I am Unnikrishnan.R.K.This is my personal blog to interact the world with my ideas, thoughts and information etc
Flash News
Tuesday, December 17, 2024
Saturday, November 9, 2024
Samanwaya-Roster Updation
സമന്വയയിൽ റോസ്റ്ററിൽ എൻട്രികൾ വരുത്തുന്നത് എപ്രകാരമാണെന്നും ആയത് ഓഫീസ് തലത്തിൽ കൺഫേം ചെയ്യുന്നതെങ്ങനെയെന്നും ഈ ലിങ്കുകളിൽ മുമ്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ആദ്യ ഘട്ടത്തിൽ റോസ്റ്റർ ഒരു തവണ മാനേജർ കൺഫേം ചെയ്ത് ഓഫീസിൽ നിന്നും വെരിഫിക്കേഷൻ നടത്തിയാൽ പിന്നീട് തുടർന്നുള്ള നിയമനങ്ങളുടെ വിവരം മാനേജർക്ക് അപ്ഡേറ്റ് ചെയ്യാനോ ആയത് വെരിഫിക്കേഷനോ കഴിഞ്ഞിരുന്നില്ല.
നിലവിൽ ഇതിനു സാദ്ധ്യമാകുന്ന രീതിയിൽ സമന്വയയിൽ അപ്ഡേഷൻ വരുത്തിയിട്ടുണ്ട്. ആയത് എന്തെല്ലാമാണെന്ന് പരിശോധിക്കാം.
മാനേജരുടെ ലോഗിനിൽ നിലവിൽ മാനേജർ കൺഫേം ചെയ്ത റോസ്റ്റർ വിവരങ്ങൾ കാണാൻ കഴിയുന്നതാണ്.
ആദ്യത്തേതിൽ നിലവിൽ കൺഫേം ചെയ്ത വിവരങ്ങളാണ് കാണാൻ കഴിയുന്നത്.
New Entry എന്നതിൽ ക്ലിക്ക് ചെയ്താൽ മാനേജർക്ക് ആദ്യം നൽകിയ വിവരങ്ങൾക്ക് ശേഷമുള്ള നിയമന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയും.
Samanwaya-DGE Visit Form Updation
സമന്വയയിൽ ഡി.ജി.ഇ. വിസിറ്റ് എന്ന ഫോം ഫൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന അപ്ഡേഷനുകൾ വരുത്തിയിട്ടുണ്ട്.
1.
5ാം നമ്പര്‍ 5) Details of strength as on the day of verification - എന്ന ഭാഗത്ത് ഓട്ടോമാറ്റിക്ക് ആയി ആറാം പ്രവൃത്തിദിനത്തെ എണ്ണമാണ് വരിക. എന്നാൽ പലപ്പോഴും യു.ഐ.ഡി. ഇൻവാലിഡ് ആയും നോ യു.ഐ.ഡി.ആയും മറ്റും തസ്തിക നിര്‍ണ്ണയത്തിന് കണക്കാക്കാൻ കഴിയാത്ത കുട്ടികളുടെ എണ്ണം ഇവിടെ രണ്ടാമത്തെ വരിയിൽ II.Re-admitted(Re-admitted/ Invalid UID/No UID Etc) നൽകിയാൽ തസ്തിക നിര്‍ണ്ണയത്തിന് എടുക്കാവുന്ന കുട്ടികളുടെ എണ്ണം ലഭിക്കുന്നതാണ്.2.2023-24 