിങ്ക് കാണാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നമ്മുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലുകൾ എല്ലാം കാണാം.ഇവിടെ തന്നെ റീസെറ്റ് ബട്ടൺ ഉണ്ട്. അത് ക്ലിക്ക് ചെയ്താൽ റീസെറ്റ് ആകുന്നതാണ്.റീസെറ്റ് ചെയ്തു നൽകി പ്രധാനാദ്ധ്യാപകനോട് വീണ്ടും കൺഫേം ചെയ്യാൻ നിർദ്ദേശിക്കേണ്ടതാണ്.
ഹോം പേജിലെ Staff Fixation എന്ന ലിങ്കിൽ വന്ന പ്രൊപ്പോസലുകൾ ഡി.ജി.ഇ.യുടെ നിർദ്ദേശം വരുന്നതുവരെ സെക്ഷനുകളിലേക്ക് ഫോർവേഡ് ചെയ്യരുത്.
Staff fixation proposal by HMs
2023-24 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ എല്ലാ പ്രധാനാദ്ധ്യാപകരും സമന്വയ മുഖേന സമർപ്പിക്കേണ്ടതുണ്ട്.ഇത് സംബന്ധിച്ച ഡി.ജി.ഇ.യുടെ സർക്കുലർ ഇവിടെ. Erratum
1.സമന്വയ സൈറ്റിൽ സമ്പൂർണ്ണ ലോഗിൻ വെച്ച് ലോഗിൻ ചെയ്യണം.മാനേജരുടെ ലോഗിനിലില്ല സ്കൂൾ ലോഗിനിലാണ് ലോഗിൻ ചെയ്യേണ്ടത്.
2.സ്കൂളുകൾക്ക് സമന്വയയിൽ പ്രത്യേക ലോഗിൻ ഇല്ല. സമ്പൂർണ്ണ ലോഗിൻ തന്നെ ഉപയോഗിച്ചാണ് സമന്വയയിൽ ലോഗിൻ ചെയ്യേണ്ടത്. ഇങ്ങനെ ലോഗിൻ ചെയ്യുമ്പോൾ Login Using Sampoorna എന്നത് ഓൺ/ടിക്ക് ചെയ്താലേ ലോഗിൻ ആകു.ഈ പാസ് വേഡ് സെറ്റ് ചെയ്യുന്നതിനോ റീ സെറ്റ് ചെയ്യുന്നതിനോ സമന്വയയിൽ സംവിധാനമില്ല
3.ലോഗിൻ ചെയ്താൽ 4 ടാബുള്ള ഒരു പേജിലേക്ക് എത്തുന്നതാണ്.
4.മുകളിലെ 4 ടാബുകളാണ് പൂരിപ്പിച്ച് കൺഫേം ചെയ്യേണ്ടത്.
5.1.Sixth Working Day Strength
2.Staff Statement Details
3.Plan and Fitness Details
4.Re-admission/Strength Details
1.Sixth Working Day Strength
ഓരോ ടാബും ഇപ്പോൾ ചുവപ്പുനിറത്തിൽ കാണുന്നത് കൺഫേം ചെയ്താൽ പച്ചയായി മാറും.
ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണാം. ഈ വർഷത്തെ ആറാം പ്രവൃത്തി ദിന കണക്കാണിത്. ഇത് സ്കൂളിൽ നിന്നും തന്നെ നൽകിയതാണ്.ഇതിനു താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.
2.Staff Statement Details
മുൻ വർഷങ്ങളിലേതുപോലെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ആയതിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
Create Staff List എന്നതിൽ ക്ലിക്ക് ചെയ്യുക.
സമന്വയയിലുള്ള മുൻ വർഷത്തെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ കാണാം.ഇതിൽ ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ പേരിനുനേരെയുള്ള ടിക്ക് ഒഴിവാക്കുക.
ആരെയെങ്കിലും പുതുതായി ചേർക്കാനുണ്ടെങ്കിൽ Add staff, Add staff from Sampoorna എന്നീ ഓപ്ഷനുകൾ ഉപയോഗിക്കാം
Other Uploads (If any) എന്ന ലിങ്ക് കൂടി കാണാം. ഇവിടെ മാനേജരുടെ അപേക്ഷ ഉണ്ടെങ്കിൽ ആയത് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
Title *,Description * എന്നിവ നൽകേണ്ടതുണ്ട്. ഇവിടെ മാനേജരുടെ അപേക്ഷയാണെങ്കിൽ Proposal by Manager എന്ന് ചേർത്താൽ മതിയാകുന്നതാണ്.തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട ഏത് അപേക്ഷയും ഇവിടെ അറ്റാച്ച് ചെയ്യാം.അതിന്റെ പേരും വിവരവും നൽകി അപ് ലോഡ് ചെയ്യുക.
