സർക്കാർ എൽ.പി./യു.പി. സ്കൂളുകളിൽ നിലവിൽ താൽക്കാലികമായി സ്ഥാനക്കയറ്റം ലഭിച്ച എല്ലാ പ്രധാനാദ്ധ്യാപകർക്കും ശമ്പള സ്കെയിൽ അനുവദിച്ച് സർക്കാർ ഉത്തരവായിരിക്കുകയാണല്ലോ.സർക്കാർ ഉത്തരവ് നം 6414/2023/പൊ.വി.വ.തീ.19/10/2023 പ്രകാരമാണ് ഇത്തരത്തിൽ ഉത്തരവായിട്ടുള്ളത്. ഇതു സംബന്ധിച്ച് ശമ്പളം നിർണ്ണയിക്കുന്നതിനും കുടിശ്ശിക അനുവദിക്കുന്നതിനും പൊതു വിദ്യാഭ്യാസ ഡയറക്റ്ററെ ചുമതലപ്പെടുത്തുകയുമുണ്ടായി. ബഹു. പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ പുറത്തെഴുത്ത് കത്ത് നം.എം2/1570/2020 തീ.20/10/2023 പ്രകാരം ശമ്പളം നിർണ്ണയിക്കുന്നതിനും കുടിശ്ശിക അനുവദിക്കുന്നതിനും അതാത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുപ്രകാരം ഒരു പ്രധാനാദ്ധ്യാപകന് ശമ്പള നിർണ്ണയം നടത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.കെ.എസ്.എസ്.ആർ പാർട്ട് 2 ചട്ടം 31(എഫ്) പ്രകാരമാണ് ശമ്പളം നർണ്ണയിക്കേണ്ടത്. എന്താണ് ഈ ചട്ടമെന്ന് നോക്കാം.
There shall be paid to a person promoted under sub- rule (a) or (b) either the minimum of the higher time scale of pay, or the pay admissible to him in the higher time scale based on the pay in the lower time scale applicable to him under the rules regulating the fixation of pay from time to time, whichever is higher. He shall be paid increments in the time scale at the time intervals, as fixed by Government from time to time.
ചട്ടം 31 എന്നത് താൽക്കാലിക സ്ഥാനക്കയറ്റത്തെ കുറിച്ച ചട്ടമാണ്.
സബ് റൂൾ (എ) അല്ലെങ്കിൽ (ബി) പ്രകാരം സ്ഥാനക്കയറ്റം ലഭിച്ച ഒരു വ്യക്തിക്ക് ഒന്നുകിൽ ഉയർന്ന സമയ ബന്ധി സ്കെയിലിന്റെ ഏറ്റവും കുറഞ്ഞ വേതനമോ അല്ലെങ്കിൽ, കാലാകാലങ്ങളിൽ വേതനം നിർണ്ണയിക്കുന്ന നിയമങ്ങൾ പ്രകാരം അയാൾക്ക് ബാധകമായ കുറഞ്ഞ സമയ സ്കെയിലിലെ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള സമയ ബന്ധിത സ്കെയിൽ, ഏതാണ് ഉയർന്നത് ,ആ ഉയർന്ന നിരക്കിൽ അയാൾക്ക് അനുവദനീയമായ വേതനമോ നൽകും. ഗവൺമെന്റ് കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന ഇടവേളകളിൽ സമയ ബന്ധിത സ്കെയിലിൽ അയാൾക്ക് ഇൻക്രിമെന്റുകൾ നൽകും.
അതായത് ഇവിടെ കെ.എസ്.ആർ ചട്ടം 28 എ പ്രകാരം ശമ്പള നിർണ്ണയം അനുവദിക്കാം എന്നർത്ഥം
കാനറാ ബാങ്കിൽ പി.പി.എ നൽകിക്കഴിഞ്ഞാൽ ഈ തുക പാസായോ എന്നറിയുന്നതിന് ബോങ്കിൽ പോകേണ്ടതില്ല.സി.എസ്.എസ്. പോർട്ടലിൽ തന്നെ റിപ്പോർട്ട്സ് എന്ന ഭാഗത്ത് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്.ഇത് ചെക്കറുടെയും മേക്കറുടെയും ലോഗിനുകളിൽ ലഭ്യമാണ്.