വര്‍ഷത്തിൽ അധിക തസ്തികക്ക് ശിപാര്‍ശ ചെയ്യുകയും എന്നാൽ ഈ അധിക തസ്തികകൾ 2024-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം വരെയും അനുവദിച്ചുവരാത്തതിനാൽ 2023-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തികകൾ തന്നെ 2024-25 ലും ശിപാര്‍ശ ചെയ്തിട്ടുള്ളിടങ്ങളിൽ പിന്നീട് 202-24 വര്‍ഷത്തെ അധിക തസ്തികകൾ അനുവദിക്കപ്പെടുകയും ആയതിനനുസരിച്ച് 2023-24ലെ അധിക തസ്തികകൾ 2024-25 ലും അനുവദിക്കപ്പെട്ടപ്പോൾ 2024-25 വര്‍ഷം ശിപാര്‍ശ ചെയ്യപ്പെട്ടത് ആവശ്യമില്ലാത്ത സാഹചര്യം വന്നിട്ടുണ്ട്.( (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്-2023-24 ലെ അതേ ശിപാര്‍ശ തന്നെ 2024-25 ലും വരികയും ആയത് 2023-24 ൽ മുഴുവനായി അനുവദിക്കപ്പെടുകയും ചെയ്ത ഇടങ്ങളിലേ അത് ബന്ധകമാകൂ
ഇത്തരം കേസിൽ 12ാം കോളം
12) വിദ്യാലയ സന്ദർശനത്തിന് ശേഷം അഡിഷണൽ പോസ്റ്റുകൾ :23-24 ലെ അധിക ഡിവിഷനുള്ള ശിപാർശ തന്നെയായതിനാൽ അധിക തസ്തികയില്ല
പുതിയ ഓപ്ഷൻ സെലക്റ്റ് ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ ഓപ്ഷൻ സെറ്റ് ചെയ്താൽ സന്ദര്‍ശന വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാതെ തന്നെ ഫോം സബ്മിറ്റ് ചെയ്യാനാകുന്നതാണ്.
Saturday, October 12, 2024
English-Period Wise Modification
Friday, October 4, 2024
Samanwaya -Password Setting
ഇപ്പോൾ വരുന്ന വിൻഡോയിൽ യൂസര്‍ ഐ.ഡിയും മൊബൈൽ നമ്പറും നൽകുക.(ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഇത് രണ്ടും എച്ച്.എം ന്റെതല്ല.സമന്വയയിൽ എച്ച്.എം ലോഗിൻ എന്നത് പാസ് വേഡ് റീസെറ്റ് ചെയ്യാൻ കഴിയില്ല. എച്ച്.എം മാര്‍ക്ക് സമ്പൂര്‍ണ്ണ ലോഗിൻ വഴിയാണ് സമന്വയയിലേക്ക് ലോഗിൻ അനുവദിച്ചിട്ടുള്ളത്.)
നെക്സ്റ്റ് ക്ലിക്ക് ചെയ്യുകഇപ്പോൾ വരുന്നിടത്ത്
ഒ.ടി.പി സെന്റ് വയ ഇ മെയിൽ എന്ന ഓപ്ഷൻ എടുക്കുകനെക്സ്റ്റ് നൽകുക.അവിടെ ഇമെയിൽ മാസ്ക് ചെയ്ത് വന്നതു കാണാം.