5.Re-admission/Strength Details
(1) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണം |
|
|
|||||
(2) ആറാം സാധ്യായ ദിനത്തിലെ വാലിഡ് യു.ഐ .ഡി നമ്പർ ഉള്ള കുട്ടികളുടെ റോൾ സ്ട്രെങ്ത് |
|
|
|||||
(3) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയിട്ടുള്ള യു.ഐ .ഡി കളുടെ എണ്ണം |
|
||||||
(4) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ.ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയ യു.ഐ .ഡി കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ള കുട്ടികളുടെ എണ്ണം. |
|
||||||
(5) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം. |
|
||||||
(6) റീ - അഡ്മിഷനുകൾ |
ഇതിൽ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് ചേർക്കണം.ഈ ഫീൽഡ് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ.തുടർന്ന് കൺഫേം ചെയ്യണം.
6.എല്ലാ പേജും കൺഫേം ചെയ്താൽ അവസാനമായി Preview & Confirm കാണാം.
7.ആ ബട്ടൺ ക്ലിക്ക് ചെയ്താൽ താഴെയായി കാണുന്ന ഡിക്ലറേഷൻ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. . സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
8.സബ്മിറ്റായാൽ ഈ ടാബുകളെല്ലാം ചാരനിറമായി മാറിയിരിക്കും.
ഇതു സംബന്ധിച്ച മുൻ വർഷത്തെ ഹെൽപ് വീഡിയോ നൽകിയിരിക്കുന്നു..
Monday, July 10, 2023
സമന്വയയിൽ അധിക തസ്തികകൾ അനുവദിക്കുന്നത് എങ്ങനെ
1.എ.ഇ.ഒ/ഡി.ഇ.ഒ ലോഗിനുകളിൽ Staff Fixations എന്ന മെനുവിലെ S.F.Files എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക.
2.ഇവിടെ അധിക തസ്തിക/ഡിവിഷൻ അനുവദിക്കപ്പെട്ട സ്കൂളുകളുടെ ഫയലുകൾ റീ ഓപൻ ആയി വന്നിട്ടുണ്ടാകും.
3.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.വലതുഭാഗത്തുള്ള Staff Fixation Monitor നോക്കണം.
ഇവിടെ ആകെ എത്ര സ്കൂളിന്റെയാണോ പ്രൊപ്പോസൽ പോയിട്ടുള്ളത് എന്ന് കാണാം
2.View Additional Post Proposals എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3.ആകെ എത്ര സ്കൂളിന്റെ പ്രൊപ്പോസലാണ് പോയതെന്നും എത്ര സ്കൂളിന് അധിക ഡിവിഷൻ/തസ്തിക അനുവദിച്ചുവെന്നും കാണാവുന്നതാണ്.
4.ഇതിൽ 2 തരത്തിലുള്ളവ കാണാം.അത് വളരെയധികം ശ്രദ്ധിക്കണം.
1.Dispose
2.Government Approved
Dispose- എന്നത് അനുവദിക്കപ്പെടാത്തതാണ്.അതായത് പ്രൊപ്പോസൽ നൽകിയതിനുശേഷം നടന്ന പരിശോധനയിൽ അനുവദിക്കാൻ കഴിയില്ല എന്ന് കണ്ടെത്തിയത്
Government Approved അധിക ഡിവിഷൻ /തസ്തിക അനുവദിക്കപ്പെട്ടത്.
5.Dispose ആയിട്ടുള്ളവ റീ ഓപൻ ആയിട്ടുണ്ടാകില്ല.ഇതിൽ ഒന്നും ചെയ്യാനില്ല.ഇത് ഡിസ്പോസ് ചെയ്ത ഉത്തരവ് ഡയറക്റ്റർ അംഗീകരിക്കുന്ന മുറക്ക് അവിടെ കാണാവുന്നതാണ്.