1.ലോഗിൻ ചെയ്യുക
2.Reports എന്ന മെനു എടുക്കുക
Account Statement-Statementഎന്ന രീതിയിൽ എടുക്കുക
3.Select Account എന്നിൽ ക്ലിക്ക് ചെയ്യുക
4.അപ്പോൾ വരുന്ന ബോക്സിൽ ഒരു എക്കൗണ്ട് നമ്പർ കാണാം. അതിൽ ക്ലിക്ക് ചെയ്യുക
5.Proceed ക്ലിക്ക് ചെയ്യുക
6.തീയ്യതി സാധാരണയായി ഇന്നത്തെ തീയ്യതിയും 1 മാസം മുമ്പത്തെ തീയ്യതിയാമാണ് കാണുക.നിലവിൽ നൽകിയ പി.പി.എ പാസായത് കാണുവാൻ തീയ്യതി മാറ്റേണ്ടതില്ല.
7.Search നൽകുക
8.പി.പി.എ പാസായിട്ടുണ്ടെങ്കിൽ ഡെബിറ്റും ക്രെഡിറ്റുമായി ഈ തുക വന്നിട്ടുണ്ടാകും
സാധാരണയായി പി.പി.എ ബാങ്കിൽ നൽകി 48 മണിക്കൂറിനുള്ളിലേ പാസാകൂ.3 ദിവസം കഴിഞ്ഞിട്ടും പാസായി കാണുന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക
എം.ഡി.എം. സൈറ്റിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾക്കായി 2 പുതിയ റിപ്പോർട്ടുകൾ കൂടി ഇപ്പോൾ ലഭ്യമാണ്.
1.Strength Details
Reports എന്ന സെക്ഷിൽ Custom Reports എന്ന ടാബ് എടുക്കുക
ഓരോ ക്ലാസിലുമുള്ള ഫീഡിങ്ങ് സ്ട്രെങ്ത്, റോൾ സ്ട്രെങ്ത് എന്നിവയും അതുപോലെ സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുള്ള വിവരങ്ങളിൽ വേണ്ടത് ഏതെല്ലാം എന്ന് സെലക്റ്റ് ചെയ്തും റിപ്പോർട്ടുകൾ എക്സൽ രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2.QPR Reports
ഇത് കിട്ടുന്നതിനായി Reports -Misc Reports എന്ന തരത്തിലെടുക്കുക
ഇതിൽ ഏറ്റവും താഴെയായി QT1, QT1A എന്നിങ്ങനെ കാണാം
ഇതിൽ ഏതെങ്കിലും ഒന്നെടുത്താൽ എ.ഇ.ഒ.അവിടെ വന്നിട്ടുണ്ടാകും. Quarter സെലക്റ്റ് ചെയ്ത് View നൽകിയാൽ റിപ്പോർട്ട് കാണാം.
സമന്വയയിൽ എ.ഇ.ഒ/ഡി.ഇ.ഒ.ഓഫീസുകളിൽ മുൻ ഓഫീസർമാർ കൈകാര്യം ചെയ്ത ഫയലുകളുടെ ഓഡിറ്റ് സ്റ്റാറ്റസ് ഓഡിറ്റ് അറിയുന്നതിനായി ആ ഓഫീസിലെ ഏതെങ്കിലും ഓഫീസറുടെ ലോഗിനിൽ കയറുക.
ഹോം പേജിൽ ആ ഓഫീസിലെ ഓരോരുത്തരുടെയും കൈവശം എത്ര ഫയലുകൾ ഓരോ വിഭാഗത്തിലുമുള്ളവ ഉണ്ട് എന്ന് കണക്ക് കാണാം.
ഇവിടെ Select Active/In active user എന്നതിൽ റിട്ടയർ ചെയ്ത/മുൻ ഓഫീസറെ കാണുന്നതിന് In active user സെലക്റ്റ് ചെയ്യുക.
റിട്ടയർ/ട്രാൻസ്ഫർ ചെയ്ത പേരുകൾ കാണാം.ആ പേരിൽ ക്ലിക്ക് ചെയ്യുക.
പുതുയ വിൻഡോയിലെത്തും
ഇവിടെ
Objection Files
Settlement Pending
Settled
No Remarks
AA Files
AA Appeal Files
Others
എന്നിങ്ങനെ ഓരോ തരത്തിലുമുള്ളവ കാണാം.അതിൽ തന്നെ എ.എ,,അപ്പീൽ ഫയലുകളിൽ Handled, Approved, Modified എന്നിവയും സെലക്റ്റ് ചെയ്യാവുന്നതാണ്.