ഇവിടെ മാസ്ക് ചെയ്ത ഇ മെയിൽ ശരിയായി നൽകുക
ഗെറ്റ് കോഡ് ക്ലിക്ക് ചെയ്യുകഅപ്പോൾ സമന്വയ ലോഗൗട്ട് ആയി ആദ്യ പേജിലേക്ക് പോകുന്നതാണ്.മെയിൽ നോക്കുക
മെയിലിൽ ഒരു നാലക്ക കോഡ് വന്നതായി കാണാംലോഗിൻ പേജിൽ യൂസര്‍ ഐ.ഡി.യും ഈ കോഡും നൽകുക
പുതിയ പാസ് വേഡ് നൽകാൻ വിൻഡോ വരുന്നതാണ്.ഇവിടെ 8 കാരക്റ്റര്‍ ഉള്ള ക്യാപ്പിറ്റൽ.സ്മാൾ ലെറ്റര്‍, സിംബൽ, നമ്പര്‍ എന്നീ കോംപിനേഷനിൽ പാസ് വേഡ് നൽകുക.ഉദാSama@2024Aups@2024രണ്ടു ബോക്സിലും ഒരേ പാസ്‌വേഡ് നൽകി ചേഞ്ച് പാസ് വേഡ് ക്ലിക്ക് ചെയ്യുകപുതിയ പാസ് വേഡ് വെച്ച് ഓപൻ ചെയ്യുക------------------------------------------------------------------------------ഇനി പലപ്പോഴും മാനേജര്‍ ഇത്തരത്തിൽ ചെയ്യുമ്പോൾ മൊബൈൽ നമ്പര്‍, ഇ-മെയിലിലേക്ക് പാസ് വേഡ് വരുന്നില്ല, അല്ലെങ്കിൽ മാച്ച് ചെയ്യുന്നില്ല എന്ന് മെസേജ് വന്നാൽ അതാത് എ.ഇ.ഒ/ഡി.ഇ.ഒ.യുടെ ലോഗിനിൽUserlist ൽSchool Management എടുക്കുക
വലത്തേ അറ്റത്ത് കാണുന്ന ടെന്യൂര്‍ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഇവിടെ ആക്റ്റീവ് തന്നെയാണോ എന്ന് നോക്കുകമുകളിൽ വലതു ഭാഗത്ത് കാണുന്ന എഡിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുകഇ-മെയിൽ , ഫോൺ നമ്പര്‍ തെറ്റാണെങ്കിൽ ശരിയാക്കി സേവ് ചെയ്യുക.
അവരുടെ പുതിയ മെയിലിലേക്ക് പാസ്‌വേഡ് വരും.അവര്‍ തന്നെ റീസെറ്റ് ചെയ്യട്ടെ.വീഡിയോടെന്യൂര്‍
Wednesday, September 11, 2024
സമന്വയ-അധിക തസ്തിക കൺസോളിഡേഷൻ-ഡി.ഡി.ഇ തലം
2023-24 ലെ അധിക തസ്തികകൾ അനുവദിച്ചു വന്നിട്ടുണ്ട്.ആയതിനനുസരിച്ച് 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഫയലുകൾ റിവൈസ് ചെയ്തുവരുന്നു.24-25 ഉം റിവൈസ് ചെയ്യേണ്ടതുണ്ട്.എന്നാൽ 23-24 വര്‍ഷം ശിപാര്‍ശ ചെയ്ത അധിക തസ്തികകൾ 24-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ സമയത്ത് അനുവദിച്ച് കിട്ടാത്തതിനാൽ 23-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തിക തന്നെ 24-25 വര്‍ഷവും ശിപാര്‍ശ ചെയ്തവയുണ്ട്.ഇപ്പോൾ 24-25 വര്‍ഷത്തെ അധിക തസ്തിക ശിപാര്‍ശകളിൻമേൽ ഡി.ജി.ഇ വിസിറ്റ് എന്ന ടാബിൽ എ.ഇ.ഒ.മാരുടേത് ഡി.ഇ.ഒ.യിലും ഡി.ഇ.ഒ.മാരുടെത് ഡി.ഡി.ഇ.യിലും വന്നിട്ടുണ്ടാവും.
എ.ഇ.ഒ./ഡി.ഇ.ഒ.തലത്തിൽ 23-24 വര്‍ഷം അനുവദിച്ച അധിക തസ്തികകൾ ഡി.ഡി.ഇ.ഓഫീസിൽ എങ്ങനെ കാണാം എന്ന് നോക്കാം
അവിടെ വര്‍ഷം തെരഞ്ഞെടുത്തതിന് ശേഷം എ.ഇ.ഒ/ഡി.ഇ.ഒ വൈസും ആൾ എ.ഇ.ഒ/ആൾ ഡി.ഇ.ഒ എന്ന തരത്തിലും തസ്തിക പ്രകാരവും സര്‍ക്കാര്‍ അനുവദിച്ചതും ഡി.ജി.ഇ.തലത്തിൽ ഡിസ്പോസ് ചെയ്തതുമായ വിവരങ്ങൾ കാണാം.
