2019 ഡിസംബര്‍ 26 ന് നമ്മുടെ നാട്ടില്‍ സൂര്യഗ്രഹണമാണല്ലോ.ഇതിനായി എല്ലാവരും തയ്യാറെടുത്തു കഴിഞ്ഞു.എങ്ങനെയാണ് ഗ്രഹണം വീക്ഷിക്കേണ്ടത് എന്നെല്ലാം എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ.
ഇവിടെ ഗ്രഹണം സംബന്ധിച്ച ഒരു ആപ് പരിചയപ്പെടുത്തുകയാണ്. നമ്മുടെ കുട്ടികള്‍ക്ക് കളിക്കാന്‍ മൊബൈല്‍ കൊടുക്കുന്നതിനു പകരം ഈ ആപ് ഒന്നു പരിചയപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
ആദ്യം എന്താണ് ഗ്രഹണം എന്ന് ഒന്നു പരിചയപ്പെടാം.സൂര്യനെ ചന്ദ്രന്‍ കുറച്ചു നേരത്തേക്ക് മറക്കുന്നു.ഇതാണ് സൂര്യഗ്രഹണം.2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം ദർശിക്കാനാകും.സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ
വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ്
സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും ഒരു സ്ഥാനത്ത്
ഒത്തുചേരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഭൂമിയിൽ നിന്നു
നോക്കുമ്പോൾ ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ ചെറുതാണെങ്കിൽ
ഗ്രഹണസമയത്ത് സൂര്യബിംബത്തിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ ചന്ദ്രനു വെളിയിൽ
കാണാനാകും. ഇത്തരം സൂര്യഗ്രഹണങ്ങളാണ് വലയ സൂര്യഗ്രഹണം (Annular eclipse)
എന്നു് അറിയപ്പെടുന്നത്. ഒരു വലയസൂര്യഗ്രഹണം ആയിരക്കണക്കിനു കിലോമീറ്റർ
വീതിയിൽ ഭാഗീകമായി നിരീക്ഷിക്കാൻ സാധിക്കും.
രാഹു, കേതു
ഭൂമിയില്‍ നിന്ന് നോക്കുന്ന നമുക്ക് സൂര്യനും ചന്ദ്രനും നമ്മെ (ഭുമിയെ) ചുറ്റുകയാണെന്നാണ് തോന്നുക. ഇങ്ങനെ സങ്കല്‍പ്പിച്ചാല്‍ സൂര്യനും ചന്ദ്രനും 2 പഥങ്ങളിലൂടെ ഭൂമിയെ ചുറ്റുന്നു. ഈ രണ്ട് പഥങ്ങളും 2 ബിന്ദുക്കളില്‍ മുറിച്ചുകടക്കുന്നുണ്ട്.ഈ ബിന്ദുക്കളാണ് രാഹുവും കേതുവും.ഇവയെ തമോഗ്രഹങ്ങള്‍ എന്നാണ് ജ്യോതിഷത്തില്‍ അറിയപ്പെടുന്നത്. ഈ രണ്ട് ബിന്ദുക്കളും ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ട്.ഈ ബിന്ദുവില്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തിയാലേ ഗ്രഹണം നടക്കു.
മറ്റൊരു ചിത്രം
ഇങ്ങനെ രാഹുവും കേതുവുമുണ്ടെന്ന് ഒരു ബൈനേക്കുലറുമില്ലാത്ത കാലത്ത പറഞ്ഞുവെച്ച പൂര്‍വ്വികന്‍മാരെ കളിയാക്കുകയല്ല വേണ്ടത്.പിന്നീട് വന്ന അന്ധവിശ്വാസങ്ങളെയാണ് മാറ്റേണ്ടത്.
ഇനി ഗ്രഹണം ഒരു ചിത്രം
ഇന്ത്യാ ഗ്രഹണ മാപ്പ്
ഇനി നമുക്ക് ആപ് ഉപയോഗിച്ച് എങ്ങനെ ഗ്രഹണം കാണാം എന്ന് നോക്കാം
1.ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ Eclipse Calculator 2 എന്ന് സെര്‍ച്ച് ചെയ്യുക
ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക
ആപ് തുറക്കുക
ഏത് ഗ്രഹണവും കാണാം.തല്‍ക്കാലം സൂര്യഗ്രഹണം എടുക്കുക
താഴെയുള്ള സെര്‍ച്ച് ബൈ ലൊക്കേഷന്‍ ക്ലിക്ക് ചെയ്യുക
തുറന്ന് വരുന്ന ഭാഗത്ത് കറന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ലൊക്കേഷന്‍ ആക്സസ് പെര്‍മിഷന്‍ നല്‍കേണ്ടിവരും
താഴെയുള്ള ഓണ്‍ലി Future Events ടിക് ചെയ്ത് കംപ്യൂട്ട് ചെയ്യുക
മാപ്, ലോക്കേഷന്‍ എന്നീ ഓപ്ഷനുകളും ഉണ്ട്.
മുകളില്‍ ആദ്യത്തേതായി 26 ലെ ഗ്രഹണം കാണിക്കും
ക്ലിക്ക് ചെയ്യുക
ഗ്രഹണം സംബന്ധിച്ച എല്ലാ വിവരങ്ങളും വരും. താഴെയുള്ള സിമുലേഷനില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെയാണ് ഗ്രഹണം സംഭവിക്കുക എന്ന് കാണാം
ഗ്രഹണം നടക്കുന്ന സമയവുമെല്ലാം കാണാം.ആ സമയത്ത് ലൈവ് എന്ന ഓപ്ഷന്‍ ടിക് ചെയ്താല്‍ ലൈവും കാണാം
(ഇത് എന്റെ സ്വന്തമല്ല. കടപ്പാട് വിക്കിപീഡിയ, മറ്റ് ഓണ്‍ലൈന്‍ അറിവുകള്‍)