എം.ഡി.എം. സൈറ്റിൽ സ്കൂളുകൾ എല്ലാ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ ഹാജർ രേഖപ്പെടുത്തേണ്ടതുണ്ട്.ഇത് എ.ഇ.ഒ.തലത്തിൽ എങ്ങനെയാണ് ക്രോഡീകരിച്ച് കിട്ടുന്നത് എന്ന് നോക്കാം.
എ.ഇ.ഒ.ലോഗിനിൽ റിപ്പോർട്ട്സ് എന്ന മെനു എടുക്കുക
ഇപ്പോൾ വരുന്ന റിപ്പോർട്ടുകളിൽ Misc.Reports എന്ന റിപ്പോർട്ട് എടുക്കുക
ഇതിൽ Attendance not Entered എന്നും തീയ്യതിയും രേഖപ്പെടുത്തി View ചെയ്താൽ ക്രോഡീകരിച്ച ലിസ്റ്റ് ലഭിക്കും
സമന്വയയിൽ സ്കൂൾ പ്രധാനാദ്ധ്യാപകർ തസ്തിക നിർണ്ണയ അപേക്ഷ സമർപ്പിച്ചു വരികയാണല്ലോ. സ്കൂൾ ലോഗിനുകളിൽ 4 ടാബുകളാണ് ഉള്ളത്. സ്കൂൾ അധികൃതർ കാര്യങ്ങളിൽ കൃത്യത വരുത്താതെ ഫീൽഡുകൾ Confirm ചെയ്യുന്നതായി കാണുന്നു. ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്.
എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. Nodal ഓഫീസറുടെ ലോഗിനിൽ അതിന് കഴിയില്ല. AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
ഇതിനായി AEO/DEO ലോഗിനിൽ ഹോം പേജിൽ
Other Links എന്ന ഭാഗത്ത് അല്ലെങ്കിൽ സ്റ്റാഫ് ഫിക്സേഷൻ മെനു എടുത്ത്
S.F. File Status എന്ന ലിങ്ക് കാണാം.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ നമ്മുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലുകൾ എല്ലാം കാണാം.ഇവിടെ തന്നെ റീസെറ്റ് ബട്ടൺ ഉണ്ട്. അത് ക്ലിക്ക് ചെയ്താൽ റീസെറ്റ് ആകുന്നതാണ്.റീസെറ്റ് ചെയ്തു നൽകി പ്രധാനാദ്ധ്യാപകനോട് വീണ്ടും കൺഫേം ചെയ്യാൻ നിർദ്ദേശിക്കേണ്ടതാണ്.
ഹോം പേജിലെ Staff Fixation എന്ന ലിങ്കിൽ വന്ന പ്രൊപ്പോസലുകൾ ഡി.ജി.ഇ.യുടെ നിർദ്ദേശം വരുന്നതുവരെ സെക്ഷനുകളിലേക്ക് ഫോർവേഡ് ചെയ്യരുത്.
2023-24 വർഷത്തെ തസ്തിക നിർണ്ണയ പ്രൊപ്പോസലുകൾ എല്ലാ പ്രധാനാദ്ധ്യാപകരും സമന്വയ മുഖേന സമർപ്പിക്കേണ്ടതുണ്ട്.ഇത് സംബന്ധിച്ച ഡി.ജി.ഇ.യുടെ സർക്കുലർ ഇവിടെ. Erratum
1.സമന്വയ സൈറ്റിൽ സമ്പൂർണ്ണ ലോഗിൻ വെച്ച് ലോഗിൻ ചെയ്യണം.മാനേജരുടെ ലോഗിനിലില്ല സ്കൂൾ ലോഗിനിലാണ് ലോഗിൻ ചെയ്യേണ്ടത്.