6. Government Approved ഫയലുകളാണ് ഓഫീസിൽ നടപടിയെടുക്കാനുള്ളത്
7.Government Approved ഫയലുകളുടെ നേരെയുള്ള വ്യൂ (കണ്ണിന്റെ ഐക്കൺ) ക്ലിക്ക് ചെയ്താൽ പ്രൊപ്പോസ് ചെയ്യപ്പെട്ട അധിക തസ്തികകളുടെ വിവരം കാണാം.(ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം പ്രൊപ്പോസ് ചെയ്യപ്പെട്ട മുഴുവൻ തസ്തികയും അംഗീകരിച്ചിട്ടുണ്ടാകണമെന്നില്ല. ഇക്കാര്യം ഫയലിൽ ലഭ്യമാണ്.
8. തിരിച്ച് റീ ഓപൻ ചെയ്ത ഫയലിലേക്ക് തന്നെ പോകുക. ഈ ഫയൽ സെക്ഷനിലേക്ക് അയച്ച് സെക്ഷനിൽ മോഡിഫിക്കേഷൻ വരുത്തി ഓഫീസർ അത് അംഗീകരിക്കണം.തുടർന്ന് വരുന്ന ഡ്രാഫ്റ്റ് അംഗീകരിച്ചാൽ ഫയൽ ക്ലോസ് ആകും.
9.ഇവിടെ മുമ്പ് ചെയ്ത തസ്തിക നിർണ്ണയ ഫയൽ കാണാം.
10.ഇവിടെ Attachments ടൈലിൽ സർക്കാർ ഉത്തരവ് ലഭ്യമാണ്.
11.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം- അധിക തസ്തികക്ക് പ്രൊപ്പോസ് ചെയ്ത +Addl.Posts എന്ന ടാബിൽ വി.ഓഫീസർ നൽകിയ പ്രൊപ്പോസൽ കാണാം എന്നാൽ ഇത് അതേ പോലെ അംഗീകരിച്ചിട്ടുണ്ടാകണം എന്നില്ല. ഡി.ജി.ഇ .സർക്കാരിലേക്ക് നൽകിയ ശുപാർശ എന്താണെന്ന് അറിയുന്നതിന് ഫയലിന്റെ മുകളിൽ
Addl. Post DGE School Visit -Gov ApprovedNEW
13.ഇതുപ്രകാരമേ മോഡിഫിക്കേഷൻ നടത്തി പ്രൊസീഡിങ്സ് നൽകാവൂ.
14.മോഡിഫിക്കേഷൻ നടത്തുന്നതിനായി Modification എന്ന ടൈലിൽ ക്ലിക്ക് ചെയ്യുക
15.New എന്നതിൽ ക്ലിക്ക് ചെയ്യുക
16.ഡിവിഷൻ/തസ്തിക/അക്കോമഡേഷൻ എന്നിവയിൽ ബാധകമായത് മാറ്റം വരുത്തി സൂപ്രണ്ട് /പി.എ മുഖേന ഓഫീസർക്ക് ഫയൽ ഫോർവേഡ് ചെയ്യുക.17.ഓഫീസർ മോഡിഫിക്കേഷൻ അംഗീകരിക്കണം.
18.ഫയൽ സെക്ഷനിൽ എത്തുമ്പോൾ അവിടെ പുതിയ ഡ്രാഫ്റ്റ് വന്നിട്ടുണ്ടാകും.അത് അപ്രൂവ് ചെയ്യുക.