സമന്വയ-അധിക തസ്തിക കൺസോളിഡേഷൻ
2023-24 ലെ അധിക തസ്തികകൾ അനുവദിച്ചു വന്നിട്ടുണ്ട്.ആയതിനനുസരിച്ച് 2023-24 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ ഫയലുകൾ റിവൈസ് ചെയ്തുവരുന്നു.24-25 ഉം റിവൈസ് ചെയ്യേണ്ടതുണ്ട്.എന്നാൽ 23-24 വര്‍ഷം ശിപാര്‍ശ ചെയ്ത അധിക തസ്തികകൾ 24-25 വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ സമയത്ത് അനുവദിച്ച് കിട്ടാത്തതിനാൽ 23-24 ൽ ശിപാര്‍ശ ചെയ്ത അതേ തസ്തിക തന്നെ 24-25 വര്‍ഷവും ശിപാര്‍ശ ചെയ്തവയുണ്ട്.ഇപ്പോൾ 24-25 വര്‍ഷത്തെ അധിക തസ്തിക ശിപാര്‍ശകളിൻമേൽ ഡി.ജി.ഇ വിസിറ്റ് എന്ന ടാബിൽ എ.ഇ.ഒ.മാരുടേത് ഡി.ഇ.ഒ.യിലും ഡി.ഇ.ഒ.മാരുടെത് ഡി.ഡി.ഇ.യിലും വന്നിട്ടുണ്ടാവും.
എ.ഇ.ഒ.തലത്തിൽ 23-24 വര്‍ഷം അനുവദിച്ച അധിക തസ്തികകൾ ഡി.ഇ.ഒ.ഓഫീസിൽ എങ്ങനെ കാണാം എന്ന് നോക്കാം
STAFF FIXATION DASH BOARD ലെ Staff Fixation Monitor എന്ന ലിങ്ക് എടുക്കുക
ഇവിടെ കാണുന്ന Go To SF File Status ക്ലിക്ക് ചെയ്യുക
വലതു ഭാഗത്ത് കാണുന്ന Additional Post Consoldation ക്ലിക്ക് ചെയ്യുക
ഇവിടെ അതാത് ഓഫീസിലെ അധിക തസ്തിക കൺസോളിഡേഷനും (ഓരോ വര്‍ഷത്തെയും) എ.ഇ.ഒ.തലത്തിലുള്ള കൺസോളിഡേഷനും ലഭ്യമാണ്.
ഇതിനായി വലതുഭാഗത്ത് കാണുന്ന AEO wise - Additional Post Details View ക്ലിക്ക് ചെയ്യുകSunday, August 25, 2024
Tuesday, July 16, 2024
Tuesday, June 11, 2024
Staff Fixation 2024-25
UID Validation circular dt 10-06-24
Common letter to HMS/Managers dt 13-06-24
വർക്ക് ഷീറ്റുകൾ ഗൂഗിൾ ഷീറ്റിൽ തുറന്ന് വന്നാൽ ഫയൽമെനുവിൽ ഡൌൺലോഡ് ചെയ്യുക. വിൻഡോസ് സിസ്റ്റം ഉപയോഗിക്കുന്നവർ എം.എസ്.എക്സൽ ഫോർമാറ്റിലും ഉബുണ്ടു ഉപയോഗിക്കുന്നവർ ഒ.ഡി.എസ് ഫോർമാറ്റും ഡൌൺലോഡ് ചെയ്താൽ ഉപയോഗിക്കാം.
Monday, May 13, 2024
Age Condonation Software -2024
ഒന്നാം ക്ലാസിൽ പ്രവേശനത്തിന് വയസ്സിളവ് ഉത്തരവ് നൽകുന്നതിന് 2008 മുതൽ പ്രവർത്തിക്കുന്ന ഏജ് കൺഡോണേഷൻ സോഫ്റ്റ് വെയർ ഈ വർഷം പുതുമയോടെ എത്തുന്നു.