2.സ്കൂളുകൾക്ക് സമന്വയയിൽ പ്രത്യേക ലോഗിൻ ഇല്ല. സമ്പൂർണ്ണ ലോഗിൻ തന്നെ ഉപയോഗിച്ചാണ് സമന്വയയിൽ ലോഗിൻ ചെയ്യേണ്ടത്. ഇങ്ങനെ ലോഗിൻ ചെയ്യുമ്പോൾ Login Using Sampoorna എന്നത് ഓൺ/ടിക്ക് ചെയ്താലേ ലോഗിൻ ആകു.ഈ പാസ് വേഡ് സെറ്റ് ചെയ്യുന്നതിനോ റീ സെറ്റ് ചെയ്യുന്നതിനോ സമന്വയയിൽ സംവിധാനമില്ല
3.ലോഗിൻ ചെയ്താൽ 4 ടാബുള്ള ഒരു പേജിലേക്ക് എത്തുന്നതാണ്.
ഓരോ ടാബും ഇപ്പോൾ ചുവപ്പുനിറത്തിൽ കാണുന്നത് കൺഫേം ചെയ്താൽ പച്ചയായി മാറും.
ടാബിൽ ക്ലിക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണാം. ഈ വർഷത്തെ ആറാം പ്രവൃത്തി ദിന കണക്കാണിത്. ഇത് സ്കൂളിൽ നിന്നും തന്നെ നൽകിയതാണ്.ഇതിനു താഴെയുള്ള Confirm ബട്ടൺ ക്ലിക്ക് ചെയ്യുക.
2.Staff Statement Details
മുൻ വർഷങ്ങളിലേതുപോലെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ ലഭ്യമാണ്. ആയതിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
Create Staff List എന്നതിൽ ക്ലിക്ക് ചെയ്യുക.
സമന്വയയിലുള്ള മുൻ വർഷത്തെ സ്റ്റാഫ് ലിസ്റ്റ് ഇവിടെ കാണാം.ഇതിൽ ഒഴിവാക്കേണ്ടവരുണ്ടെങ്കിൽ പേരിനുനേരെയുള്ള ടിക്ക് ഒഴിവാക്കുക.
ആരെയെങ്കിലും പുതുതായി ചേർക്കാനുണ്ടെങ്കിൽ Add staff, Add staff from Sampoorna എന്നീ ഓപ്ഷനുകൾ ഉപയോഗിക്കാം
ഇങ്ങനെ സ്റ്റാഫ് ലിസ്റ്റ് ശരിയാക്കിയാൽ Create Staff list with selected staff എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
അപ്പോൾ വരുന്ന വിൻഡോയിൽ കാണുന്ന സ്റ്റാഫ് ലിസ്റ്റിൽ തസ്തിക അനുസരിച്ച് റാങ്ക് നമ്പർ ചേർക്കേണ്ടതുണ്ട്. അതായത് ഉദാഹരണമായി എച്ച്.എം.1 , പിന്നെ എച്ച്.എസ്.എ കണക്കിന് ഏറ്റവും സീനിയറിന് 1, അടുത്ത ആൾക്ക് 2 എന്നിങ്ങനെ. പിന്നെ അടുത്ത തസ്തികക്ക് വീണ്ടും സീനിയോറിറ്റി ക്രമത്തിൽ 1,2 എന്നിങ്ങനെ രേഖപ്പെടുത്തി കൺഫേം ചെയ്യണം.
3. Plan and Fitness Details
ഇവിടെ കെട്ടിടങ്ങളുടെ വിവരങ്ങൾ ചേർക്കണം.
അതിനു താഴെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും പ്ലാനും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
പ്ലാൻ, ഫിറ്റ്നെസ് എന്നിവയിൽ പി.ഡി.എഫ് ഫയൽ അപ് ലോഡ് ചെയ്ത് ആദ്യം സേവ് ചെയ്യണം.പിന്നീട് കൺഫേം ചെയ്യുക.
4.Plan & Fitness എന്ന മൂന്നാമത്തെ ടാബിൽ മുൻ വർഷത്തേതിൽ നിന്നും വ്യത്യാസമായി Other Uploads (If any) എന്ന ലിങ്ക് കൂടി കാണാം. ഇവിടെ മാനേജരുടെ അപേക്ഷ ഉണ്ടെങ്കിൽ ആയത് സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
Title *,Description * എന്നിവ നൽകേണ്ടതുണ്ട്. ഇവിടെ മാനേജരുടെ
അപേക്ഷയാണെങ്കിൽ Proposal by Manager എന്ന് ചേർത്താൽ മതിയാകുന്നതാണ്.തസ്തിക
നിർണ്ണയവുമായി ബന്ധപ്പെട്ട ഏത് അപേക്ഷയും ഇവിടെ അറ്റാച്ച് ചെയ്യാം.അതിന്റെ
പേരും വിവരവും നൽകി അപ് ലോഡ് ചെയ്യുക.