Addl posts 2023-24 DGE and Govt Orders
Revision of 2024-25 Order Model
Tuesday, July 4, 2023
Thursday, June 29, 2023
Thursday, June 22, 2023
MDM Site-Consolidation of Strength- FOR AEO Office
MDM സൈറ്റിൽ AEO തലത്തിൽ strength register എന്ന ഓപ്ഷനിൽ school wise strength ലഭിക്കുമെങ്കിലും ഓരോ School ന്റെയും ഓരോ ക്ലാസിലേയും strength വെവ്വേറെ ലഭിക്കില്ല. അതായത് ആകെ ലഭിക്കുമെങ്കിലും Std 1 എന്ന് നൽകിയാൽ Std 1 ഉള്ള school ലെ മാത്രമേ ലഭിക്കൂ. Std5 നൽകിയാൽ std 5 ഉള്ള school ലെ മാത്രമേ കാണിക്കൂ . Consolidation എളുപ്പമല്ല. ഇതിനായി തന്നിരിക്കുന്ന ഫയൽ ഉപയോഗിക്കാം . School ലിസ്റ്റ് Code wise Ascending ആയിരിക്കണമെന്ന് മാത്രം
Wednesday, June 21, 2023
ROSTER CALCULATION
RPWD Roster Manual Calculation
Category Wise
Vacancies form 07/02/1996 to 18/04/2017:
Vacancies from 19/04/2017 to Till date :
Total posts to be earmarked for RPWD =
Posts which calculated as 3% =
Posts which calculated as 4% =
ഏതെങ്കിലും ഒരു ഒഴിവെങ്കിലും 3%ക്കാലത്ത് വന്നിട്ടുണ്ടെങ്കിൽ ആകെ 1 ഒഴിവാണ് മാറ്റിവെക്കേണ്ടത് എങ്കിൽ അത് 3% ആയി കണക്കാക്കണം. 33 വരെ 1 66 വരെ 2 എന്ന ക്രമത്തിൽ. ഉദാഹരണമായി 3% കാലത്ത് 10 ഒഴിവും 4%കാലത്ത് 10 ഒഴിവും വന്നാൽ ആകെ മാറ്റിവെക്കേണ്ട 1 ഒഴിവ് 3%ലാണ്. ഇത് 3% 33 വരെയും .മറ്റൊരു ഉദാ-3% കാലത്ത് 25 ഉം 4% 10 ഉം വന്നാൽ ആകെ 2 ഒഴിവ് മാറ്റിവെക്കണം.ഇതിൽ 1 3% ലും 1 4% വും വരുംTuesday, May 23, 2023
Wednesday, May 17, 2023
How to Verify Roster Data in Samanwaya
റോസ്റ്റർ ഡാറ്റാ എൻട്രി-മുൻ പോസ്റ്റ്
സമന്വയയിൽ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട റോസ്റ്റർ (ബാക്ക് ലോഗ് ) ഡാറ്റയും സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷനും ഏതുവിധത്തിലാണ് പരിശോധിക്കേണ്ടത് എന്ന് പരിശോധിക്കാം.ആദ്യം ഇതു സംബന്ധിച്ച ഡി.ജി.ഇ.യുടെ 16/05/2023 ലെ സർക്കുലർ നല്ലതുപോലെ വായിക്കുക
നമുക്ക് ഒരു മാനേജർ സമർപ്പിച്ച (കൺഫേം ചെയ്ത ) റോസ്റ്റർ എങ്ങനെയാണ് സമന്വവയിൽ പരിശോധിക്കപ്പെടുന്നത് എന്ന് നോക്കാം
ഇത് ഒരു ഡി.ഇ.ഒ.ലോഗിൻ ആണ്. ഇവിടെ വ്യൂ റിപ്പോർട്ട് എന്ന് കാണുന്നത് മാത്രമാണ് മാനേജർ കൺഫേം ചെയ്തിട്ടുള്ളത്. ആയത് മാത്രമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.
ഒരു കോർപ്പറേറ്റ് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം മാനേജ്മെന്റിന് വിവിധ ഓഫീസുകൾക്ക് കീഴിൽ സ്കൂളുകളുണ്ടാകാം.ഓരോ ഓഫീസറും അതാത് ഓഫീസിന് പരിധിയിലെ സ്കൂളുകളിലെ ഡാറ്റയാണ് പരിശോധിക്കേണ്ടത്.ഇത്തരത്തിൽ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും പരിശോധിച്ചുകഴിഞ്ഞാൽ ഡാറ്റ പൂർണ്ണമായും വെരിഫൈഡ് ആകുന്നതാണ്.ഇത് ഓഫിസുകളിലും മാനേജർക്കും പരിശോധിക്കാവുന്നതാണ്.
ഇവിടെ ഒരു സ്കൂളിന്റെ ഡാറ്റ എത്തരത്തിലാണ് വെരിഫൈ ചെയ്യുന്നതെന്ന് നോക്കാം.അതിനായി വ്യൂ റിപ്പോർട്ട് കാണുന്ന മാനേജറുടെ പേരിനു നേരെ വെരിഫൈ Verify എന്നതിൽ ക്ലിക്ക് ചെയ്യുക
ഇടതുഭാഗത്തുള്ള ആക്ഷൻ (Action) ലെ View എന്നതിൽ ക്ലിക്ക് ചെയ്യുക
ഇവിടെ മാനേജർ നടത്തിയിട്ടുള്ള എൻട്രികൾ കാണാം.ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1.മാനേജർ നടത്തിയിട്ടുള്ള രേഖപ്പെടുത്തലിൽ വ്യത്യാസമുണ്ടെങ്കിലോ
2.മാനേജർ മുമ്പ് നടത്തിയ നിയമനം ഒരു ഭിന്നശേഷി വിഭാഗത്തിലെ ആണ് എന്നത് തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഓഫീസിൽ നൽകിയിട്ടുണ്ടെങ്കിലോ
More എന്നതിൽ ക്ലിക്ക് ചെയ്യുക.