ഈ സോഫ്റ്റ് വെയർ നിർമ്മിച്ചത് എം.എസ്.ആക്സസിൽ വി.ബി.എ കോഡ് ഉപയോഗിച്ചാണ്.എന്നാൽ ഇതിന് ചില പരിമിതികളുണ്ട്.
1.വിൻഡോസിലേ പ്രവർത്തിക്കു
2.ഇപ്പോൾ ഓഫീസ് 64 ബിറ്റ്, 32 ബിറ്റ് എന്നിങ്ങനെ ഇറങ്ങുന്നതിനാൽ 2 വേർഷനും നിർമ്മിക്കേണ്ടിവരുന്നു.
മകൻ യദുവിന് വെബ് ഡിസൈനിങ്ങിൽ താൽപര്യമുണ്ട്. അവന് വേക്കേഷനിൽ പി.എച്ച്.പി പഠിക്കാൻ താൽപര്യം.അവന് ഒരു പ്രൊജക്റ്റ് നൽകി.കൺഡോണേഷൻ സോഫ്റ്റ് വെയറിനെ ഓൺലൈനാക്കുക.
കുറച്ച് സഹായിച്ചു. ചിലതൊക്കെ നെറ്റിനെ ആശ്രയിച്ചു.എന്തായാലും ആയത് പ്രവർത്തന സജ്ജമായിട്ടുണ്ട്.
http://infinitywebworks.co.in/condonation/index.php
ഇതാണ് ലിങ്ക്.
ഓഫീസിന് ലോഗിൻ ചെയ്യാൻ infinitywebdev24@gmail.com ലേക്ക് ഒരു റിക്വസ്റ്റ് അയക്കുക. യൂസർ ഐ.ഡി., പാസ് വേഡ് നൽകും.
ലോഗിൻ ചെയ്താൽ
1.പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം
ഇതിൽ ഓഫീസിന്റെ പേര് District Educational Office, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
ഡെസിഗ്നേഷനിൽ District Educational Officer, Palakkad എന്ന രീതിയിൽ സ്ഥലം ഉൾപ്പെടെ ടൈപ്പ് ചെയ്യണം.
2.സ്കൂൾ ലിസ്റ്റ് അപ് ലോഡ് ചെയ്യണം.
സ്കൂൾ ലിസ്റ്റ് അപ്‍ലോഡ് ചെയ്യുന്നതിന് ലഭിക്കുന്ന സാമ്പിൾ എക്സൽ ഫയലിൽ 3 കോളം
1.യൂസർ ഐ.ഡി(ലഭിച്ചത്-എല്ലാ സ്കൂളിനും ഒരേ യൂസർ ഐ.ഡി.തന്നെ വേണം)
2.സ്കൂൾ കോഡ്
3.സ്കൂളിന്റെ പേര്
ഫയൽ സി.എസ്.വി ആയി അപ്‍ലോഡ് ചെയ്യുക
Saturday, February 24, 2024
Seniority list through Samanwaya-A help
സമന്വയ മുഖേന സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ ജീവനക്കാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവാകുകയും ആയതിന്റെ അടിസ്ഥാനത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്റ്റർ തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
കെ.ഇ.ആർ . അദ്ധ്യായം 14 എ ചട്ടം 35 നോട്ട് 2 പ്രകാരം ഓരോ വർഷവും ജനുവരി 1 പ്രാബല്യത്തിൽ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കേണ്ടതുണ്ട്. ഓരോ സ്കൂൾ വർഷത്തിലും നിയമിച്ച് അംഗീകാരം നേടിയ അദ്ധ്യാപകരുടെ പേരുകൾ കാണിച്ചുകൊണ്ടുള്ള സപ്ലിമെന്ററി ലിസ്റ്റ്, വിദ്യാഭ്യാസ ഏജൻസി, ലിസ്റ്റ് അംഗീകരിക്കാൻ അധികാരമുള്ള ഉദ്യോഗസ്ഥന് മെയ് 31 നകം അയക്കണം. ടി ഉദ്യോഗസ്ഥൻ , സീനിയോറിറ്റി ലിസ്റ്റ് ജൂൺ 30നകം താൽക്കാലികമായും , ആഗസ്റ്റ് 31 നകം അന്തിമമായും അംഗീകാരം നൽകേണ്ടതുണ്ട്.
സമന്വയ മുഖേന സീനിയോറിറ്റി ലിസ്റ്റ് സമർപ്പിക്കേണ്ടത് മാനേജർ തന്നെയാണ്. സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി സമന്വയയിൽ പ്രധാനാദ്ധ്യാപകന്റെ ലോഗിനിൽ ലഭ്യമായ സ്റ്റാഫ് ലിസ്റ്റ് എല്ലാ പ്രധാനാദ്ധ്യാപകരും പരിശോധിച്ച് , അപാകതകൾ പരിഹരിച്ച് അന്തിമമാക്കേണ്ടതുണ്ട്.
സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച കെ.ഇ.ആർ അദ്ധ്യായം 14 എ. ചട്ടം 34 ഇങ്ങനെയാണ്
Rule 34:Seniority List. Every management shall subject to the provisions contained in rule 37 , prepare and maintain in form II A a staff list otherwise called seniority list each for the teachers in High Schools and Primary schools as specified below
a) In the case of High Schools combined Seniority list of High School assistant (subjects) and high school assistants (languages) specified in clauses ii and iiA of Chapter 23 shall be prepared giving the high school assistant (languages) the credit of their entire service as high school assistants (languages) irrespective of whether they are graduates or Title holders without prejudice to the interse seniority list of high school assistant (subjects) and high school assistant (languages) The purpose of the seniority list shall only be to determine the relative position of persons who shall be eligible for promotion as high school head master by virtue of the length of service and prescribed qualification for the promotion as High school Head Master.
b)In the case of upper primary schools and lower primary schools a combined seniority list of upper Primary School assistants , lower primary school assistants and junior language teachers and specialist teachers specified in rules 3 and 4 of chapter 31 shall be prepared. The purpose of the seniority list will only be to determine the position of persons eligible for promotion as Primary School headmaster by virtue of length of service and prescribed qualifications for the promotion as primary school head master.
Friday, February 9, 2024
NEW UPDATES IN SAMANWAYA-09-02-2024
1.AA Outbox file view (file number as a link)
ഇതുവരെ നിയമന ഫയലുകൾ സെൻഡ് ചെയ്തുകഴിഞ്ഞാൽ പിന്നീട് ആ ഫയലുകൾ തിരിച്ചുവരുന്നതുവരെ ഈ ഫയലുകളിലെ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
ഇപ്പോൾ ഔട്ട് ബോക്സിൽ ക്ലിക്ക് ചെയ്താൽ ഈ ഫയലിന്റെ നമ്പർ ഒരു ലിങ്ക് ആയി കാണുകയും ഈ ഫയലിലെ വിവരങ്ങൾ ഫയാൽ സ്വന്തം ലോഗിനിലല്ലെങ്കിലും വ്യൂ ചെയ്യാനും കഴിയും
2.AA File view in IOC File
നിയമന ഫയലിൽ ഒരു ഐ.ഒ.സി ടാഗ് ചെയ്താൽ ഇത് പരിശോധിക്കാൻ നിയമന ഫയലും ഐ.ഒ.സിയും വെവ്വേറെ ഫയലായതിനാൽ വെവ്വേറെ അയക്കേണ്ടിവരുന്നതാണ്. ഉദാഹരണമായി ഒരു നിയമന ഫയലിൽ അപാകത പരിഹരിക്കാൻ മാനേജർക്ക് IOC അയക്കാൻ Section clerk IOC തയ്യാറാക്കുമ്പോൾ സെക്ഷന് നിയമന ഫയലും IOC യും കാണും . എന്നാൽ സൂപ്രണ്ടിനോ AEO ക്കോ IOC പരിശോധിക്കാൻ നിയമന ഫയൽ കൂടി കാണണം . ഇതിനായി Section നിയമന ഫയൽ വേറെ അയക്കണം .
പുതിയ അപ്ഡേറ്റ് പ്രകാരം ഐ.ഒ.സി മാത്രമായി സെക്ഷൻ ഫോർവേഡ് ചെയ്താൽ മതിയാകും. ഐ.ഒ.സി.യിൽ നിയമന ഫയൽ തിരിച്ചും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ടായിരിക്കും. ഈ നമ്പറിൽ ക്ലിക്ക് ചെയ്താൽ നിയമന ഫയൽ ഏത് ലോഗിനിലാണെങ്കിലും ആയതിന്റെ വ്യൂ ലഭ്യമാകുന്നതാണ്.
3.Bond report in DDE Audit
ഡി.ഡി.ഇ. ഓഡിറ്റ് വിഭാഗത്തിന് ബോണ്ട് റിപ്പോർട്ട് ലഭ്യമാക്കിയിട്ടുണ്ട്
4.Modified files added in All Files(DDE Audit Repository)
നിലവിൽ ഓഡിറ്റ് സെക്ഷനിൽ എ.ഒ/സൂപ്രണ്ട് റെപ്പോസിറ്ററിയിൽ നിന്ന് ഫയലുകൾ എടുത്ത് സെക്ഷനുകളിലേക്ക് നൽകുമ്പോൾ മോഡിഫൈഡ് ഫയലുകൾ വെറെ എടുക്കണമായിരുന്നു.ഇപ്പോൾ Modified files All files ൽ വന്നിട്ടുണ്ട്
Tuesday, January 16, 2024
How to Submit a Request for Personal Audit by an Officer in Samanwaya
സമന്വയയിൽ പേഴ്സണൽ ഓഡിറ്റ് നടത്തുന്നതിന് ഏത് ഓഫീസർക്കും സർവ്വീസ് അവസാനിക്കുന്നതിന് മുമ്പോ അവസാനിച്ചോ സമന്വയ മുഖേനതന്നെ അപേക്ഷ നൽകാവുന്നതാണ്.
ഇതിനായി ഓഫീസറുടെ ലോഗിനിൽ Profile എന്ന ഭാഗത്ത് (ലോഗിൻ ചെയ്ത് കഴിഞ്ഞാൽ പേര് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്താൽ പ്രൊഫൈൽ കാണാം. ഇടത് ഭാഗത്തും പ്രൊഫൈൽ കാണാം
പ്രൊഫൈലിൽ ക്ലിക്ക് ചെയ്താൽ മുകളിൽ കാണുന്ന Service Details എന്ന മെനു എടുക്കുക
സമന്വയ വന്നതിന് ശേഷം ജോലി ചെയ്ത ഓഫീസുകളുടെ വിവരങ്ങൾ കാണാവുന്നതാണ്
അവിടെ താഴെയായി കാണുന്ന ടിക് ബോക്സ് ടിക് ചെയ്ത് സബ്മിറ്റ് ചെയ്യുമ്പോൾ പേഴ്സണൽ ഓഡിറ്റിനുള്ള റിക്വസ്റ്റ് ഡി.ഡി.ഇ.ക്ക് ലഭിക്കും.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നീടും സർവ്വീസിലുള്ളവർക്ക് പിന്നീട് ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഡി.ഡി.ഇ.ഓഫീസിലെ ഓഡിറ്റ് സെക്ഷനെ ബന്ധപ്പെടേണ്ടതാണ്.
Tuesday, January 9, 2024
Tuesday, January 2, 2024
Confidential Report Related
2.DGE Circular D6/67315/2011 Dt.02/11/2021
3.Circular No.65813/CR Cell/12/GAD Dated.04/01/2012 (Below 45 days)
7.Promotion proforma 1 and 2 -SC/ST Employees
Score Nodal Officers
Phone : 1800-425-1857
Address : Vandanam, Uppalam Rd, Statue, Thiruvananthapuram, Kerala- 695001