5.Re-admission/Strength Details
(1) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണം
(2) ആറാം സാധ്യായ ദിനത്തിലെ വാലിഡ് യു.ഐ .ഡി നമ്പർ ഉള്ള കുട്ടികളുടെ റോൾ സ്ട്രെങ്ത്
(3) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയിട്ടുള്ള യു.ഐ .ഡി കളുടെ എണ്ണം
(4) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ.ഡി വെരിഫിക്കേഷനിൽ ഇൻവാലിഡ് ആയ യു.ഐ .ഡി കളുടെ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടുള്ള കുട്ടികളുടെ എണ്ണം.
(5) ആറാം സാധ്യായ ദിനത്തിലെ കുട്ടികളുടെ എണ്ണത്തിൽ യു.ഐ .ഡി ഇല്ലാത്ത കുട്ടികളുടെ എണ്ണം.
(6) റീ - അഡ്മിഷനുകൾ
ഇതിൽ റീ അഡ്മിഷൻ ഉണ്ടെങ്കിൽ അത് ചേർക്കണം.ഈ ഫീൽഡ് മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ.തുടർന്ന് കൺഫേം ചെയ്യണം.
6.എല്ലാ പേജും കൺഫേം ചെയ്താൽ അവസാനമായി Preview & Confirm കാണാം.
7.ആ ബട്ടൺ ക്ലിക്ക് ചെയ്താൽ താഴെയായി കാണുന്ന ഡിക്ലറേഷൻ ടിക്ക് ചെയ്ത് സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക
ഏതെങ്കിലും ഒരു Tab Confirm ചെയ്താൽ ആ Tab പച്ചക്കളറിൽ വരും. ഇത്തരം ടാബുകൾ വീണ്ടും അൺലോക്ക് ചെയ്യുന്നതിന് മറ്റുള്ള ടാബുകൾ കൂടി കൺഫേം ചെയ്തശേഷം അവസാനം Preview & Submit എന്ന ടാബ് വരുമ്പോൾ അവിടെ Reset all എന്ന ബട്ടൺ കാണാം. ഇവിടെ റീ സെറ്റ് ചെയ്താൽ എല്ലാ ടാബുകളും കൺഫർമേഷൻ റീസെറ്റ് ആകുന്നതാണ്. എന്നാൽ ഈ ഭാഗവും കൺഫേം ചെയ്താൽ പിന്നീട് സ്കൂളധികൃതർക്ക് Confirm ചെയ്ത ഫീൽഡ് Unlock ചെയ്ത് വിവരങ്ങൾ കൃത്യമാക്കാൻ കഴിയില്ല. . സ്കൂൾ തസ്തിക നിർണ്ണയ ഡാറ്റ Unlock ചെയ്യുന്നതിന് അതാത് AEO/DEO ഓഫീസുകളിൽ മാത്രമേ കഴിയൂ. AEO/DEO തലത്തിൽ തന്നെ ഏതെങ്കിലും ഒരു ഫീൽഡ് മാത്രം Unlock ചെയ്ത് കൊടുക്കാൻ കഴിയില്ല. സ്കൂളിൽ നിന്ന് എല്ലാ ഫീൽഡും കൺഫേം ചെയ്ത്, Last Submission ആവുമ്പോൾ, പച്ചയായിരുന്ന Tab കളുടെ കളർ ചാരകളറായി മാറും. അപ്പോൾ മാത്രമേ Proposal ഓഫീസിലേക്ക് എത്തുകയുള്ളു. ഇത്തരത്തിൽ പൂർണ്ണമായി Submit ചെയ്യപ്പെട്ട Proposal മാത്രമേ ഓഫീസ് തലത്തിൽ Re Set ചെയ്യാൻ കഴിയുകയുള്ളു.
8.സബ്മിറ്റായാൽ ഈ ടാബുകളെല്ലാം ചാരനിറമായി മാറിയിരിക്കും.
ഇതു സംബന്ധിച്ച മുൻ വർഷത്തെ ഹെൽപ് വീഡിയോ നൽകിയിരിക്കുന്നു..