അവിടെ ഈ അപാകത സംബന്ധിച്ചോ വിട്ടിപോയത് സംബന്ധിച്ചോ കുറിപ്പ് രേഖപ്പെടുത്തി സേവ് ചെയ്യുക
അതുപോലെത്തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് പോലുള്ല ലേഖകൾ അവിടെ അറ്റാച്ച് ചെയ്യാവുന്നതാണ്.ഇത്തരത്തിൽ മാനേജർമാർ ഏതെങ്കിലും ജീവനക്കാരന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആയത് പരിശോധിച്ച് അതാത് ഓഫീസിൽ നിന്നുമാണ് അറ്റാച്ച് ചെയ്യേണ്ടത്. ഇത് മാനേജർക്ക് അപ് ലോഡ് ചെയ്യാനാകില്ല എന്നത് ശ്രദ്ധിക്കുക
ഇത് മാനേജർക്ക് കാണാം
3.അതുപോലെത്തന്നെ ഏതെങ്കിലും രെഖപ്പെടുത്തൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അതും ഉൾപ്പെടുത്തി മേൽപറഞ്ഞപോലെ കുറിപ്പു നൽകുക.ഡാറ്റ റീസെറ്റ് ചെയ്യുക.എങ്കിലെ മാനേജർക്ക് എഡിറ്റ് ചെയ്യാൻ കഴിയൂ.
മാനേജറെ വിവരം നേരിട്ട് അറിയിക്കുക.
മാനേജർ ആവശ്യമായ മാറ്റം വരുത്തി വീണ്ടും കൺഫേം ചെയ്യണം.
അതുപോലെത്തന്നെ ഇവിടെയുള്ള Verify ബട്ടൺ ഓഫീസർക്ക് മാത്രമേ ലഭ്യമാകൂ. സെക്ഷനുകളിൽ ഡാറ്റ പരിശോധിക്കാമെങ്കിലും വെരിഫിക്കേഷൻ ഇല്ല
പ്രധാന കാര്യം
1.വെരിഫിക്കേഷൻ അന്തിമമാണ് .റീസെറ്റ് ഇല്ല
2.ഓരോ സ്കൂളിന്റെയും ഡാറ്റയാണ് വെരിഫൈ ചെയ്യുന്നത്. ഓരോ എൻട്രിയുടെയും ഓരോ മാനേജ്മെന്റിന്റെ ആകെയും(ഒന്നിലധികം സ്കൂളുകളുള്ള കേസിൽ) ആല്ല
3.ഒരു സ്കൂളിന്റെ ഡാറ്റ വെറിഫൈ ചെയ്താൽ പിന്നീട് ആ ഓഫീസിലോ മറ്റേത് ഓഫീസിലോ ഡാറ്റ റീസെറ്റ് ചെയ്താലും വെരിഫൈ ചെയ്തവ റീസെറ്റ് ആകില്ല
അടുത്തതായി വലതുഭാഗത്ത് അറ്റാച്ച്മെന്റ് എന്ന ഭാഗത്ത് മാനേജർമാർ സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് നൽകിയ റിക്വിസിഷൻ അപ് ലോഡ് ചെയ്യേണ്ടതാണ്.ഇത് ഓഫീസുകളിൽ നിന്നും മാനേജർക്കും ചെയ്യാനാകും.
ഇവിടെ ഒരു കാറ്റഗറിയിൽ തന്നെ ഒന്നിലധികം അറ്റാച്ച്മെന്റുകൾ അപ് ലോഡ് ചെയ്യാം
ഇത്തരത്തിൽ ഓരോ സ്കൂളും വെരിഫിക്കേഷൻ പൂർത്തിയായാൽ ആ വിവരം അവിടെ കാണാനാകും.
ഇത് സംബന്ധിച്ചോ സമന്വയ സംബന്ധിച്ചോ ഉള്ള സംശയങ്ങൾ സമന്വയ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി മാത്രം ചോദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു